കെ.എം മാണിയുടെ നിര്യാണം: വ്യാഴാഴ്ച ഉച്ച മുതൽ ജില്ലയിൽ കടകൾ അടച്ചിടും
സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗത്വമുള്ള ജില്ലയിലെ കടകൾ ഇന്ന് അടച്ചിടുന്നതിന് തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാലു വരെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. അഭ്യന്തരം – ധനകാര്യം – റവന്യു വകുപ്പുകൾ കൈകാര്യം ചെയ്ത കെ.എം മാണി സംഘടനയ്ക്ക് പ്രിയങ്കരനാണെന്ന് യോഗം വിലയിരുത്തി. സംഘടനയുടെ ആരംഭകാലം മുതൽ സംഘടനയ്ക്ക് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും […]