play-sharp-fill

മീറ്റിംഗിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; നേരേ ശബരിമലയിലേക്ക് വെച്ചുപിടിച്ചു; മരക്കൂട്ടത്ത് ഭക്തർ തടഞ്ഞത് തന്റെ ഭാര്യ കനകദുർഗയെയാണെന്ന് ഭർത്താവ് കൃഷ്ണനുണ്ണി അറിയുന്നത് ടിവിയിൽ വാർത്ത കണ്ടപ്പോൾ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. ശബരിമല ദർശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു. തനിക്കോ കൂടെയുള്ള കനക ദുർഗക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു പറഞ്ഞു. പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയാണ്. ഗസ്റ്റ് റൂമിലേക്ക് ആണെന്ന് പറഞ്ഞാണ് തങ്ങളെ തിരിച്ചിറക്കിയത്. കനക ദുർഗയെ പോലീസ് എടുത്തുകൊണ്ടുപോയി. പോലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണെന്നും ബിന്ദു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. തിരിച്ചു പോകാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടും പോലീസ് എടുത്തുകൊണ്ടുപോവുകയാണ് ചെയ്തത്. തന്ത്രപരമായി തന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനു […]

ഭക്തയല്ലാത്ത, മാവോയിസ്റ്റും സിപിഎമ്മുമായ അമ്മിണിയ്ക്ക് ശബരിമലയിൽ എന്ത് കാര്യം..! അമ്മിണി ശ്രമിക്കുന്നത് ശബരിമലയെ തകർക്കാൻ; വീട്ടിൽ വിളക്കു വെയ്ക്കുന്ന വനവാസി കുടുംബത്തിലെ അമ്മിണി എങ്ങിനെ മാവോയിസ്റ്റായി: തേർഡ് ഐ ന്യൂസ് ലൈവിനോട് തുറന്ന് പറഞ്ഞ് അമ്മിണി

ശ്രീകുമാർ കോട്ടയം: ഞാൻ മാവോയിസ്റ്റോ സിപിഎമ്മുകാരിയോ അല്ല. അയ്യപ്പ ഭക്തമാത്രമാണ്. എന്റെ വീട്ടിൽ കുടുംബക്ഷേത്രമുണ്ട്. എല്ലാ ദിവസവും വിളക്ക് കത്തിക്കുന്ന ആളുമാണ്. ഭക്തരായ എന്നെ മുഷ്ടി ചുരുട്ടി ആകാശത്തിലേയ്ക്ക് മുദ്രാവാക്യം വിളിക്കുന്ന രീതിയിൽ ശരണം വിളിച്ച് തടയാൻ നിൽക്കുന്നവർ അയ്യപ്പഭക്തരാണോ.. – ശബരിമല ദർശനത്തിനെത്തി എരുമേലിയിൽ തടയപ്പെട്ട് തിരികെ മടങ്ങിയ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും വയനാട് സ്വദേശിയുമായ അമ്മിണി തേർഡ് ന്യൂസ് ലൈവിനോട് മനസ് തുറക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലകയറാനെത്തിയ മനീതിയും, അമ്മിണിയും അടങ്ങുന്ന സംഘത്തിന് […]

വനിതാ മതിൽ എന്തിനു വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണം; യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണോ മറിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണോ വനിതാ മതിൽ നിർമ്മിക്കുന്നതെന്ന് മതിലിന്റെ മുഖ്യ സംഘാടകരായ സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുന:രുദ്ധരിക്കുവാനോ, പ്രളയബാധിതരെ സഹായിക്കുവാനോ ആയിരുന്നു സംസ്ഥാന സർക്കാർ മതിൽ നിർമ്മാണത്തെക്കാൾ കൂടുതൽ വനിതകളെ പങ്കെടുപ്പിക്കാൻ ജാഗ്രത പുലർത്തേണ്ടിയിരുന്നത് എന്ന് സജി അഭിപ്രായപ്പെട്ടു. മതിൽ തീർക്കുന്നതിന് മുമ്പെ വനിതകളെ മല കയറ്റാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായിരുന്നു […]

ടിക് ടോക് ആപ്പിന് കടിഞ്ഞാണിടാനൊരുങ്ങി കേരള പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: യുവാക്കളുടെ ഹരമായിരുന്ന ചൈനീസ് ആപ്പ് മ്യൂസിക്ലിക്ക് ശേഷം ഇന്ന് വൻതരംഗമായിരിക്കുന്ന മറ്റൊരു ആപ്പാണ് ടിക് ടോക്. ഇപ്പോൾ പ്രായബേധമന്യേ എല്ലാവരും ടിക് ടോക്ക് വീഡിയോകൾ ചെയ്യുന്നു. എന്നാൽ മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാനൊരുങ്ങുകയാണ് കേരള പൊലീസ്. പ്രേമം തകർന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ഇത്തരമൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് […]

മനിതി പ്രവർത്തക്കരെ കോട്ടയത്തും തടഞ്ഞു; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ പ്രവർത്തകർ; പോലീസിനേയും കൂസാതെ പ്രതിഷേധക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തിയ മനിതി കേരളാ കോർഡിനേറ്റർ വയനാട് സ്വദേശി അമ്മിണി അടക്കമുള്ള സംഘത്തിനുനേരെ സംഘപരിവാർ പ്രതിഷേധം. സംഘത്തെ പാലായിൽ തടഞ്ഞു. പ്രതിഷേധക്കാരെ വെട്ടിച്ച് മനിതി സംഘം പോലീസ് അകമ്പടിയിൽ ശബരിമലയിലേക്ക് യാത്ര തുടരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് സ്ത്രീകളുടെ സംഘടനയായ മനിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നും യാത്ര തിരിച്ചു. ഈ സംഘത്തിന്റെ കേരളാ കോർഡിനേറ്ററായ വയനാട് സ്വദേശിയും ആദിവാസി നേതാവുമായ അമ്മിണി ശനിയാഴ്ച രാത്രിതന്നെ കോട്ടയത്ത് എത്തിയിരുന്നു. പാലായിലെ രഹസ്യ […]

കണ്ടാൽ നിഷ്‌കളങ്കനായ പെൻസിൽ: ബോക്‌സിൽ വച്ചാൽ മിടുമിടുക്കൻ: തീകൊളുത്തിയാൽ അത്യുഗ്രൻ സിഗരറ്റ്: വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കുന്ന വിദേശി പിടിയിൽ..!

