play-sharp-fill

ജോസ് കെ മാണി എം പി നയിക്കുന്ന  കേരള യാത്ര ഫെബ്രുവരി 8  9  തീയതികളിൽകോട്ടയം ജില്ലയിൽ

സ്വന്തം ലേഖകൻ കോട്ടയം : കേരളാകോണ്‍ഗ്രസ്സ്  എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി നയിക്കുന്ന  കേരള യാത്രക്ക് 8 , 9 തീയതികളില്‍ ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ വമ്പിച്ച സ്വീകരണം നല്‍കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ്  സണ്ണി തെക്കേടം അറിയിച്ചു.  8  ന് രാവിലെ 9.30 ന് ജില്ലാ അതിര്‍ത്തി ആയ മുണ്ടക്കയത്ത് കല്ലേപ്പാലം ജംഗ്ഷനില്‍ കേരള യാത്രയെ യു ഡി എഫ് ജില്ലാ നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് 10 മണിക്ക്  പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിനു സമീപം ചേരുന്ന […]

കോട്ടയം നഗരത്തിലെ ഫുട്പാത്തുകൾ വാടകയ്ക്ക്: ദിവസ വാടക അഞ്ഞൂറു രൂപ; ഉടമസ്ഥൻ നഗരസഭയും പൊതുമരാമത്ത് വകുപ്പും; നേട്ടം കൊയ്യുന്നത് അക്രമികളും രാഷ്ട്രീയക്കാരും; ഒടുവിൽ ഫുട്പാത്ത് വാടകയെച്ചൊല്ലി കൊലപാതകവും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ റോഡരികിലും ഫുട്പാത്തുകളിലും ഇരിക്കുന്ന പെട്ടിക്കടകൾക്കു പിന്നിൽ വൻ മാഫിയ. ദിവസം അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപയ്ക്ക് വരെ പെട്ടിക്കടകളും വഴിയോരക്കച്ചവട കേന്ദ്രങ്ങളും വാടകയ്ക്ക് നൽകുന്ന സംഘങ്ങളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലം വാടകയ്ക്ക് നൽകി ലക്ഷങ്ങളാണ് ഈ മാഫിയ സംഘങ്ങൾ സ്വന്തമാക്കുന്നത്. ഏറ്റവും ഒടുവിൽ ഇത്തരത്തിൽ നഗരസഭയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന പെട്ടിക്കടയുടെ വാടകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപത്തെ നഗരസഭയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കട നാട്ടകം […]

കോട്ടയത്തെ കുരുക്കിൽ മുക്കി ഉപരാഷ്ട്രപതി മടങ്ങി: രണ്ടു മണിക്കൂറിലേറെ നീണ്ട നാട്ടുകാരുടെ ദുരിതത്തിന് അറുതി; ശ്വാസം വിട്ട് കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിൽ അമ്മയെയും കുഞ്ഞിനെയും തടഞ്ഞു; പൊരിവെയിലിൽ കാവൽ നിന്ന പൊലീസിനു മനോരമ നൽകിയത് കേക്കും കുപ്പിവെള്ളവും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തെ കുരുക്കിൽ മുക്കിയ നിയന്ത്രണങ്ങൾക്കൊടുവിൽ ഉപരാഷ്ട്രപതി ജില്ലയോട് വിട പറഞ്ഞു. നഗരത്തിൽ രാവിലെ 11 മണിയോടെ എത്തിയ ഉപരാഷ്ട്രപതിയാണ് രണ്ടു മണിക്കൂറിനു ശേഷം ഒന്നരയോടെ പൊലീസ് പരേഡ് മൈതാനത്തു നിന്നും ഹെലിക്കോപ്റ്ററിൽ കൊല്ലത്തേയ്ക്ക് മടങ്ങിയത്. രണ്ട് ഹെലിക്കോപ്റ്ററുകളിലായാണ് ഉപരാഷ്ട്രപതിയും സംഘവും ജില്ലയിൽ എത്തിയത്. മൂന്നു ദിവസമായി മലയാള മനോരമയുടെ പരിപാടികൾക്കായി റോഡിൽ കാവൽ നിന്ന പൊലീസുകാർക്ക് മലയാള മനോരമയുടെ വക സമ്മാനം കേക്കും കുപ്പിവെള്ളവും..! രാവിലെ 11.30 ന് മാമ്മൻമാപ്പിള ഹാളിൽ നടന്ന മലയാള മനോരമ ബാലജനസഖ്യത്തിന്റെ പരിപാടി ഉദ്ഘാടനം […]

കോട്ടയത്ത് രണ്ട് ഡിവൈഎസ്പിമാർക്ക് മാറ്റം: 26 സിഐമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി; നിയമനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ 26 സിഐമാരെ ഡിവൈഎസ്പിമാരായി നിയമിച്ചു. കോട്ടയം ജില്ലയിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിനും, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിനും മാറ്റമുണ്ട്. പാലായിൽ കെ.ബിജുമോനും, ചങ്ങനാശേരിയിൽ എൻ.രാജനുമാണ് ഡിവൈഎസ്പിമാർ. സ്ഥാനക്കയറ്റം ലഭിച്ച എം.ഐ ഷാജി (കോപ്പറേറ്റീവ് വിജിലൻസ്), സി.ജി സനിൽകുമാർ (ക്രൈംബ്രാഞ്ച് കോട്ടയം), എസ്.എസ് സുരേഷ്‌കുമാർ (ചാത്തന്നൂർ), കെ.എ തോമസ് (അടൂർ), കെ.എ മുഹമ്മദ് ഇസ്‌മെയിൽ (കൊല്ലം റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച്), എം.സന്തോഷ് കുമാർ (പാലക്കാട് എസ്.ബിസിഐഡി), സതീഷ് കുമാർ ആലുംങ്കൽ (കോ ഓപ്പറേറ്റീവ് വിജിലൻസ് കണ്ണൂർ), വി.ബാലകൃഷ്ണൻ (കേരള […]

2020 ൽ കോട്ടയം തരിശ് രഹിത ജില്ലയായി മാറും : മന്ത്രി സുനിൽ കുമാർ: മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തിറക്കി ആഘോഷത്തോടെ തുടക്കം: സാക്ഷിയായത് നൂറുകണക്കിന് കർഷകർ

സ്വന്തം ലേഖകൻ കോട്ടയം: 2020 ഓടെ കോട്ടയം തരിശ് രഹിത ജില്ലയാക്കി മാറ്റുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിൽ കൃഷി ചെയ്യുന്ന ജനകീയ കൂട്ടായ്മ മാതൃക സംസ്ഥാനത്ത് എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. ഇത് വഴി മൂന്ന് ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സുനിൽ കുമാർ. ജനകീയ കൂട്ടായ്മയുടെയും സർക്കാരിന്റെയും സഹായത്തോടെ തരിശ് കിടന്ന പാടശേഖരങ്ങളിൽ അടക്കം വിത്തിറക്കി കൃഷി ചെയ്തതോടെ പാടശേഖരങ്ങളുടെ വിസ്തൃതിയിലും നെൽ ഉത്പാദനത്തിലും വൻ മാറ്റമുണ്ടായിട്ടുണ്ട്. പ്രളയത്തിന് […]

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് നഗരം കുരുങ്ങും: കുരുക്ക് അതിരൂക്ഷമാക്കി സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് പൊലീസിന്റെ നിയന്ത്രണവും

സ്വന്തം ലേഖകൻ കോട്ടയം: മലയാള മനോരമയുടെ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾ ഇന്നും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. അഖില കേരള ബാലജനസഖ്യം നവതി വർഷ ആഘോഷങ്ങൾ ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിക്കും. മാമ്മൻ മാപ്പിള ഹാളിൽ ഇന്നു രാവിലെ 11.15 ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മന്ത്രി വി.എസ്. സുനിൽ കുമാർ, ബാലജനസഖ്യം മുൻ സംസ്ഥാന സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സുപ്രീം കോടതി റിട്ട. […]

മൊബിലിറ്റി ഹബിനായി മരിക്കാനിരുന്ന ഭൂമിയിൽ ശനിയാഴ്ച മന്ത്രി വിത്തിറക്കും: പുതുജീവനേകുക 250 ഏക്കർ നെൽപാടത്ത്: ഈരയിൽക്കടവിലും മുപ്പായിക്കാട്ടും പാടശേഖരങ്ങളിൽ ഇനി വിളയുക പൊന്ന്; എല്ലാത്തിനും വഴിയൊരുക്കിയത് മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീ പുനസംയോജന പദ്ധതി

സ്വന്തം ലേഖകൻ കോട്ടയം: മൊബിലിറ്റി ഹബ് എന്ന വമ്പൻ കോൺക്രീറ്റ് കാട്ടിൽ മുങ്ങിത്താഴേണ്ട ഈരയിൽക്കടവിലെയും മുപ്പായിക്കാട്ടെയും പാടശേഖരങ്ങൾ പച്ചത്തുരുത്തായി മാറുന്നു. ഈരയിൽക്കടവ് ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടമായി നഗത്തിൽ നാട്ടിൻപുറത്തിന്റെ നന്മനിറയ്ക്കാൻ പാടങ്ങൾ അണിഞ്ഞൊരുങ്ങി തുടങ്ങി. ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി വി.എസ് സുനിൽകുമാർ നന്മയുടെ നെന്മണി പാടത്ത് വിതയ്ക്കുന്നതോടെ വലിയൊരു കാർഷിക വിപ്ലവത്തിനാണ് കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും തുടക്കം കുറിയ്ക്കുക. 250 ഏക്കറിൽ കോൺക്രീറ്റ് കാട് ഉയർന്ന് കത്തിത്തീരേണ്ട ഭൂമിയ്ക്കാണ് പുതുജീവൻ ലഭിക്കുന്നത്. കാൽനൂറ്റാണ്ടിലേറെയായി തരിശിട്ട് കിടന്ന കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് […]

ജനറൽ ആശുപത്രി അധികൃതരുടെ ക്രൂരത രോഗികളോട്: ആശുപത്രിയിലെ ബഗ്ലിക്കാറിൽ കയറ്റുന്നത് വിറകും ആശുപത്രി മാലിന്യങ്ങളും: ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടു പോകാനുള്ള വാഹനത്തിന് ആശുപത്രിയിൽ ലഭിക്കുന്നത് മോശം പരിചരണം: ബഗ്ലിക്കാർ ദാനം നൽകിയ ക്രൈസ്തവ സഭയെ പോലും അപമാനിച്ച് ആശുപത്രി അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാൻ ക്രൈസ്തവ സഭ ദാനം നൽകിയ ബഗ്ലിക്കാറിൽ ജനറൽ ജില്ലാ ആശുപത്രിയിൽ കയറ്റുന്നത് ആശുപത്രി മാലിന്യങ്ങളും, വിറകും, നിർമ്മാണ സാമഗ്രികളും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കേണ്ട ബഗ്ലിക്കാറിലാണ് വിറക് അടക്കമുള്ള മാലിന്യങ്ങൾ കയറ്റിയിറക്കുന്നത്. ഇത്തരത്തിൽ മാലിന്യങ്ങളും വിറകും കയറ്റിയിറക്കുന്ന ബഗ്ലിക്കാറുകളിൽ രോഗികളെ കയറ്റുമ്പോൾ അണുബാധയുണ്ടാകാനുള്ള സാധ്യത നൂറിരട്ടിയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ആശുപത്രി ജീവനക്കാർ വളരെ നിസാരമായ രീതിയിൽ ബഗികാറുകളെ കൈകാര്യം ചെയ്യുന്നത്. ഇത് രോഗികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നത് പോലും ഇവർ പരിഗണിക്കുന്നില്ല. ഒരു […]

യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക സംവരണം നടപ്പിലാക്കി സംവരണ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര കേരള സർക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.എ മാഹീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിയാദ് അടിമാലി ഉത്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്‌ കുട്ടി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സിയാ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ റഷീദ്, യൂത്ത് ലീഗ് […]

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച വയോധിക മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: റോഡ്് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെ്ത്തിയ ബൈക്കിടിച്ച് വയോധിക മരിച്ചു. കോട്ടയം തെക്കുംഗോപുരം ദേവീവിലാസത്തിൽ പരേതനായ ഹരിഹര അമ്മാളുടെ ഭാര്യ സരസ്വതി അമ്മാൾ (82)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ തെക്കുംഗോപുരത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ റോഡ് മുറിച്ച് കടക്കാൻ നിന്ന ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെസ്റ്റ് പൊലീസ് കേസെടുത്തു. കോട്ടയം മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട അദ്ധ്യാപികയാണ് സരസ്വതി അമ്മാൾ.