play-sharp-fill

ജലക്ഷാമത്താൽ കൃഷി നശിക്കില്ല : ജനകീയ കൂട്ടായ്മ ഇടപെടൽ വീണ്ടും മാത്യകയാവുന്നു

സ്വന്തം ലേഖകൻ കോട്ടയം: മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ നൂറ് കണക്കിനേക്കർ പാടശേഖരങ്ങളിലെ ക്യഷി ജലക്ഷാമത്താൽ നശിക്കുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി പാടശേഖര സമിതികളും, ഉദ്യോഗസ്ഥരും കർഷകരും ജനകീയ കൂട്ടായ്മ അംഗങ്ങളും സംയുക്തമായി യോഗം ചേർന്നു. പഴമ്പാല തോട്ടിൽ വച്ചിരിക്കുന്ന 30 എച്ച്.പി യുടെ പെട്ടിയും പറയും വി.എം.കെ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുവാൻ കഴിയും വിധം തിരിച്ചു വയ്ക്കും. ഇതിനാവശ്യമായ പണം പാടശേഖര സമിതികൾ പിരിച്ചെടുത്ത് വിജയപുരം പുഞ്ച സെക്രട്ടറിയെ ഏല്പിക്കും. ഈ പ്രവർത്തനങ്ങൾ കൃഷി അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ് നിർവഹിക്കും. പഴമ്പാലതോട്ടിലെ കലുങ്കിനടിയിലും മീനന്തറയാറ്റിലേക്കുള്ള […]

അനധികൃത വഴിയോരക്കച്ചവടം: ഗതാഗതം തടസപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കണം; മോട്ടോർ വാഹന വകുപ്പിന്റെ കത്ത് ജില്ലാ കളക്ടർക്ക്

ബാലചന്ദ്രൻ കോട്ടയം: നഗരത്തിൽ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അനധികൃത കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കത്ത് . അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ,വഴിയാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നുമാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ആർ ടി ഒ ടോജോ എം തോമസാണ് ജില്ലാ കളക്ടർക്ക് കത്തു നല്കിയത്. ഇതു സംബ്ബന്ധിച്ച് ശനിയാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ശാസ്ത്രി റോഡിലും, റൗണ്ടാനക്ക് ചുറ്റിലും, കുര്യൻ ഉതുപ്പ് റോഡിലും, ടി ബി റോഡിലും നടക്കുന്ന […]

കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ; സംഭവം ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ കോട്ടയം : കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറുവരെയുള്ള കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും. കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അകക്കമാണ് വരുന്നതെങ്കിൽ ഇരട്ടി തുക ലഭിക്കും. ഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. അരുവിത്തറ വലിയവീട്ടിൽ ഹസ്സൻ കുഞ്ഞിന്റെ മകൻ ഉനൈസ് (32), എം.ഇ.എസ് ജംഗ്ഷന് സമീപം ആറ്റുവീട്ടിൽ ഹസ്സൻ മകൻ ഹബീസ് (42) മറ്റക്കാട് അരിയപറമ്പിൽ ഹസ്സൻകുട്ടി മകൻ നസീർ (40) എന്നിവരെയാണ് […]

ഫെബ്രുവരി 22, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ട്രാൻസ്‌ – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.15 AM , 01.45 PM, -5.15pm,8.45pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് : ട്രാൻസ്‌ (മലയാളം നാല് ഷോ) 10.15am, 01.45 PM, 05.15 PM , 08.45 Pm. *അനുപമ : ഷൈലോക്ക്‌ (മലയാളം)- 10.45 am , പാപം ചെയ്യാത്തവർ കല്ലെറിയട്ടെ – 2.00, 6.00 pm, 9.00 pm *രമ്യ […]

പാർട്ടിയിൽ പിളർപ്പില്ല, വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയത് അത് പിളർപ്പല്ല ;ജോണി നെല്ലൂരിന്റെ നിലവാരമല്ല തനിക്ക്, അദ്ദേഹത്തെ പോലെ തരംതാഴാൻ എനിക്കാവില്ല :അനൂപ് ജേക്കബ് എം.എൽ.എ

