വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി.

  വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. 2003ൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബിൻ്റെ 21-ാമത് വാർഷികമാണ് നടത്തിയത്. ക്ലബ്ബ് പ്രസിഡൻ്റ് പി.എ. സുധീരൻ്റെ അധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കൂടിയ യോഗം മുൻ ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ചാർട്ടർ സെക്രട്ടറി വിൻസൻ്റ് കളത്തറ , ഫൗണ്ടേഷൻ മെമ്പർ ഡി.നാരായണൻ നായർ, മുൻ പ്രസിഡൻ്റുമാരായ രാജൻ പൊതി , എം. സന്ദീപ്, ജീവൻശിവറാം ,എൻ. കെ.സെബാസ്റ്റ്യൻ’, എം.ബി. ഉണ്ണികൃഷ്ണൻ, ടി. കെ. ശിവ പ്രസാദ്,എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. […]

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല

  വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല നടത്തി. ഉണർവ്വ് 2024 എന്ന് പേരിൽ സംഘടിപ്പിച്ച ശിൽപശാല എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് പിജിഎംനായർ ഉദ്ഘാടനം ചെയ്തു. അനിൽകാരേറ്റ്, പി ജി എം നായർ, ദേവരാജ്, സുധസജീവ്, രാജീവ് തിരുവല്ല, വേണുഗോപാൽ, അഖിൽ ആർ. നായർ, വി.എസ്.കുമാർ,സി. പി.നാരായണൻനായർ, അയ്യേരിസോമൻ, എൻ.മധു,എസ്. ജയപ്രകാശ്, കെ. ജയലക്ഷ്മി, മീരാ മോഹൻദാസ്,ബി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു ; അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ

സ്വന്തം ലേഖകൻ തലയോലപ്പറമ്പ് : തലയോലപ്പറമ്പ് – കാഞ്ഞിരമറ്റം – എറണാകുളം റോഡിലെ നീർപ്പാറയ്ക്കും തലപ്പാറയ്ക്കുമിടയിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു.വീതികുറഞ്ഞ റോഡിലെ വളവില്‍ ലോറി, കാർ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങള്‍ പതിവായി അപകടപ്പെടുകയാണ്. ഈ റോഡിലെ വീതി കുറഞ്ഞ ജംഗ്ഷനുകളിലും വളവുകളിലും ഉണ്ടായ അപകടങ്ങളില്‍ ഇതിനകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വടകര, വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപം, വെട്ടിക്കാട്ടുമുക്ക് ജംഗ്ഷൻ, വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തെ രണ്ടു വളവുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 ഓടെ വെട്ടിക്കാട്ടുമുക്കിനു സമീപത്തെ […]

എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി.

  വൈക്കം: എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി. ബുധനാഴ്ച രാവിലെ 9.30ന് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച മെയ് ദിന റാലി നഗരത്തിലൂടെ കടന്ന് സമ്മേളന നഗരിയായ ഇണ്ടംതുരുത്തിമനയിൽ സമാപിച്ചു. റാലിയിൽ നൂറുകണക്കിനു തൊഴിലാളികൾ അണിചേർന്നു. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് അങ്കണത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി. സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ പി.സുഗതൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം […]

ജേർണലിസ്റ്റ്‌സ് യൂണിയൻ സ്ഥാപക ദിനാഘോഷം വെക്കത്തു നടത്തി

  വൈക്കം: ഇൻഡ്യൻ ജേർണലിസ്റ്റ്‌സ് യൂണിയനിൽ അഫിലിയേറ്റ് ചെയ്ത കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ 24-ാ മത് സ്ഥാപക ദിനാഘോഷം വൈക്കം പ്രസ് ക്ലബ്ബിൽ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുഭാഷ് ഗോപി അധ്യക്ഷത വഹിച്ചു. പ്രാദേശിക പത്രപ്രവർത്തന രംഗത്ത് 54 വർഷങ്ങൾ പൂർത്തിയാക്കിയ മാതൃഭൂമി കുഞ്ഞച്ചനെ കെജെയു സംസ്ഥാന പ്രസിഡന്റ് എൻ അനിൽ ബിശ്വാസ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ആപ്പാഞ്ചിറ, പി ജോൺസൺ, മേഖലാ സെക്രട്ടറി ഷൈമോൻ, […]

പാർപ്പാക്കോട് ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽതിരു ഉത്സവഘോഷങ്ങളുടെ സമാപനം.

തലയോലപ്പറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155പാർപ്പാക്കോട്”ശ്രീനാരായണേശ്വരക്ഷേത്രത്തിൽ നടന്ന തിരു-ഉത്സവാഘോഷങ്ങളുടെസമാപനം കുറിച്ചു കൊണ്ടുള്ള സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ കെ പി ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്തനായ കൂത്തുപറമ്പ് വി കെ സുരേഷ് ബാബു മുഖ്യപ്രസംഗം നടത്തി.ശാഖ സെക്രട്ടറി കെ എൻ പ്രദീപ് സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്‌ ഉഷ മോഹനൻ, കുമാരിമോഹനൻഎന്നിവർ പ്രസംഗിച്ചു. രഥ ഘോഷയാത്ര, സമ്പൂർണ പുഷ്പാഭിഷേകം, മഹാപ്രസാദം ഊട്ട്,എന്നിവയും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ […]

കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ; യുവാവ് മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹ്യത്തിന് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം∙ കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാണക്കാരി ജംക്‌ഷന് സമീപമായിരുന്നു അപകടം. വടവാതൂർ ചിറക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ (18) ആണ് കൂടെയുണ്ടായിരുന്ന ആൾ. കാണക്കാരി ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ രഞ്ജിത്തിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് […]

പട്ടാപ്പകല്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; നടുറോഡില്‍ മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികൾ ; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. നടുറോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റില്‍ ആള്‍താമസമില്ലാത്ത നിരവധി ഫ്‌ലാറ്റുകള്‍ […]

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മെയ്‌ 5 ന്

കുമരകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മെയ്‌ 5 രാവിലെ 9 30 ന് കുമരകം ദുബായ് ഹോട്ടലിൽ വച്ച് നടക്കും. യൂണിറ്റ് പ്രസിഡൻ്റ് സി ജെ സാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവിന് സ്വീകരണം നൽകും . ചടങ്ങിൽ ജില്ലാ […]

ഞങ്ങളുടെ തണല്‍ നശിപ്പിക്കരുതേ…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച നിലയിൽ; പരാതിയുമായി ഓട്ടോറിക്ഷ ഡ്രൈവർമാർ

ചങ്ങനാശേരി: അരുത് ഞങ്ങളുടെ തണല്‍ ഇല്ലാതെ ആക്കരുത്…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ 1ാം നമ്പർ ഓട്ടോസ്റ്റാന്റിലെ തൊഴിലാളികള്‍ വലിയ വേദനയോടെയാണ് കൊടും ചൂടില്‍ തങ്ങളുടെ ആശ്രയമായ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച ക്രൂരതയോട് പ്രതികരിച്ചത്. കരിങ്കല്‍കെട്ടിനിടയില്‍ ഞെങ്ങിഞെരുങ്ങി വളർന്നു തണലേകുന്ന ആല്‍മരം. കൂടെ ഓരം ചേർന്ന് വളരുന്ന ബദാമും കണിക്കൊന്നയും. കഴിഞ്ഞ 20 വർഷത്തിലേറെയായി നാട്ടുകാർക്ക് തണലേകുന്ന ആല്‍ മരത്തിന്റെ വേരിലാണ് ബുധനാഴ്ച രാത്രി വലിയ തോതില്‍ ആസിഡ് ഒഴിച്ച്‌ നശിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ […]