തരിശ് നിലങ്ങളിൽ ക്യഷിയിറക്കുന്നതിൽ ജനകീയ കൂട്ടായ്മ സംസ്ഥാനത്തിന് മാത്യക : മന്ത്രി വി.എസ് സുനിൽകുമാർ

തരിശ് നിലങ്ങളിൽ ക്യഷിയിറക്കുന്നതിൽ ജനകീയ കൂട്ടായ്മ സംസ്ഥാനത്തിന് മാത്യക : മന്ത്രി വി.എസ് സുനിൽകുമാർ

സ്വന്തം ലേഖകൻ

കോട്ടയം : വിതയ്ക്കുവാനും കൊയ്യുവാനും തൊഴിലാളികളെ കിട്ടാനില്ലാത്തതിനാലും ജലക്ഷാമത്താലും നെൽകൃഷി നഷ്ട്ടത്തിലായതോടെ ഉടമകൾ ക്യഷി ഉപേക്ഷിക്കുകയും പുല്ലും കാടും മരങ്ങളും വളർന്ന് തരിശ് നിലമായി മാറിയ കോട്ടയം നഗരത്തിലെ ഇരുനൂറേക്കറുള്ള കാക്കൂർ – ചമ്പംവേലി പാടം മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി 25 വർഷങ്ങൾക്ക് ശേഷം തരിശ്നില കൃഷിയിലേക്ക് കടക്കുകയാണ്.

ജനകീയ കൂട്ടായ്മയും ചെറുകിട ജലസേചന വകുപ്പും ചേർന്ന് നീരൊഴുക്ക് നിലച്ച് നാശോന്മുഖമായി കിടന്നിരുന്ന മണിപ്പുഴ തോട് രണ്ട് ഘട്ടമായി തെളിച്ചെടുത്തതോടെ നീരൊഴുക്ക് സുഗമമാവുകയും കൃഷിക്കാവശ്യമായ ജലം ലഭ്യമാവുകയും ചെയ്തു. 25 വർഷമായി തരിശ് കിടന്നിരുന്ന ഇരുനൂറേക്കറുള്ള കാക്കൂർ – ചമ്പംവേലി പാടം കൃഷിയോഗ്യമാക്കുവാനായി ജനകീയ കൂട്ടായ്മ മുന്നിട്ടിറങ്ങി കോട്ടയം നഗരസഭ, ചെറുകിട ജലസേചന വകുപ്പ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ 60 ദിവസം തുടർച്ചയായി 4 ഹിറ്റാച്ചി യന്ത്രങ്ങൾ ഉപയോഗിച്ച് പാടത്ത് വളർന്ന് മുറ്റിയ പുല്ലുകളും ചെറിയ മരങ്ങളും നീക്കം ചെയ്ത് പാടം കൃഷിയോഗ്യമാക്കി. എബി കുന്നേപ്പറമ്പിലിന്റെ നേത്യത്വത്തിലുള്ള പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹു.കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ തരിശ്നില കൃഷി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പച്ചക്കറിയുടെ ഉൽപാദനത്തിൽ ഒരോ വീടിനെയും സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പുമായും ചേർന്ന് നടത്തുന്ന ജിവനി എന്ന പദ്ധതിയുടെ ഉദ്ഘാടനവും പച്ചക്കറി തൈകൾ നൽകി കൊണ്ട് മന്ത്രി നിർവഹിച്ചു

ചടങ്ങിൽ ചെറുകിട ജലസേചന വകുപ്പ് എക്സി.എൻഞ്ചീനയർ കെ.കെ അൻസാർ, അസി.എൻഞ്ചിനീയർ വി.സി ലാൽജി, ജില്ലാ കൃഷി ഓഫീസർ ബോസ് ജോസഫ്, ക്യഷി അസി.ഡയറക്ടർ മിനി എസ് തമ്പി, അഗ്രി.അസി.എൻഞ്ചിനിയർ മുഹമ്മദ് ഷെരീഫ, നഗരസഭ ഉപാദ്ധ്യക്ഷ സൂസൻ കുഞ്ഞുമോൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, സി.പി.ഐ.എം കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ലോക്കൽ സെക്രട്ടറി എസ്.ഡി രാജേഷ് വാർഡ് കൗൺസിലർ സുരേഷ് ബാബു, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ്കുമാർ, ഉല്ലാസതീരം സെക്രട്ടറി വി.എസ് തോമസ്, അനിയൻകുഞ്ഞ് പാലമൂട്ടിൽ, കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ഭരണസമിതിയംഗം ബി.ശശികുമാർ, ഇ.ജി സുരേഷ്ബാബു, റോബിൻ ആലപ്പുഴ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ കർഷകർ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.

Tags :