ഒടുവിൽ വാക്ക് പാലിച്ചു; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പകുതി മീശ എടുത്ത് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാജേഷ് കുറുപ്പ്

ഒടുവിൽ വാക്ക് പാലിച്ചു; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പകുതി മീശ എടുത്ത് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാജേഷ് കുറുപ്പ്


സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ യുവതികൾ കയറിയാൽ തന്റെ പകുതി മീശ എടുക്കുമെന്ന വാക്ക് പാലിച്ചെന്ന് രാജേഷ്. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി . ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്.” രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. അതേസമയം അൽപ സമയങ്ങൾക്ക് ശേഷം രാജേഷ് പ്രസ്തുത ചിത്രം ഡിലീറ്റ് ചെയ്തതായിട്ടാണ് മനസ്സിലാക്കുന്നത്.

ശബരിമലയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോകേണ്ടി വന്ന കനദുർഗ്ഗയും അഡ്വ. ബിന്ദുവും ദർശനം നടത്തിയത്. യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് അദ്ദേഹം തന്റെ പ്രൊഫൈലിൽ കറുപ്പണിഞ്ഞു പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group