ജി.കെ വിവേക് കോട്ടയം : പാർട്ടിയിൽ പിളർപ്പില്ല, മൂന്ന് വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയതെന്ന് അനൂപ് ജേക്കബ്. ലയനം വേണ്ടെന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. കേരള കോൺഗ്രസിലെ ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാനസമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോപണങ്ങളിൽ ജോണി നെല്ലൂർ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ നിലവാരം അല്ല എനിക്ക്, അദ്ദേഹത്തെപോലെ തരംതാഴാൻ എനിക്കാവില്ല,അതുകൊണ്ട് ആ രീതിയിൽ മറുപടി നൽകില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല സീറ്റ് നൽകാൻ തയ്യാറായതാണ്. പക്ഷെ […]

കേരളത്തില്‍ ആദ്യമായി ‘പിക്കോകെയര്‍ 450’ അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവുമായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ്  സെന്റര്‍

സ്വന്തം ലേഖകൻ കോട്ടയം : ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാന്‍, നഖത്തിലെ ഫംഗസ്ബാധയകറ്റാന്‍, ടാറ്റു റിമൂവല്‍ തുടങ്ങിയവയ്ക്കുള്ള അത്യാധുനിക ലേസര്‍ ചികിത്സാ സംവിധാനമാണ് പിക്കോകെയര്‍ കൊച്ചി: സൗന്ദര്യവര്‍ധക ചികിത്സകള്‍ക്ക് പ്രശസ്തമായ കൊച്ചിയിലെ ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ അത്യാധുനിക ലേസര്‍ ചികിത്സാ ഉപകരണമായ പിക്കോകെയര്‍ 450 കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാനും നഖത്തിലെ ഫംഗസ് ബാധയകറ്റാനും ടാറ്റു റിമൂവലിനും ഏറെ സഹായകമാണ് പുതിയ പിക്കോകെയര്‍ 450 ഉപകരണമെന്ന് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ എംഡി ഡോ. ജോര്‍ജ് കോളുതറ വാര്‍ത്താസമ്മേളനത്തില്‍ […]

ഒടുവിൽ ചരിത്രം ആവർത്തിച്ചു: കേരള കോൺഗ്രസ് വീണ്ടും പിളർന്നു ; ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് വീണ്ടും ചരിത്രം ആരംഭിച്ചു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്ന് ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക്. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തന്നെ തുടരാനും തീരുമാനിച്ചു. കോട്ടയത്ത് ജോണി നെല്ലൂർ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസഫ് വിഭാഗവുമായുളള ലയനവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്ക് ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. യോഗം പ്രമേയം അംഗീകരിക്കുകയായിരുന്നു. അനൂപ് ജേക്കബിന്റെ […]

ഫെബ്രുവരി 21, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ട്രാൻസ്‌ – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.15 AM , 01.45 PM, -5.15pm,8.45pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് : ട്രാൻസ്‌ (മലയാളം നാല് ഷോ) 10.15am, 01.45 PM, 05.15 PM , 08.45 Pm. *അനുപമ : ഷൈലോക്ക്‌ (മലയാളം)- 10.45 am , പാപം ചെയ്യാത്തവർ കല്ലെറിയട്ടെ – 2.00, 6.00 pm, 9.00 pm *രമ്യ […]

ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം; വെള്ളിയാഴ്ച ഓസ്‌കാർ നേടിയ പാരസൈറ്റ് പ്രദർശനത്തിന്; ആത്മ ചലച്ചിത്ര മേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഓസ്‌കർ പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുന്ന കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിക്കുന്നതോടെ ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് അനശ്വര തീയറ്ററിൽ അഞ്ചിന് ചേരുന്ന സമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. രാവിലെ പത്തു മുതൽ അനശ്വര തീയറ്ററിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങും. 25 ന് ചലച്ചിത്ര മേള സമാപിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങൾ അടക്കം 25 സിനിമകൾ പ്രദർശിപ്പിക്കും. […]

അയ്മനത്ത് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ അയ്മനം : തൊള്ളായിരം പാടശേഖരത്തു കൊയ്‌ത്തു തൊഴലാളികൾക്കു എലിപ്പനി പ്രേതിരോധ മരുന്ന് വിതരണം ചെയ്തു. പരിപാടി അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ ആലിച്ചെൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. രാജൻ എലിപ്പനി ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. വാർഡ് മെമ്പർ സുജിത സനുമോൻ, വാർഡ് മെമ്പർ ഒ.ജെ ഉല്ലാസൻ മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജീവ് പി.കെ, പി.എച്ച്.എൻ ഗീത കെസി, അനൂപ് […]