play-sharp-fill
അനധികൃത വഴിയോരക്കച്ചവടം: ഗതാഗതം തടസപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കണം;  മോട്ടോർ വാഹന വകുപ്പിന്റെ കത്ത് ജില്ലാ കളക്ടർക്ക്

അനധികൃത വഴിയോരക്കച്ചവടം: ഗതാഗതം തടസപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കണം; മോട്ടോർ വാഹന വകുപ്പിന്റെ കത്ത് ജില്ലാ കളക്ടർക്ക്

ബാലചന്ദ്രൻ

കോട്ടയം: നഗരത്തിൽ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അനധികൃത കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കത്ത് .


അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ,വഴിയാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നുമാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ആർ ടി ഒ ടോജോ എം തോമസാണ് ജില്ലാ കളക്ടർക്ക് കത്തു നല്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബ്ബന്ധിച്ച് ശനിയാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ശാസ്ത്രി റോഡിലും, റൗണ്ടാനക്ക് ചുറ്റിലും, കുര്യൻ ഉതുപ്പ് റോഡിലും, ടി ബി റോഡിലും നടക്കുന്ന അനധികൃത വഴിയോരക്കച്ചവടം മൂലം കാൽനടയാത്രക്കാർക്ക് ഫുട്പാത്തിലൂടെ നടക്കാൻ കഴിയില്ലന്നും യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതോടെ അപകടമുണ്ടാകാൻ സാധ്യത ഉണ്ടെന്നും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട ആർ ടി ഒ സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കി അടിയന്തിരമായി ഇടപെടുകയായിരുന്നു.

കോട്ടയം നഗരത്തിലെ അനധികൃത കച്ചവടക്കാർ നഗരം കയ്യേറിയിരിക്കുകയാണ്. ഇതാണ് നