play-sharp-fill

തരിശ് നിലങ്ങളിൽ ക്യഷിയിറക്കുന്നതിൽ ജനകീയ കൂട്ടായ്മ സംസ്ഥാനത്തിന് മാത്യക : മന്ത്രി വി.എസ് സുനിൽകുമാർ

സ്വന്തം ലേഖകൻ കോട്ടയം : വിതയ്ക്കുവാനും കൊയ്യുവാനും തൊഴിലാളികളെ കിട്ടാനില്ലാത്തതിനാലും ജലക്ഷാമത്താലും നെൽകൃഷി നഷ്ട്ടത്തിലായതോടെ ഉടമകൾ ക്യഷി ഉപേക്ഷിക്കുകയും പുല്ലും കാടും മരങ്ങളും വളർന്ന് തരിശ് നിലമായി മാറിയ കോട്ടയം നഗരത്തിലെ ഇരുനൂറേക്കറുള്ള കാക്കൂർ – ചമ്പംവേലി പാടം മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി 25 വർഷങ്ങൾക്ക് ശേഷം തരിശ്നില കൃഷിയിലേക്ക് കടക്കുകയാണ്. ജനകീയ കൂട്ടായ്മയും ചെറുകിട ജലസേചന വകുപ്പും ചേർന്ന് നീരൊഴുക്ക് നിലച്ച് നാശോന്മുഖമായി കിടന്നിരുന്ന മണിപ്പുഴ തോട് രണ്ട് ഘട്ടമായി തെളിച്ചെടുത്തതോടെ നീരൊഴുക്ക് സുഗമമാവുകയും കൃഷിക്കാവശ്യമായ ജലം ലഭ്യമാവുകയും […]

ജനുവരി 27, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :1917(eng)- 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.15 PM, 08.45 PM * ആഷ : സൈക്കോ(തമിഴ്)10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 pm […]

പ്രധാന പാതകള്‍ ശുചീകരിച്ച് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം

സ്വന്തം ലേഖകൻ കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനായി നടത്തിയ ശുചീകരണ യജ്ഞത്തിലൂടെ നീക്കം ചെയ്തത് ടണ്‍ കണക്കിന് അജൈവ മാലിന്യങ്ങള്‍. എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും പ്രധാന റോഡുകളുടെ വശങ്ങളിലാണ് ശുചീകരണം നടന്നത്. ജനപ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേനയ്ക്കുമൊപ്പം സന്നദ്ധ സംഘടന പ്രവര്‍ത്തകരും വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലാളികളും പൊതുജനങ്ങളും യജ്ഞത്തില്‍ പങ്കുചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ശുചിത്വമിഷനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കോട്ടയം നഗരസഭയിലെ 52 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. […]

റിപ്പബ്ലിക് ദിന പരേഡ്; പുരസ്കാര ജേതാക്കള്‍ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ എക്സൈസ് പ്ലറ്റൂണിനെ നയിച്ച കോട്ടയം എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍ മികച്ച പ്ലറ്റൂണ്‍ കമാന്‍ഡറായി തിരഞ്ഞെടുക്കപ്പെട്ടു. പരേഡിലെ പ്രകടനത്തിന് വിഭാഗത്തില്‍ എക്സൈസ് പുരുഷ, വനിതാ പ്ലറ്റൂണുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മറ്റു വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ എന്‍.സി.സി സീനിയര്‍ 1. എം.ഡി. എച്ച്.എസ്.എസ് കോട്ടയം 2. ബി.സി.എം കോളേജ് കോട്ടയം എന്‍.സി.സി ജൂണിയര്‍ 1. ആണ്‍കുട്ടികള്‍ ജവഹര്‍ നവോദയ വിദ്യാലയം വടവാതൂര്‍ 2. പെണ്‍കുട്ടികള്‍ ജവഹര്‍ […]

ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല-മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സ്വന്തം ലേഖകൻ കോട്ടയം : സമൂഹത്തിലെ ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ നിയമനിഷേധ പോരാട്ടങ്ങള്‍ നടത്തി സ്വാതന്ത്ര്യം നേടിയ ജനതയ്ക്ക് കഴിയില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ദേശീയ പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും ജനങ്ങളില്‍ കടുത്ത ആശങ്ക പരത്തിയിരിക്കുന്നു നിയമമല്ല, നിഷേധിക്കപ്പെടുന്ന നീതിയാണ് പ്രധാനമെന്ന മഹാത്മഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന […]

പൊലീസ് പരേഡ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി. കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തിന്‍റെ 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികള്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്‍റ് പോലീസ്, എന്‍.സി.സി., സ്കൗട്ട്സ്, ഗൈഡ്സ്, ബാന്‍ഡ് എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസ് ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവനായിരുന്നു പരേഡ് കമാന്‍ഡര്‍. കോട്ടയം ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍സ് സബ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ്, കോട്ടയം വെസ്റ്റ് പോലീസ് […]

കുമരകത്തെ സിനിമാപ്പുരത്തിന് ഇന്ന് സമാപനം: പുരസ്കാരങ്ങൾ ജനുവരി 26 ന് വിതരണം ചെയ്യും : കാട്ടുതീയ്ക്കെതിരെ സിനിമ കൊണ്ട് പ്രതിരോധം തീർക്കാൻ പ്രതിജ്ഞയെടുത്ത് റെയിൻ ഫിലിം ഫെസ്റ്റിവൽ

സ്വന്തം ലേഖകൻ കുമരകം: ബേർഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് ജനുവരി 26 ന് സമാപനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എഴുപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ ആറിന് ജൂറി അംഗങ്ങളും , അതിഥികളുമായി കായൽ യാത്ര നടക്കും. തുടർന്ന് രാവിലെ ഒൻപതിന് റിപബ്ളിക് ദിന പതാക ഉയർത്തും. ഇതിന് ശേഷം സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 11.30 ന് സമാപന സമ്മേളനം. തുടർന്ന് മികച്ച സിനിമയ്ക്കും ,ഷോട്ട് ഫിലിമിനും , ഡോക്യുമെന്ററിയ്ക്കും അടക്കമുള്ള ഒൻപത് പുരസ്കാരങ്ങൾ […]

ഇതാവണമെടാ പൊലീസ്: ഇങ്ങനെ ആകണം പൊലീസ്: വഴിയിൽ നഷ്ടമായ 30,000 രൂപ അടങ്ങിയ ബാഗ് സിസിടിവി ക്യാമറയിലൂടെ കണ്ടെത്തി നൽകി പൊലീസുകാർ മാതൃകയായി

സ്വന്തം ലേഖകൻ കോട്ടയം : പൊലീസുകാർ എങ്ങിനെ ആകണം എന്നത് തിരിച്ചറിയണമെങ്കിൽ കോട്ടയം തിരുനക്കര ക്ഷേത്ര മുറ്റത്തെ സ്പൈഡർ പെട്രോളിംങ്ങ് പൊലീസ് സംഘത്തെക്കുറിച്ച് അറിയണം. ക്ഷേത്ര ദർശനത്തിന് എത്തിയ തിരുനക്കര സ്വദേശിയുടെ , 30000 രൂപ അടങ്ങിയ ബാഗ് നഷ്ടമായത് സി.സി.ടി.വി ക്യാമറ പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ തിരികെ നൽകിയാണ് ഈ പൊലീസുകാർ മാതൃക സൃഷ്ടിച്ചത്. തിരുനക്കര യൂണിയൻ ക്ലബിന് സമീപം , പുണ്യതീർത്ഥത്തിൽ ഗോപിനാഥൻ നായരാണ് (78) കേരള പൊലീസിന്റെ കാരുണ്യം അനുഭവിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. തിരുനക്കര ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഗോപിനാഥൻ […]

ഒരു വശത്ത് തീ കത്തിപ്പടരുന്നു, ചുറ്റും വെള്ളവും ; തീ പടരുമ്പോഴും അവർ പറഞ്ഞത് ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു : വെളിപ്പെടുത്തലുമായി തീ പിടുത്തത്തിൽ ഹൗസ്‌ബോട്ടിനുള്ളിൽ നിന്നും രക്ഷപ്പെട്ട കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: ഒരു വശത്ത് നിന്നും തീ കത്തിപ്പടരുന്നു. ചുറ്റും വെള്ളവും. ഹൗസ് ബോട്ടിനുള്ളിൽ തീകത്തിയമർന്നപ്പോഴും ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു അവർ പറഞ്ഞത്. വെളിപ്പെടുത്തലുമായി വ്യാഴാഴ്ച പതിരാമണലിൽ ഹൗസ് ബോട്ടിനുള്ളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപെട്ട കുടുംബം. അടുക്കള ഭാഗത്ത് നിന്നുമുയർന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിശബ്ദമായി. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തിൽ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങൾ. ഇവിടം കൊണ്ട് എല്ലാം അവസാനിക്കുമെന്ന് […]

കൊറോണ വൈറസ് : കോട്ടയത്ത് ചൈനയിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനി നിരീക്ഷണത്തിലുള്ളത്. അതേസമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി. കെറോണ വൈറസ് പടരുന്ന വുഹാനിൽ പെൺകുട്ടികളടക്കമുള്ള ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ഇരുപത് മലയാളികളടക്കം 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് […]