play-sharp-fill

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കുമരകത്ത്: ഓസ്‌ട്രേലിയൻ ചിത്രമായ 2040 ഉദ്ഘാടന ചിത്രം; 24 ന് പ്രകൃതി സംരക്ഷക പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം : കുമരകത്ത് 2020 ജനുവരി 24 മുതൽ 26 വരെ നടക്കുന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ ഓസ്‌ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം ‘ 2040’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 2019 ബർലിൻ ചലച്ചിത്ര മേള അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് ‘ 2040’.   24 ന് രാവിലെ പത്തിന് കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വേമ്പനാട്ട് വേദിയിൽ ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി മുൻ എം.എൽ.എ വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ […]

കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു: ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

അപ്‌സര കെ.സോമൻ ചങ്ങനാശേരി: ചങ്ങനാശേരി കടമാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിലൂടെ നടന്നു പോയ അംഗൻവാടി ഹെൽപ്പറായ യുവതിയെയാണ് ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതിയായ ഭർത്താവ് ഓടി രക്ഷുപെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി (35) യെ ഭർത്താവ് പ്രശോഭ് (35) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പുളിനാട്ട് കുന്നേൽ അംഗൻവാടിയിലെ ഹെൽപ്പറായ സിനി രാവിലെ ജോലിയ്ക്കായി […]

ജനുവരി 22, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :DOLLITLE – 11.00am, പ്രതി പൂവൻകോഴി – 2.00PM, 5.45Pm.  അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

സൗജന്യ ഭക്ഷണം; സുഭിക്ഷ ജീവിതം: തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിഞ്ഞു നിടക്കുന്ന സാമൂഹ്യ വിരുദ്ധരെ നേരിടാൻ ആരുമില്ല; മൈതാനത്ത് വന്നു കയറി കടന്നു പോകുന്ന പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മൈതാനം കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധ അക്രമി സംഘത്തെ നേരിടാൻ ആരുമില്ല. കഞ്ചാവ് കച്ചവടക്കാരും പോക്കറ്റടിക്കാരും സാമൂഹ്യ വിരുദ്ധരുമായ അക്രമി സംഘം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെല്ലാം തമ്പടിക്കുന്ന തിരുനക്കര മൈതാനം ഇപ്പോൾ നഗരത്തിലെത്തുന്നവർക്കെല്ലാം ഒരു പോലെ പേടി സ്വപ്‌നമായിരിക്കുകയാണ്. നഗരത്തിലെ പ്രധാന സാമൂഹ്യ വിരുദ്ധ കേന്ദ്രമായി മൈതാനം മാറിക്കഴിഞ്ഞു. ഇവരെ അമർച്ച ചെയ്യേണ്ട നഗരസഭ അധികൃതരോ പൊലീസോ ഇവർക്കെതിരെ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നതുമില്ല. തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിയുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങളാണ് ഇവിടെ തമ്പടിക്കുന്നത്. […]

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കുമരകത്ത് സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിൻ നേച്ചർ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കേശവൻ, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.വി ബിന്ദു, എന്നിവർ പങ്കെടുത്തു. ജനുവരി 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് […]

മലയാളം മില്ലിന് പുതിയ നേതൃത്വം: ജോയിസ് കൊറ്റത്തിൽ ചെയർമാൻ

സ്വന്തം ലേഖകൻ കോട്ടയം: ഇന്റഗ്രേറ്റഡ് പവർലൂമിന് പുതിയ ഭരണസമതി നിലവിൽ വന്നു.ഇത്തവണത്തെ പ്രത്യേകത എന്തെന്നാൽ യുവത്വമാണ് നേതൃത്വം നല്കുന്നത് എന്നതാണ്. പവർലൂമിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലോക്ക് പഞ്ചായത്തംഗമായ ജോയിസ് കൊറ്റത്തിലാണ്. സ്വന്തമായി കോട്ടൺ ഉല്പ്പന്നങ്ങൾ വിപണിയിലെത്തിച്ചു പ്രസ്ഥാനത്തെ കരകയറ്റുക എന്നതാണ് പുതിയ ഭരണസമതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ വ്യക്തമാക്കി.നിലവിൽ പരിതാപകരമായ അവസ്ഥയിലാണ് പ്രസ്ഥാനം.ശമ്പളകുടിശ്ശിക ഉണ്ടെങ്കിലും തൊഴിലാളികളുടെ സഹകരണമാണ് പ്രതീക്ഷയെന്ന് ജോയിസ് പറഞ്ഞു. നൂറോളം ജീവനക്കാരാണ് സ്ഥാപനത്തിൽ ഉള്ളത്. ഏഴേക്കറോളം സ്ഥലം സ്വന്തമായി ഉള്ള മലയാളം മിൽസിന്റെ പ്രവർത്തനം രണ്ടായിരത്തി രണ്ടിൽ ആരംഭിച്ചതാണ്. ഇരുന്നൂറ്റി മുപ്പതോളം മിഷണറികളിൽ […]

മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു ; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

സ്വന്തം ലേഖകൻ പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്കാണ് നീർനായയുടെ കടിയേറ്റത്. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രീകളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട് ഓടിരക്ഷപെടുകയായിരുന്നു. കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപരി എന്നിവർക്കാണ് നീർ നായയുടെ ആക്രമണമേറ്റത്. രാധാകൃഷ്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തി ചികിത്സ തേടി. നീർനായ് ശല്യം തടയാൻ നടപടി […]

മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു : മരിച്ചത് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.അപകടത്തെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മണർകാട് ഇല്ലിവളവ് തെക്കേടത്ത് അന്നമ്മ ചെറിയാന്റെ (85) കാലിലൂടെയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്. പാലായിൽ നിന്നും കോട്ടയത്തേയ്ക്കു പോകുകയായിരുന്ന ബീന എന്ന സ്വകാര്യ ബസാണ് അന്നമ്മ ചെറിയാനെ ഇടിച്ചു വീഴ്ത്തിയത്. എം.സി റോഡിൽ നാഗമ്പടം വൈ.ഡബ്യു.സി.എയ്ക്കു മുന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കുരുവിള വർഗീസ് എന്ന […]

വേളൂർ പാറപ്പാടം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടത്തി

സ്വന്തം ലേഖകൻ വേളൂർ : പാറപ്പാടം ദേവീക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയോടനുബന്ധിച്ചു തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സ്‌നേഹാദരവ് അഭയം ചാരിറ്രബിൾ സൊസൈറ്റി ചെയർമാൻ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആഭിലാഷ് ആർ. തുമ്പയിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എ.ഐ.ആരിൽ നാദസ്വരത്തിന് ഗ്രേഡ് കരസ്ഥമാക്കിയ സജീഷ് എൻ.ദർശനയ്ക്കും, ടി.എസ് അജിത്തിനും പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എസ് അജയൻ, ജിജീഷ് എൻ.ദർശന എന്നിവർ പ്രസംഗിച്ചു.

പി എം എ വൈ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ച പുരസ്കാരം കോട്ടയം നഗരസഭയ്ക്ക്: നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ സോന പുരസ്കാരം ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പി എം എ വൈ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ച പുരസ്കാരം കോട്ടയം നഗരസഭ സ്വന്തമാക്കി. മന്ത്രി പി തിലോത്തമനിൽ നിന്നും നഗരസഭ അദ്ധ്യക്ഷ പി.ആർ സോന പുരസ്കാരം ഏറ്റുവാങ്ങി. തെള്ളകം ചൈതന്യ പാസ്റ്ററല്‍  സെന്‍ററില്‍ നടന്ന മിഷന്‍ ജില്ലാതല സംഗമത്തില്‍ കോട്ടയം ജില്ലയിലെ 6024 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ച ചടങ്ങിലാണ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന പുരസ്കാരം ഏറ്റുവാങ്ങിയത്. കേന്ദ്ര സർക്കാർ ഒന്നര ലക്ഷവും, സംസ്ഥാന […]