നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റകേസിൽ പ്രതിയ്ക്ക് ജാമ്യം
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൽ വിൽപ്പന നടത്തിയ കേസിൽ പൊലിസ് പിടിയിലായ യുവാവിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം വയസ്‌ക്കരക്കുന്നിൽ നിന്നും അഞ്ഞൂറ് പാക്കറ്റുമായി പൊലീസ് പിടികൂടിയ യുവാവിനെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതി ജാമ്യത്തിൽ വിട്ടയച്ചത്. അഞ്ഞൂറ് പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തെന്നായിരുന്നു കേസ്. ഈ സാധനങ്ങൾ പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുകയായിരുന്നുവെന്നായിരുന്നു പൊലീസ് വാദം. ഇതേ തുടർന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തി ഇയാളെ റിമാൻഡ് […]