play-sharp-fill
വഴിയോരങ്ങളിൽ വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ: പ്രതിഷേധവുമായി വ്യാപാരികൾ

വഴിയോരങ്ങളിൽ വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ: പ്രതിഷേധവുമായി വ്യാപാരികൾ

സ്വന്തം ലേഖകൻ

കോട്ടയം :നിലവാരമില്ലാത്ത ഉൽപന്നങ്ങൾ തെരുവിൽ കച്ചവടം നടത്തി ലക്ഷങ്ങൾ കൊയ്ത് ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന അനധികൃത വഴിയോര വാണിഭങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് മൊബൈൽ ആന്റ് റീചാർജിങ്ങ് റീട്ടെയ്‌ലെർസ് അസോസിയേഷൻ.കച്ചവടം നടത്തുന്ന
ചെറു വിഭാഗങ്ങൾ കോട്ടയത്തു ഞായറാഴ്ചകളിൽ പതിവായിരുന്നു എന്നാൽ ഇപ്പോൾ ലക്ഷങ്ങളുടെ ബിസിനസ്സ് ആയി മാറിയിരിക്കുന്നു. ശമ്പളത്തിന് ആളെ നിർത്തിയും കുട്ടി നേതാക്കൾക്ക് പണം നൽകിയും കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.


 

ഇതുമൂലം ഭീമമായ വാടകയും കറണ്ട് ചാർജും ജിഎസ്ടിയും ഒക്കെ അടച്ചു ചെറുകിട വ്യാപാരികൾ കടയും തുറന്നിരിപ്പാണ് ഈ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ തൊട്ടടുത്ത കട ചൂണ്ടിക്കാട്ടിയാണ് ഇവർ വിൽപ്പന നടത്തുന്നത് പിറ്റേ
ദിവസം മുതൽ ഈ സാധനങ്ങളുമായി കടകളിലെത്തി ആൾക്കാർ വഴക്കുണ്ടാക്കുന്നതും പതിവായി മാറിയിട്ടുണ്ട് അസോസിയേഷൻ അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഷോപ്പ് വ്യാപാരികൾ, മൊബൈൽ ആന്റ് റീചാർജിങ് റീട്ടെയ്‌ലെർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു,ജില്ലാ പ്രസിഡന്റ് നൗഷാദ് പനച്ചിമുട്ടിൽ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരികൾ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി