പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുന്ന സിനിമകളായിരുന്നു എഴുപതുകളിൽ ഇറങ്ങിയിരുന്നത്.

  കോട്ടയം: എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം സിനിമ എന്ന് ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും . പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുവാൻ അക്കാലത്തെ നിർമ്മാതാക്കളും സംവിധായകരും പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ? കുറ്റം പറയരുതല്ലോ കച്ചവടസിനിമയുടെ ഈ മസാലക്കൂട്ടുകൾ കൃത്യമായി ചേർത്തുവെച്ച ഇത്തരം ചില […]

പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി; മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയത് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത്

  തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സെന്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെട്ടു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന് രക്ഷപ്പെടാനായില്ല. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. […]

തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി ഓപ്പറേഷൻ തിയേറ്ററിൽ ഓടിയെത്തി: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തി: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

    ഹൈദരാബാദ്: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപനേരം അവധി നൽകി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രചാരണം മാറ്റിവെച്ച് ശസ്ത്രക്രിയയ്ക്കെത്തിയത്. പ്രകാശം ജില്ലയിലെ ദാർസി നിയമസഭാമണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന ലക്ഷ്മി വ്യാഴാഴ്ച പ്രചാരണത്തിനായി പുറപ്പെടുന്ന സമയത്താണ് പ്രസവത്തിനെത്തിയ ഒരു സ്ത്രീയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം എത്തിയത്. വെങ്കട്ട രമണ എന്ന യുവതിക്ക് അമ്നിയോട്ടിക് ദ്രവം നഷ്ടമാകുന്നുവെന്നും ഗർഭിണിക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യമാണുള്ളതെന്നും അറിഞ്ഞതോടെ ലക്ഷ്മി യുവതിയെ […]

അറക്കൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിൽ നിന്നും രാജിവച്ചു

  കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ട് അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടിയിൽ നിന്നും രാജിവച്ചു. വ്യക്തമായ ഭരണഘടനയോ നയപരിപാടികൾ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് ജോസഫ് വിഭാഗം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം, കൊല്ലം ആർടിഐ മെമ്പർ, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ,ആലുവ എഫ് ഐ റ്റി ചെയർമാൻ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

  വടകര: മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. സച്ചിന്‍ രണ്ട് വര്‍ഷമായി ഒമാനിലെ സുഹാറില്‍ ജോലി ചെയ്യുകയായിരുന്നു.

കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പോയി കാണാതായ കുമരകത്തെ വീട്ടമ്മയെ പിറവത്തു നിന്ന് കണ്ടു കിട്ടി.

  കുമരകം :കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പോയി കാണാതായ കുമരകത്തെ വീട്ടമ്മയെ കണ്ടു കിട്ടി. വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി. നാഷ്ണാന്ത്ര കാമച്ചേരിക്കളം വീട്ടിൽ ഗിരിജ മനോഹരനെ (55) യാണ് ഇന്നലെ പിറവത്തിന് സമീപം മുളക്കുളത്തു നിന്ന് കണ്ടെത്തിയത്. ചികിത്സക്കായി ഇന്നലെ വൈകുന്നേരം 4ന് ജില്ലാ ആശുപത്രിയിൽ എത്തിയ ഗിരിജ 6 മണി യാേടെ ആശുപത്രിയിൽ നിന്നും മടങ്ങി. കുമരകം ബസ്സിൽ കയറുന്നതിന് പകരം അപ്പച്ചിയുടെ വീട്ടിലേക്ക് പോകാമെന്ന് കരുതി പിറവം ബസ്സിൽ കയറി. പിറവത്തിന് മുമ്പുള്ള മുളക്കുളം ജംഗഷനിലിറങ്ങിയ ഗിരിജ സമീപത്തെ പള്ളിപ്പടിയിൽ എത്തി. […]

അഖില കേരള ഹിന്ദു സാംബവ മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ അംബേദ്കർ ജയന്തി ആഘോഷിച്ചു.

  കോട്ടയം: അഖില കേരള ഹിന്ദു സാംബവ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഡോ. ബി. ആർ. അംബേദ്കർ ജയന്തി ആഘോഷം യൂണിയൻ സെക്രട്ടറി പ്രസാദ് കാളിച്ചിറ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ. റ്റി.ഷൈജു അധ്യക്ഷനായിരുന്നു. യോഗത്തിൽ യൂണിയൻ ജോയിന്റ് സെക്രട്ടറി മുഖ്യ പ്രഭാഷണവും വനിതാ സംഘം സെക്രട്ടറി ലളിതമാൾ, വനിതാ സംഘം ട്രഷറർ സുമിനി ഗോവിന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിയൻ ട്രഷറർ അജിത്കുമാർ. കെ. വി. കൃതജ്‌ഞത രേഖപ്പെടുത്തി

കേരളത്തെ ഞെട്ടിച്ച വൈഫ് സ്വാപ്പിംഗ്…! ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച്‌ ഇഷ്ടമായെങ്കില്‍ ‘ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആദ്യ മോഡല്‍; കായംകുളത്ത് നടത്തിയ പങ്കുവയ്ക്കലിന് പിന്നാലെ തൊടുപുഴയില്‍ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം തന്നെ; കറുകച്ചാലിന് പിന്നാലെ വെച്ചൂച്ചിറയിലേത് ‘ഗ്രാമീണ മോഡല്‍’; നോക്കുകുത്തികളായി പൊലീസും….!

കോട്ടയം: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തില്‍ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഷെയർ ചാറ്റിനൊപ്പം ഫെയ്‌സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസ് കേസില്‍ പ്രതി ചേർത്തതുമില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടല്‍ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. പിന്നീട് ചർച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതല്‍ പ്രതികളെ പൊക്കാൻ ഈ വിധി തടസ്സമായി മാറി. അങ്ങനെ ആ കേസും ഫലത്തില്‍ അട്ടിമറിക്കപ്പെട്ടു. ആ കേസിലെ ഇരയെ ഭർത്താവ് വെട്ടിക്കൊന്നത് […]

ഇൻഡ്യാ മുന്നണിക്കായി വോട്ട് അഭ്യർത്ഥിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് വസ്തുതാപരം :ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം : സ്ഥാനാർത്ഥിയുടെ ചിഹ്നമോ പേരോ പരാമർശിക്കാതെ ഇൻഡ്യാ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് കോട്ടയത്ത് പ്രസംഗിച്ച രാഹുൽഗാന്ധിയുടെ നിലപാട് വസ്തുതാപരവും സ്വാഗതാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കോട്ടയത്ത് എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം,സിപിഐ,കേരള കോൺഗ്രസ് എം അടങ്ങുന്ന കേരളത്തിലെ ഇടതുപക്ഷം ബിജെപിക്കെതിരായി രാഷ്ട്രീയ യുദ്ധം നയിക്കുന്ന ഇൻഡ്യാ മുന്നയുടെ അവിഭാജ്യ ഘടകമാണ് .ഇൻഡ്യാ മുന്നണിയുടെ രൂപീകരണം മുതൽ തോമസ് ചാഴികാടനും മുന്നണിയുടെ പ്രചാരണസമിതി അംഗമെന്ന നിലയിൽ താനും അതിന്റെ പ്രവർത്തനങ്ങൾക്ക് […]

സ്കോട്ലൻ്റിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക്‌ ദാരുണാന്ത്യം.

  സ്കോട്ട്ലൻഡ്: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഏപ്രില്‍ 17 നായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. 26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. തുടർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ […]