പുന്നത്തുറ കമ്പനികടവ് പാലം നിർമ്മാണം: ജനകീയ ധർണ്ണയിൽ നിന്നും ഇടതു നേതാക്കൾ വിട്ടുനിന്നു; സമരം രാഷ്ട്രീയ ചേരിതിരിവിലേയ്ക്ക്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പുന്നത്തുറ കമ്പനി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി നടത്തിയ ജനകീയ ധർണ്ണയിൽ നിന്നും ഇടതുപക്ഷത്തെ പ്രമുഖ നേതാക്കൾ വിട്ടുനിന്നു. കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ പാലം പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ .സ്ക്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ ധർണ്ണയിൽ പങ്കെടുത്തു.മുഖ്യമന്ത്രിക്കും ,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇത് സംബന്ധിച്ച നിവേദനം കൈമാറുമെന്ന് ധർണ്ണയിൽ അദ്ധ്യക്ഷത വഹിച്ച സമിതി ചെയർമാൻ ജോളി എട്ടു പറ പറഞ്ഞു .നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്തു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി ,ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലിസമ്മ ബേബി എന്നിവരടക്കം യു ഡി എഫിന്റെ ജില്ലാ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ നിന്നാണ് ഇടതുപക്ഷത്തെ പ്രമുഖർ വിട്ടുനിന്നത് . എം എൽ എ അടക്കമുള്ള നേതാക്കളെ ക്ഷണിച്ചിരുന്നതായി ആക് ക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു .പുതുപ്പള്ളി – ഏറ്റുമാനൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസ്തുത പാലം നിർമ്മാണത്തിനായി ഏറ്റുമാനൂരിൽ മാത്രം സമരം സംഘടിപ്പിക്കുന്നതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത്യ താൽപര്യമാണന്നാണ് എൽഡിഎഫ് നിലപാട് .മുൻ ഇടതുപക്ഷ സർക്കാർ പാലം നിർമ്മാണത്തിനായ് 10 കോടി രൂപാ അനുവദിച്ചിരുന്നു അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലവും ഏറ്റെടുത്തു.പുതുതായി പാലം നിർമ്മിക്കുമ്പോൾ ഉയരം കൂട്ടേണ്ടതുള്ള തിനാൽ അലൈമെന്റിൽ ഉണ്ടായിട്ടുള്ള വ്യത്യാസം പരിഹരിക്കുന്ന മുറയ്ക്ക് ടെൻഡർ നടത്തി നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.ജനങ്ങളെ ഇടതുപക്ഷ സർക്കാരിനെതിരായി തിരിച്ചുവിടാനുള്ള ശ്രമങ്ങൾക്കെതിരെ എംഎൽഎയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്ന് അവർ പറഞ്ഞു .
Whatsapp Group 1 | Whatsapp Group 2 |Telegram Group