play-sharp-fill
കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ; യുവാവ് മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹ്യത്തിന് ഗുരുതര പരുക്ക്

കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ; യുവാവ് മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹ്യത്തിന് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ

കോട്ടയം∙ കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാണക്കാരി ജംക്‌ഷന് സമീപമായിരുന്നു അപകടം. വടവാതൂർ ചിറക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ (18) ആണ് കൂടെയുണ്ടായിരുന്ന ആൾ.

കാണക്കാരി ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ രഞ്ജിത്തിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്ത് രാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹയാത്രികനു സാരമായ പരുക്കേറ്റിട്ടുണ്ട്. ഇയാളും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.