play-sharp-fill

വഴിയോരങ്ങളിൽ വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ: പ്രതിഷേധവുമായി വ്യാപാരികൾ

സ്വന്തം ലേഖകൻ കോട്ടയം :നിലവാരമില്ലാത്ത ഉൽപന്നങ്ങൾ തെരുവിൽ കച്ചവടം നടത്തി ലക്ഷങ്ങൾ കൊയ്ത് ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന അനധികൃത വഴിയോര വാണിഭങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് മൊബൈൽ ആന്റ് റീചാർജിങ്ങ് റീട്ടെയ്‌ലെർസ് അസോസിയേഷൻ.കച്ചവടം നടത്തുന്ന ചെറു വിഭാഗങ്ങൾ കോട്ടയത്തു ഞായറാഴ്ചകളിൽ പതിവായിരുന്നു എന്നാൽ ഇപ്പോൾ ലക്ഷങ്ങളുടെ ബിസിനസ്സ് ആയി മാറിയിരിക്കുന്നു. ശമ്പളത്തിന് ആളെ നിർത്തിയും കുട്ടി നേതാക്കൾക്ക് പണം നൽകിയും കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.   ഇതുമൂലം ഭീമമായ വാടകയും കറണ്ട് ചാർജും ജിഎസ്ടിയും ഒക്കെ അടച്ചു ചെറുകിട വ്യാപാരികൾ കടയും തുറന്നിരിപ്പാണ് […]

പ്രഭയുടെ കൈയിൽ കുപ്പികൾ കിട്ടിയാൽ അതൊരു കലാവസ്തുവായി മാറും, അമ്മയും മകനും കൂട്ടുകാരെ പോലെ ആയിരുന്നു; നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും അവർ മുൻപന്തിയിൽ കാണും: കാളികാവിലെ നഷ്ടത്തെ ഓർത്ത് വിതുമ്പി നാടും ഉള്ളാട്ടിൽ വീടും

സ്വന്തം ലേഖകൻ കോട്ടയം: കാളികാവിലെ തീരാ നഷ്ടത്തെ ഓർത്ത് വിതതുമ്പുകയാണ് നാടും ഉള്ളാട്ടിൽ വീടും. പ്രഭയുടെ കൈയിൽ കുപ്പികൾ കിട്ടിയാൽ അതൊരു കലാവസ്തുവായി മാറും. കുപ്പി ഹട്ട് എന്ന പേരിൽ യുട്യൂബിലുൾപ്പെടെ പ്രഭ ഇവ പ്രദർശനത്തിനു വച്ചിരുന്നു. കഴിഞ്ഞ അവധി കാലത്ത് പ്രഭ നിർമ്മിച്ച കുപ്പി കലാരൂപങ്ങളുടെ പ്രദർശനം തിരുവാതുക്കലിൽ സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ നാട്ടിലെ കലാകാരിയായിരുന്നു പ്രഭ. അമ്മയും മകനും കൂട്ടുകാരെ പോലെ ആയിരുന്നു. നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും അവർ മുൻപന്തിയിലുമുണ്ടായിരുന്നു. അർജ്ജുനെയും പ്രഭയേയും പറ്റി പറയുമ്പോൾ പ്രദേശവാസികൾക്ക് നൂറ് നാവാണ്. ഫെയ്ബുക്കിൽ […]

സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച

  കോട്ടയം : വൈഎംസിഎയും വൈഡബ്ല്യുസിഎയും വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 756100100

ഫെബ്രുവരി 1, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

ജില്ലയിൽ പ്ളാസ്റ്റിക്ക് വേട്ട ഊർജിതം: 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: പ്ളാസ്റ്റിക്ക് നിരോധനം നടപ്പാക്കിയ ആദ്യമാസം പരിശോധന ശക്തമാക്കി വകുപ്പുകൾ. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയത്. റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം വിലയിരുത്തുന്നത്. കോട്ടയം നഗരത്തിലും പാലായിലും വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. കോട്ടയത്ത് മുപ്പതോളം […]

ജനുവരി 29, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :1917(eng)- 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.15 PM, 08.45 PM * ആഷ : സൈക്കോ(തമിഴ്)10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 pm […]

ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതി; ജനകീയ സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതിയുടെ നിര്‍വ്വഹണത്തിനായി ജനകീയ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഏപ്രില്‍ രണ്ടു മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് ക്ലീന്‍ കോട്ടയം – ഗ്രീന്‍ കോട്ടയം. അമ്പതുകോടി […]

ഹരിതചട്ടം പാലിച്ച് പൂഞ്ഞാര്‍ തിരുവുത്സവം

സ്വന്തം ലേഖകൻ പൂഞ്ഞാര്‍: കോയിക്കല്‍ ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ ജനുവരി 20 മുതല്‍ 27 വരെ നടന്ന ഉത്സവത്തില്‍ ഹരിത പെരുമാറ്റ ചട്ടം പൂര്‍ണമായും പാലിച്ചു. ഹരിത കേരളം മിഷന്‍റെയും പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെയും സഹകരണത്തോടെയാണ് ഹരിതചട്ടം നടപ്പാക്കിയത്. ക്ഷേത്ര പരിസരത്ത് അമ്പതോളം ജൈവ ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. ഹരിതചട്ട പാലനത്തിനായി ഹരിത കര്‍മ്മ സേനക്ക് പ്രത്യേക പരിശീലനം നല്‍കി. അന്നദാനത്തിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. താത്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിക്കുകയും പ്ലാസ്റ്റിക് ഉപയോഗിച്ച കടകളില്‍ […]

വീണ്ടും ബാഗ് കളഞ്ഞു കിട്ടി..! പൊലീസ് തിരികെ എടുത്ത് നൽകിയത് സ്വർണമാലയും പണവും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി പൊലീസിന്റെ നന്മ. സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് നഷ്ടമായ ബാഗാണ് പൊലീസ് സംഘം കണ്ടെത്തി ഉടമയുടെ കയ്യിലെത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂർ സ്വദേശിയായ വീട്ടമ്മയുടെ ബാഗാണ് കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷൻ ഭാഗത്തു വച്ച് നഷ്ടമായത്. തൃശൂർ സ്വദേശിയായ കുഞ്ഞുമോൾ സെബാസ്റ്റിയന്റെ ബാഗാണ് നഷ്ടമായത്. തുടർന്ന് ഇവർ സെൻട്രൽ ജംഗ്ഷനിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ബാഗ് കണ്ടെത്താൻ സാധിച്ചില്ല. സ്വർണമാലയും, മൂവായിരത്തോളം രൂപയും, എ.ടി.എം, ആധാർ കാർഡുകളും, ആൻഡ്രോയ്ഡ് മൊബൈൽ […]

ഇൻഡ്യ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഒറ്റപ്പെടുന്നു : ഡോ.കെ.എം സീതി

സ്വന്തം ലേഖകൻ കോട്ടയം : വംശീയ കലാപങ്ങൾ സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധിയിലേക്ക് ഇൻഡ്യ നീങ്ങികൊണ്ടിരിക്കുകയാണെന്നും അത് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഇൻഡ്യയെ ഒറ്റപ്പെടുത്തുകയാണെന്നും ഡോ.കെ.എം സീതി ചൂണ്ടിക്കാട്ടി. ലോകത്തെ പ്രവാസി ജനസംഖ്യയിൽ മുന്നൂറ് ലക്ഷം പേർ ഭാരതീയരാണ് അവരെ വിദേശ രാജ്യങ്ങളിലെ ജനതയ്ക്ക് മുൻപിൽ ദുർബലപ്പെടുത്തുന്ന ആത്മഹത്യാപരമായ നീക്കം അപകടകരമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണം പ്രമാണിച്ച് ” ഗോഡ്സെക്കൊപ്പമല്ല ഞാൻ ഇന്ത്യയ്ക്കു വേണ്ടി ” എന്ന ദേശീയ ക്യാമ്പയിൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ഇൻഡ്യൻ സിറ്റിസൺ […]