സ്വന്തം ലേഖകൻ കോട്ടയം: കണ്ടാൽ കറുത്തുരുണ്ട് നിഷ്‌കളങ്കനായ പെൻസിൽ. ബോക്‌സിൽ വച്ചാൽ മിടുമിടുക്കനായിരിക്കും. പക്ഷേ, തീകൊളുത്തിയാലോ അത്യുഗ്രൻ ലഹരി. വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കാൻ വിദേശത്തു നിന്നും എത്തിച്ച  വീര്യം കൂടിയ സിഗരറ്റുകളാണ് നഗരത്തിലെ വിവിധ കടകളിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാടക്കടയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് എക്‌സൈസ് സംഘം നഗരത്തിലെ കടകളിൽ പരിശോധന നടത്തിയത്. വീര്യം കൂടിയ വിദേശ സിഗരറ്റുകൾ നികുതി വെട്ടിച്ച് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതായി നേരത്തെ എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ […]

ഹരിശങ്കറിന്റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടം: എ കെ ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: ഹരിശങ്കറിന്‍റെ നിര്യാണത്തില്‍ ഊര്‍ജ്ജസ്വലനായ ഒരു ഫോട്ടോഗ്രാഫറേയും സര്‍ഗ്ഗധനനായ സാഹിത്യകാരനേയുമാണ് നഷ്ടമായതെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.പല തലങ്ങളിലായി ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. നോവലിസ്റ്റും പ്രസ് ഫോട്ടോഗ്രാഫറുമായി വിവിധ തലങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ജനപ്രിയ സാഹിത്യരചനാ രീതികൊണ്ട് അനുഗ്രഹീതനായി തലസ്ഥാനത്തടക്കം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ഹരിശങ്കറിന്‍റെ നിരവധി ഫോട്ടോഗ്രാഫുകള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയിട്ടുണ്ട്. അകാലത്തിലുളള ഈ വേര്‍പാട് മംഗളം പത്രത്തിന് മാത്രമല്ല, കേരത്തിലെ പത്ര-സാഹിത്യ സമൂഹത്തിനാകെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുളളത്.

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എൽജി

സ്വന്തം ലേഖകൻ കോട്ടയം: പുതുവർഷത്തിൽ ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എൽജി എത്തുന്നു.ഇതുവഴി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡൽ വിപണിയിൽ എത്തുമെന്നാണ് കമ്പനി പറയുന്നത്. 65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എൽസിഡി സ്‌ക്രീനുമായി താരതമ്യം ചെയ്താൽ ഇവയ്ക്ക് കൂടുൽ മികച്ച ദൃശ്യങ്ങൾ നൽകാൻ കഴിയും എന്നതും പ്രത്യേകതയാണ്. മാത്രമല്ല, മടക്കാനും എളുപ്പമാണ്. OLED സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ചൈനീസ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരം എൽജിയെ വിപണിയിൽ പിന്നോട്ടടുപ്പിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ […]

എൻ എസ് എസിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് കെ.എം. മാണി

സ്വന്തം ലേഖകൻ കോട്ടയം: വനിതാ മതിലിനോട് വിയോജിച്ചതിന്റെ പേരിൽ എൻ എസ് എസിനും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്കുമെതിരെ സി പി എം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. എൻ.എസ്. എസും ആചാര്യൻ മന്നത്ത് പത്മനാഭനും കേരളത്തിന്റെ നവേത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവനകൾ നമ്മുടെ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. വനിതാ മതിലിനോട് വിയോജിക്കുന്നവരെല്ലാം ആർ എസ് എസാണെന്ന നിലപാട് ശരിയല്ല. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എൻ എസ് എസിന്റെ നിലപാട് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. […]

കഞ്ചാവുകാരെ എസ് എഫ് ഐക്കാർ അടിച്ചോടിച്ചു: കമ്പും കുറുവടിയുമായി മാഫിയ സംഘം കോളജിന് പുറത്ത് തമ്പടിച്ചു; കോളജ് രണ്ട് ദിവസം നേരത്തെ അടച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആർട്സ് ഫെസ്റ്റിവൽ ദിവസം കോളജിനുള്ളിലെത്തിയ കഞ്ചാവ് മാഫിയ സംഘത്തെ എസ്എഫ്ഐക്കാർ അടിച്ചോടിച്ചതോടെ ക്രിസ്മസ് അവധിക്കായി സിഎംഎസ് കോളജ് അടച്ചു. രണ്ടു ദിവസങ്ങളിലായി സിഎംഎസ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് മാഫിയ സംഘം കഞ്ചാവുമായി എത്തിയത്. സംഭവത്തെ തുടർന്ന് കോളജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ മാഫിയ സംഘത്തെ തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും മാഫിയ സംഘാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി. അടി കൊണ്ട അക്രമി സംഘം പിൻതിരിഞ്ഞോടി. ബുധനാഴ്ച രാവിലെ അക്രമി സംഘം വീണ്ടും കോളേജിലെത്തി വിദ്യാർത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. എം […]