ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് നഗരം കുരുങ്ങും: കുരുക്ക് അതിരൂക്ഷമാക്കി സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് പൊലീസിന്റെ നിയന്ത്രണവും

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് നഗരം കുരുങ്ങും: കുരുക്ക് അതിരൂക്ഷമാക്കി സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് പൊലീസിന്റെ നിയന്ത്രണവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മലയാള മനോരമയുടെ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾ ഇന്നും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും.
അഖില കേരള ബാലജനസഖ്യം നവതി വർഷ ആഘോഷങ്ങൾ ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിക്കും.
മാമ്മൻ മാപ്പിള ഹാളിൽ ഇന്നു രാവിലെ 11.15 ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
മന്ത്രി വി.എസ്. സുനിൽ കുമാർ, ബാലജനസഖ്യം മുൻ സംസ്ഥാന സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സുപ്രീം കോടതി റിട്ട. ജസ്റ്റിസും സഖ്യാംഗവുമായിരുന്ന സിറിയക് ജോസഫ്, സഖ്യാംഗവും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി.കെ.എ. നായർ, സഖ്യം മുൻ സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധനുമായ പി.എം. മുബാറക് പാഷ എന്നിവർ ആശംസകൾ അർപ്പിക്കും.

ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗതക്രമീകരണം 02.02.2019 രാവിലെ 10.30 മണി മുതൽ 11.15 വരെയും, ഉച്ചക്ക് 12.00 മണി മുതൽ 01.45 വരെയും ഉണ്ടായിരിക്കുന്നതാണ്.

  1. കോട്ടയം ടൌണിൽനിന്നും കെ. കെ. റോഡു വഴി കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ എം. സി. റോഡുവഴി മംഗളം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം വഴി അയ്മനത്തുപുഴയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടിയിൽ എത്തേണ്ടതാണ്.
  2. കോട്ടയം ടൌണിൽനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം. സി. റോഡു വഴി മംഗളം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം വഴി അയ്മനത്തുപുഴയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടിയിൽ എത്തി കരിപ്പാൽ ജംക്ഷൻ, റബ്ബർ ബോർഡ് ജംക്ഷൻ വഴി പോകേണ്ടതാണ്.
  3. കെ. കെ. റോഡു വഴി കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംക്ഷൻ) വലത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജംഗ്ഷനിലെത്തി അവിടെനിന്നും തിരിഞ്ഞ് ചവിട്ടുവരി ഭാഗത്ത് എം. സി. റോഡിലെത്തി ഏറ്റുമാനൂർ ഭാഗത്തേയ്‌ക്കോ, കോട്ടയം ഭാഗത്തേയ്‌ക്കോ പോകേണ്ടതാണ്.
  4. പുതുപ്പള്ളി ഭാഗത്തുനിന്നും കോട്ടയം ടൌണിലേക്ക് വരുന്ന വാഹനങ്ങൾ റബ്ബർ ബോർഡ് ജംക്ഷൻ, മാധവൻപടി വഴി കെ. കെ. റോഡിൽ പ്രവേശിച്ച് വടവാതൂർ എത്തി മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംക്ഷൻ) ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജംഗ്ഷൻ, ചവിട്ടുവരി വഴി പോകേണ്ടതാണ്.
  5. കൊല്ലാട് ബോട്ട് ജെട്ടി കവലയിൽ നിന്നും കോട്ടയം ടൌൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാൽക്കവലയിലെത്തി പാറക്കക്കടവ്, എരമല്ലൂർ, പുതുപ്പള്ളി, റബർ ബോർഡ് ജംക്ഷൻ, മാധവൻപടി വഴി കെ. കെ. റോഡിൽ പ്രവേശിച്ച് വടവാതൂർ എത്തി മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംക്ഷൻ) ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജംഗ്ഷൻ, ചവിട്ടുവരി വഴി പോകേണ്ടതാണ്. (നാൽക്കവലയിൽ നിന്നും കൊല്ലാട് വഴി കഞ്ഞിക്കുഴിക്ക് ഗതാഗതം അനുവദിക്കുന്നതല്ല).
  6. എരമല്ലൂർ, നാൽക്കവല, കടുവാക്കുളം ഭാഗത്തുനിന്നും വാഹനങ്ങൾ ദിവാൻ കവലയിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് മണിപ്പുഴ, കോടിമത വഴി കോട്ടയം ടൌണിൽ പ്രവേശിക്കേണ്ടതാണ്. (ദിവാൻ കവലയിൽ നിന്നും ഗസ്റ്റ് ഹൌസ് റോഡിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല).
  7. കെ. കെ. റോഡു വഴി കിഴക്കു നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മണർകാട് കവല, പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണാ വഴി പോകേണ്ടതാണ്.
  8. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കെ. കെ. റോഡെ കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ, ദിവാൻ കവല, നാൽക്കവല, എരമല്ലൂർ പുതുപ്പള്ളി, മണർകാട് വഴി പോകേണ്ടതാണ്.
  9. മണർകാട്‌നിന്നും ഏറണാകുളം ഭാഗത്തെക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംക്ഷൻ, തിരുവഞ്ചൂർ, പൂവത്തുംമൂട് വഴി പോകേണ്ടതാണ്.