play-sharp-fill

ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും. നിലവിൽ ഉണ്ടായിരുന്ന മെമ്പർ സെക്രട്ടറി സ്ഥലം മാറി പോയതിനെ തുടർന്ന് സ്ഥാനം ഒരു മാസമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു .മെമ്പർ സെക്രട്ടറിയായി വനിതാ ജീവനക്കാരിയെ തന്നെ നിയമിക്കണമെന്ന് ആരോഗ്യ കാര്യ ചെയർമാൻ ടി.പി മോഹൻ ദാസ് ആവശ്യപ്പെട്ടപ്പോൾ ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ തോമസ് പുരുഷജീവനക്കാരനെ നിയമിച്ചാലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സുഗമമയി പോവൂ എന്ന് അഭിപ്രായപ്പെട്ടതോടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൗൺസിൽ യോഗം ബഹളമയമാവുകയായിരുന്നു . ഏറ്റുമാനൂർ – നഗരസഭയിലെ കുടുംബ […]

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വൻ പുകയില വേട്ട: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പിടിച്ചെടുത്തത് അഞ്ഞൂറിലേറെ പാക്കറ്റ് വസ്തുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയതിട്ടുണ്ട്. ഹാൻസ്, ശംഭു, തുളസി പാൻപരാഗ് അടക്കമുള്ളവയാണ് എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിൽ നിന്നാണ് ചാക്ക് കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങൾ ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എസ്.ഐ […]

കോട്ടയത്ത് റെയിൽവേയ്ക്ക് ഇനി പുതിയ മുഖം: നാഗമ്പടം മേൽപ്പാലത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ രണ്ടാം കവാടം വരുന്നു

സ്വന്തം ലേഖകൻ കോട്ടയം: അക്ഷരങ്ങളുടെ നഗരത്തിന്റെ റെയിൽവേ സ്‌റ്റേഷനിൽ മുഖം മിനുക്കാൻ പുതിയ പ്ദ്ധതികൾ യാഥാർത്ഥ്യമാകുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനൊപ്പം നാഗമ്പടം മേൽപ്പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേയുടെ പുതിയ പദ്ധതികൾ നഗരത്തിൽ യാഥാർത്ഥ്യത്തിലെത്തും. കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നാഗമ്പടം മേൽപ്പാലം നവംബർ 15 ന് തുറക്കാനും, രണ്ടാം കവാടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനം ആയത്. റയിൽവെ വികസനമുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ദക്ഷിണറയിൽവെ ജനറൽമാനേജർ ആർ.കെ കുൽശ്രേഷ്ഠയുമായി നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞ […]

പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. കാർ യാത്രക്കാർക്ക് പരിക്കില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ജംഗ്ഷനിലേയ്ക്ക് എത്തിയ കാർ, നിയന്ത്രണം വിട്ട് ജംഗ്ഷനിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേയ്ക്കു വീണു. തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്‌ഛേദിക്കപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ട കാർ ഡ്രൈവറെ പുറത്തെത്തിച്ചത്. ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉച്ചയോടെ മാത്രമേ പുനസ്ഥാപിക്കൂ. ജംഗ്ഷനിലെ വളവിൽ […]

പുന്നത്തുറ കമ്പനികടവ് പാലം നിർമ്മാണം: ജനകീയ ധർണ്ണയിൽ നിന്നും ഇടതു നേതാക്കൾ വിട്ടുനിന്നു; സമരം രാഷ്ട്രീയ ചേരിതിരിവിലേയ്ക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പുന്നത്തുറ കമ്പനി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി നടത്തിയ ജനകീയ ധർണ്ണയിൽ നിന്നും ഇടതുപക്ഷത്തെ പ്രമുഖ നേതാക്കൾ വിട്ടുനിന്നു. കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ പാലം പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ .സ്ക്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ ധർണ്ണയിൽ പങ്കെടുത്തു.മുഖ്യമന്ത്രിക്കും ,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇത് സംബന്ധിച്ച നിവേദനം കൈമാറുമെന്ന് ധർണ്ണയിൽ അദ്ധ്യക്ഷത വഹിച്ച സമിതി ചെയർമാൻ ജോളി എട്ടു പറ പറഞ്ഞു .നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്തു […]

പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ല: പരസ്യ കച്ചവടത്തിന് ആവശ്യത്തിലേറെ ഇടം; നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ലാതെ നാട്ടുകാർ നട്ടം തിരിയുമ്പോൾ നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്കു നൽകി. നഗരസഭയിൽ നിന്നും മൈതാനം കരാറെടുത്ത കരാറുകാരനാണ് നഗരസഭ പോലും അറിയാതെ മൈതാനം മറിച്ചു നൽകിയത്. നഗരമധ്യത്തിലെ പഴയ പച്ചക്കറി മാർക്കറ്റിന്റെ മൈതാനമാണ് കരാറുകാരൻ മാരുതിയുടെ വാഹന ഡീലർക്ക് പരസ്യം പ്രദർശിപ്പിക്കാൻ വാടകയ്ക്കു നൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കുമായാണ് ഈ മൈതാനം വാടകയ്ക്കു നൽകുന്നത്. നഗരസഭയിൽ നിശ്ചിത തുക നൽകിയാണ് ഇയാൾ കരാർ പിടിക്കുന്നത്. ഈ […]

