play-sharp-fill

കേരളം ഭരിക്കുന്നത് നിരീശ്വര വാദികൾ: യൂത്ത്‌ ഫ്രണ്ട് എം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ പോലീസ് അകമ്പടിയോടുകൂടി നിരീശ്വര വാദികളായ യുവതികളെ കയറ്റുക വഴി യഥാർഥ അയ്യപ്പ വിശ്വാസികളെ ശബരിമലയിൽ നിന്നകറ്റാനുള്ള ആസൂത്രിക നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും, ആതുരസേവനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന പാവപ്പെട്ട നഴ്സ്മാർക്ക് ശബളം വർദ്ധിപ്പിച്ച് നൽകുന്നതിനുൾപ്പെടെ ജനക്ഷേമകരമായ നിരവധി കോടതി വിധികൾ നിലനിൽക്കെ അതൊന്നും നടത്താതെ പരിപാവനമയ ശബരിമലയിലെ വിശ്വസത്തെയും, ആചാര അനുഷ്ടാനങ്ങളെയും അപമാനിച്ച നിരീശ്വരന്മാരായ സി പി എം സർക്കാരിന് കേരളത്തിലെ വിശ്വാസി സമൂഹം മാപ്പ് നൽകില്ല എന്നും, ക്രിസ്തുമസ് കരോൾ സംഘത്തെ പള്ളിയിൽ കയറി പോലും […]

ഒടുവിൽ വാക്ക് പാലിച്ചു; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പകുതി മീശ എടുത്ത് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാജേഷ് കുറുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ യുവതികൾ കയറിയാൽ തന്റെ പകുതി മീശ എടുക്കുമെന്ന വാക്ക് പാലിച്ചെന്ന് രാജേഷ്. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി . ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്.” രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. അതേസമയം അൽപ സമയങ്ങൾക്ക് ശേഷം […]

തിരുനക്കരയിൽ സ്വന്തമായി സ്ഥലം ഉള്ളപ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ പോലീസിന്റെ ഉടമസ്ഥതയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പിയിറങ്ങിയിരിക്കുന്നത്. നഗരത്തിലെ പൊലീസ് സാന്നിധ്യം കുറഞ്ഞതോടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യവസായിയായ എ.കെ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും നേരത്തെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നഗരമധ്യത്തിലേയ്ക്ക് പൊലീസ് സ്റ്റേഷൻ മാറ്റുന്നതിന് അടിയന്തിര നടപടി എടുക്കാമെന്ന് […]

തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വൈസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; പ്രതിഷേധവുമായി സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പിയിറങ്ങിയിരിക്കുന്നത്. എന്നാൽ, നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ നഗരത്തിലെ വ്യവസായി ശ്രീകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. നഗരത്തിലെ പൊലീസ് സാന്നിധ്യം കുറഞ്ഞതോടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യവസായിയായ ശ്രീകുമാർ മുഖ്യമന്ത്രി […]

രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് അക്ഷര നഗരത്തിന്റെ ആദരം; ആദ്യ സ്വീകരണം നൽകുന്നത് കോട്ടയം സെന്റിനിയൽ ലയൺസ് ക്ലബ്: രഞ്ജിത്തിനു കൂടുതൽ ആദരവൊരുക്കാൻ വിവിധ സംഘടനകൾ രംഗത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി കടന്നു പോകാൻ വഴിയൊരുക്കിയ പൊലീസുകാരൻ അക്ഷരനഗരത്തിന്റെ ആദരം. വൈക്കം ചെമ്പ് സ്വദേശിയും ഹൈവേ പെട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറുമായ രഞ്ജിത്ത് രാധാകൃഷ്ണനാണ് ആദരം ഒരുക്കാൻ കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യമായി കോട്ടയം സെന്റിനിയൽ ലയൺസ് ക്ലബാണ് രഞ്ജിത്തിനു ആദരം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 19 ന് നടക്കുന്ന കുടുംബ സംഗമത്തിൽ രഞ്ജിത്തിനെ ആദരിക്കുന്നതിനാണ് ലയൺസ് ക്ലബ് യോഗം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാവും […]

രോഗിയുടെ ജീവൻരക്ഷിക്കാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് അക്ഷര നഗരത്തിന്റെ ആദരം; ആദ്യ സ്വീകരണം നൽകുന്നത് സെന്റിനിയൽ ലയൺസ് ക്ലബ്: രഞ്ജിത്തിനു കൂടുതൽ ആദരവൊരുക്കാൻ വിവിധ സംഘടനകൾ രംഗത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി കടന്നു പോകാൻ വഴിയൊരുക്കിയ പൊലീസുകാരൻ അക്ഷരനഗരത്തിന്റെ ആദരം. വൈക്കം ചെമ്പ് സ്വദേശിയും ഹൈവേ പെട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറുമായ രഞ്ജിത്ത് രാധാകൃഷ്ണനാണ് ആദരം ഒരുക്കാൻ കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യമായി സെന്റിനിയൽ ലയൺസ് ക്ലബാണ് രഞ്ജിത്തിനു ആദരം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 17 ന് നടക്കുന്ന കുടുംബ സംഗമത്തിൽ രഞ്ജിത്തിനെ ആദരിക്കുന്നതിനാണ് ലയൺസ് ക്ലബ് യോഗം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാവും രഞ്ജിത്തിന് […]

ഫയലിലെ ജീവിതങ്ങളെല്ലാം മരിച്ചു: ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നതൊക്കെ പഴങ്കഥ; സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വരെ വിലക്കിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫീസുകളിൽ ആഘോഷ പൂരങ്ങൾ; വനിതാമതിലിന്റെ വിളംബരഘോഷയാത്രക്ക് ഒപ്പിട്ടതിനുശേഷം കോട്ടയം കളക്ട്രേറ്റിനു പുറത്ത് നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ നാട്ടിൽ സർക്കാർ തന്നെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കാനായി ഹാജർ വെച്ചശേഷം പുറത്തിറങ്ങി നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ. ഇന്നുരാവിലെ പതിനൊന്ന് മണിയോടെ കോട്ടയം കളക്ട്രേറ്റിനു മുമ്പിൽനിന്നും തിരുനക്കരയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്കായാണ് ജീവനക്കാർ പോയത്. വിവിധ ഓഫീസുകളിലെത്തിയ നൂറുകണക്കിന് പൊതുജനങ്ങളെ വിഡ്ഢികളാക്കിയാണ് ഈ പരിപാടി. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് പോലും ജോലിസമയത്ത് സർക്കാർ ഓഫീസിൽ […]

കറുകച്ചാലിൽ ദൃശ്യം മോഡലിൽ പാറക്കുളത്തിൽ മൃതദേഹം: ബൈക്കിൽ കെട്ടിവച്ച നിലയിൽ യുവാവിന്റെ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ: മരിച്ച യുവാവിനെ കാണാതായിട്ട് രണ്ട് ദിവസം

സ്വന്തം ലേഖകൻ കോട്ടയം: ബൈക്കിൽ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കെട്ടിവച്ച നിലയിൽ യുവാവിന്റെ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ. കറുകച്ചാൽ കാഞ്ഞിരംപാറയിലെ പാറക്കുളത്തിലാണ് കൈനടി സ്വദേശി മുകേഷി(31)ന്റെ മൃതദേഹം കണ്ടെത്തിയത്. 28 ന് രാവിലെ മുതൽ മുകേഷിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൈനടി പൊലീസിൽ പരാതി നൽകിയിരുന്നു. കൈനടി പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കറുകച്ചാൽ കാഞ്ഞിരംപാറയിലെ പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ പൊങ്ങിയത് കണ്ട നാട്ടുകാർ വിവരം കറുകച്ചാൽ പൊലീസിനെ അറിയിക്കുകയായിരുന്നു. […]

ചെത്തികുളം ടൂറിസം പദ്ധതി ആദ്യ ഘട്ടം ഉദ്ഘാടനം ഞായറാഴ്ച

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ മീനച്ചിലാർ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഭാഗമായി മടക്കത്തോടിൽ ഗതാഗത സൗകര്യം വികസിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്തംഗം ലിസമ്മ ബേബിയും ,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലും അതാത് പഞ്ചായത്തുകളിൽ നിന്ന് പദ്ധതിക്കായി ഫണ്ട് അനുവദിച്ചിരുന്നു.ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ടാക്ടർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തുമണിക്ക് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സണ്ണിപാമ്പാടി യോഗത്തിന് അദ്ധ്യക്ഷത വഹിക്കും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ […]

നവോത്ഥാന പദയാത്ര വെള്ളിയാഴ്ച

സ്വന്തം ലേഖകൻ അയർക്കുന്നം: കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന പദയാത്ര വെള്ളിയാഴ്ച മൂന്ന് മണിക്ക്.ഒറവയ്ക്കൽ ജംഗ്ഷനിൽ നിന്ന് അയർക്കുന്നം ടൗണിലേക്കാണ് പദയാത്ര നടത്തപ്പെടുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു.