നിങ്ങളെ വലിയ രോഗിയാക്കാൻ ചിക്കനിലും പഴംപൊരിയിലും നിറം: വൃത്തിയില്ലാത്ത അടുക്കള; പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ: ആകെ മൊത്തം അലമ്പായ 11 ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ; കുടുങ്ങിയത് ഹോട്ടൽ ഐശ്വര്യയും, അന്നാസും അടക്കമുള്ള ഹോട്ടലുകൾ
സ്വന്തം ലേഖകൻ കോട്ടയം: ചിക്കനും പഴംപൊരിയിലും നിറം ചേർത്ത് ആളുകളുടെ ആരോഗ്യം നശിപ്പിക്കാനിറങ്ങിയ ജില്ലയിലെ 11 ഹോട്ടലുൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ. ജില്ലയിലെ പ്രമുഖ 11 ഹോട്ടലുകളിൽ നിന്നും 28,000 രൂപ പിഴയായി ഈടാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഇവർ നോട്ടീസും നൽകി. മൂന്നു ദിവസമായി രാത്രി കാലത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ജില്ലയിലെ 44 ഹോട്ടലുകളിൽ പരിശോധന നടത്തിയത്. 18 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകിയിട്ടുണ്ട്. 11 ഹോട്ടലുകളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്. പാലാ ഈരാറ്റുപേട്ട റോഡിൽ പീജേയ്‌സ് […]