ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കല്‍, തലയോലപ്പറമ്പ്, അമയന്നൂര്‍, മൂലവട്ടം, എസ്.എസ്.പുരം, അയര്‍ക്കുന്നം, ചോഴിയക്കാട്, തിരുവാതുക്കല്‍, ഉഴവൂര്‍, മാന്നാനം, ചമ്പക്കര, കൊല്ലാട്, ഇടക്കുന്നം എന്നിവിടങ്ങളിലാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. തോണ്ടമ്പ്രാല്‍, മുട്ടമ്പലം എന്നീ ക്രഷുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വനിത ശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടുകൂടി ആരംഭിച്ച ഈ ക്രഷുകളില്‍ മൂന്നു വയസ്സുവരെ പ്രായമുളള കുട്ടികളാണ് ഉളളത്. കുട്ടികളുടെ ഭക്ഷണം, […]