play-sharp-fill
കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മെയ്‌ 5 ന്

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മെയ്‌ 5 ന്

കുമരകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും
മെയ്‌ 5 രാവിലെ 9 30 ന് കുമരകം ദുബായ് ഹോട്ടലിൽ വച്ച് നടക്കും.

യൂണിറ്റ് പ്രസിഡൻ്റ് സി ജെ സാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും.

ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവിന് സ്വീകരണം നൽകും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ജില്ലാ ട്രഷറാർ മുജീബ് റഹ്മാൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എസ് രഞ്ജിത്ത്, ട്രഷറാർ വി എൽ ഫിലിപ്പ്, സി വി പ്രകാശൻ , എബി സി കുര്യൻ പി ഡി ജെയിംസ് എന്നിവർ പ്രസംഗിയ്ക്കും.

തുടർന്ന് ഉന്നത വിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. ഭാരവാഹി തെരഞ്ഞെടുപ്പും സ്നേഹ വിരുന്നും നടക്കും.