നാട്ടുകാരുടെ തലയിൽ വീഴാൻ ഒരു കെട്ടിടം: പുളിമൂട് ജംഗ്ഷനിൽ ഫുട്പാത്തിലേയ്ക്ക് ചരിഞ്ഞ് നിൽക്കുന്ന കെട്ടിടം കാൽനടയാത്രക്കാർക്ക് ഭീഷണി; കണ്ടിട്ടും കണ്ണടച്ച് അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ആയിരക്കണക്കിന് കാൽനടയാത്രക്കാർ നടന്നു പോകുന്ന പുളിമൂട് ജംഗ്ഷനിലെ ഫുട്പ്പാത്തിലേയ്ക്ക് ചരിഞ്ഞ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം. പുളിമൂട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിന് എതിർവശത്തെ കെട്ടിടമാണ് ഒരു ഭാഗം പൊളിഞ്ഞ് റോഡിലേയ്ക്കു വീഴാറായി നിൽക്കുന്നത്. കെട്ടിടം ഏതു നിമിഷനും താഴെ വീഴുമെന്ന സ്ഥിതിയിൽ നിന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൊലീസും നഗരസഭ അധികൃതരും നിരന്തരം യാത്ര ചെയ്യുന്ന തിരക്കേറിയ റോഡരികിലാണ് അപകടകരമായ രീതിയിൽ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഭിത്തി വിണ്ടു കീറി […]

നിർണ്ണായക കൗൺസിൽ യോഗത്തിൽ അംഗങ്ങൾ എത്തിയില്ല: കോറം തികയാതെ കൗൺസിൽ വൈകിയത് ഒരു മണിക്കൂർ; അംഗങ്ങൾ വിട്ടു നിന്നത് ഏറ്റുമാനൂർ നഗരസഭയിൽ വിവാദമാകുന്നു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നിർണ്ണായക ചർച്ചകൾക്കായി വിളിച്ചു ചേർന്ന അടിയന്തിര നഗരസഭ കൗൺസിൽ യോഗത്തിൽ കോറം തികഞ്ഞില്ല. കോറം തികയാതെ വന്നതോടെ ഒരു മണിക്കൂർ വൈകിയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. ഏറ്റുമാനൂർ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗത്തിൽ നിന്നാണ് ഭൂരിപക്ഷം കൗൺസിലർമാരും വിട്ടു നിന്നത്. ഏറ്റുമാനൂർ .നഗരസഭയിലെ ക്ഷേമ പെൻഷനുകൾ പാസാക്കുന്നതിനായാണ് കഴിഞ്ഞ ദിവസം അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ ക്വാറം തികയാഞതിനാൽ 1 മണികൂർ വൈകിയാണ് ആരംഭിക്കാനായത് .ആരംഭിച്ചപ്പോഴാവട്ടെ 35 കൗൺസിലർമാരിൽ 17 പേർ മാത്രമാണ് എത്തിയത്. തിങ്കളാഴ്ച 11 […]

കോടിമതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇരുപതുകാരൻ സാരമായി പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: കോടിമത എം.സി റോഡിൽ എം.ജി റോഡിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുപത്കാരനു പരിക്കേറ്റു. കടുവാക്കുളം പുത്തൻപറമ്പിൽ വികാസിനാ(20)ണ് സാരമായി പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വികാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.   തിങ്കളാഴ്ച വൈകിട്ട് ഒൻപതു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ നിന്നും മണിപ്പുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്നു വികാസ്. ഈ സമയം ഇതുവഴി എത്തി വാഗണർ കാറിൽ വികാസിന്റെ ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വികാസിന്റെ കാലിനു സാരമായി പരിക്കേറ്റു. […]

സഞ്ചയനം ഞായറാഴ്ച

അയ്മനം: കഴിഞ്ഞ ദിവസം നിര്യാതനായ ചെമ്പകശേരി സി.പി ഐസക്ക് (71) ന്റെ സഞ്ചയനം സെപ്റ്റംബർ പതിനാറ് ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭാര്യ ഓമന. മക്കൾ – ഐ.സജികുമാർ (എ.എസ്.ഐ ഓഫ് പൊലീസ് കോട്ടയം ഈസ്റ്റ്), സിനികുമാരി. മരുക്കമൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ.