കൊറോണ വൈറസ് : കോട്ടയത്ത് ചൈനയിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

കൊറോണ വൈറസ് : കോട്ടയത്ത് ചൈനയിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനി നിരീക്ഷണത്തിലുള്ളത്. അതേസമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി.

കെറോണ വൈറസ് പടരുന്ന വുഹാനിൽ പെൺകുട്ടികളടക്കമുള്ള ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ഇരുപത് മലയാളികളടക്കം 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് അവിടെയുള്ളത്.വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്ക

Tags :