play-sharp-fill
മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളയ്ക്കു വേണ്ടി ലോഗോ മത്സരം നടത്തുന്നു; തെരെഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം

മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളയ്ക്കു വേണ്ടി ലോഗോ മത്സരം നടത്തുന്നു; തെരെഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം

 

സ്വന്തം ലേഖകൻ

 

കോട്ടയം : മീനച്ചിലാർ- മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട മലരിക്കൽ ടൂറിസം കേന്ദ്രം 2024 ജനുവരി മാസം നടത്തുവാൻ ഉദ്ദേശിക്കുന്ന മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് വേണ്ടി ലോഗോ മത്സരം സംഘടിപ്പിക്കുന്നു.

 

മലരിക്കൽ ഗ്രാമത്തിന്റെ ഭംഗി, സംസ്കാരം, കൃഷി, ടൂറിസം എന്നീ വിഷയങ്ങൾ ചേർത്താണ് ലോഗോ തയ്യാറാക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്ന ലോഗോ ജനുവരി 10 – ന് മുമ്പായി ലോഗോ മത്സരം – 2024 എന്ന അടിക്കുറിപ്പോടെ 9447366841 എന്ന നമ്പരിലേക്ക് അയച്ചു തരേണ്ടതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.