play-sharp-fill

കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി കാത്തിരിക്കെയാണ് നിയാസ് പ്രതിയായത്.

സ്വന്തം ലേഖകൻ കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീൻ. ഇദ്ദേഹം മരിച്ചതോടെ കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമർപ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി […]

കെവിനെ മുക്കി കൊന്നതോ? സത്യമറിയാൻ മജ്ജ പരിശോധന.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെതു മുങ്ങി മരണമാണോ അതോ വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്നന്നറിയാൻ മജ്ജ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ മരണകാരണം വ്യക്തമാകും. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിലയുള്ളതിനാൽ സ്വയം വെള്ളം കുടിച്ചതണൊങ്കിൽ അർധ അബോധാവസ്ഥയിലായിരിക്കും, മുക്കിക്കൊന്നതാണെങ്കിൽ നല്ല ബോധത്തിലും. ഇതു പരിശോധനയിൽ വ്യക്തമാകും. ഇതോടൊപ്പം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൂടി പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ. അടിയേറ്റ് അവശനായിരുന്നു കെവിനെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഒന്നുകിൽ കെവിനെ ആറ്റിലേക്ക് ഓടിച്ചുവിട്ടതാകാം, അല്ലെങ്കിൽ […]

കെവിന്റെ മരണം; എ. എസ്. ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവും ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും രാത്രി പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവർറെയും സസ്‌പെൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോകൽ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും അയതിനാൽ കേസുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന് കൊച്ചി റേഞ്ച് ഐ. ജി പറഞ്ഞു. കുറ്റകൃത്യത്തിൽ പോലീസ് നേരിട്ട് പങ്കാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛൻ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐ. ജിയുടെ റിപ്പോർട്ട്. പ്രാദേശിക […]

കെവിനും നീനുവും വിവാഹിതരായിരുന്നില്ല.. സോഷ്യൽ മീഡിയയിൽ നീനുവിനെതിരെ അസഭ്യവർഷം.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. കെല്ലപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി രജിസ്റ്റർ വിവാഹം കഴിക്കുമ്പോൾ നിരവധി നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇവർ ഇരുവരുടെയും കാര്യത്തിൽ അതെന്നും സംഭവിച്ചിട്ടില്ലെന്നും, വിവാഹത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ട്. എന്നാൽ ഇതിനെ തുടർന്ന് കടുത്ത രീതിയിലുള്ള തെറിവിളികളാണ് സോഷ്യൽ മീഡിയയിൽ നീനുവിന് നേരെ ഉയരുന്നത്. ഇത് ജാതീയമായ ആക്ഷേപങ്ങൾ വരെയുണ്ട്. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാൽ ഇതാകും അവസ്ഥ, നീ […]

കെവിന്റെ മരണം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി. നീനുവിന്റെ പിതാവും സഹോദരനുമാണ് കീഴടങ്ങിയത്. കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴങ്ങിയത്.

കെവിന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണത്തിന് ശരീരത്തിലെ മുറിവുകൾ കാരണമായിട്ടില്ലെന്ന് പോസറ്റ്‌മോർട്ടം റിപ്പോർട്ട്. മരണം വെള്ളത്തിൽ വീണതിന് ശേഷമെന്ന് റിപ്പോർട്ട്. കെവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിൽ ഇരൂപതിലധികം മുറിവുകൾ ഉണ്ടെന്നും ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ക്രൂരമായ മർദനം ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ് ചക്കോയും പ്രതിയാകും. കേസിൽ 14 പ്രതികളെന്നും ഐ. ജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെയും നിർദ്ദേശപ്രകാരമാണൊയെന്ന് അന്വേഷിക്കുന്നുണ്ടെന്നും […]

കെവിൻ ഇനി ഓർമ്മ മാത്രം, മരണം വരെയും കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും; നീനു.

സ്വന്തം ലേഖകൻ കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റമോർട്ടം പൂർത്തിയാക്കി 11.30 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിനെ കാണാൻ വൻ ജനാവലിയാണ് കോട്ടയത്തെ വീട്ടിൽ എത്തിചേർന്നത്. വൈകിട്ട് മൂന്നു മണിക്കാണ് സംസ്‌ക്കാര ചടങ്ങുകൾ. മൃതദേഹം വീട്ടിലെത്തിയപ്പോൾ ഭാര്യ നീനുവിനെയും അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി. കെവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിന് മുകളിൽ കമിഴ്ന്ന് കിടന്നു നീനു കരഞ്ഞപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു. കഴിഞ്ഞദിവസം തെന്മലയിൽ നിന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ […]

കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന.

സ്വന്തം ലേഖകൻ കൊല്ലം: കെവിൻ കൊലക്കേസിൽ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുനലൂർ ഡി. വൈ. എസ്്. പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂർക്കടയിലെ ഭാര്യവീട്ടിലെത്തി തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോൾ നാഗർകോവിൽ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂർക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി. […]

കെവിന്റെ മൃതദേഹം കാണാൻ എത്തിയ തിരൂവഞ്ചൂർ രാധാകൃഷ്ണനെ സി. പി. എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.

സ്വന്തം ലേഖകൻ മൃതദേഹം കാണാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ മോർച്ചറിയിൽ വെച്ച് സി.പി.ഐ.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തുകയും കൂടെ ഉണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരേ മർദിക്കുകയും ചെയ്തു. പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണനും ഏതാനും പ്രവർത്തകരും മോർച്ചറിക്കുള്ളിൽ കയറി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ആർ. ഡി. ഒയുടെയും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടറുടെയും സാന്നിധ്യത്തിൽ വേണം പോസ്റ്റ്‌മോർട്ടം എന്നും കൂടാതെ പോസ്റ്റ്‌മോർട്ടം നടപടികളെല്ലാം […]

കെവിന്റെ മൃതദേഹത്തിനോടും പോലീസിന്റെ അനീതി

സ്വന്തം ലേഖകൻ കൊല്ലം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സംഘര്‍ഷം. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ആര്‍. ഡി. ഒയുടെയോ മജസിട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും കലഹിച്ച നേരമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇവിടെയെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ […]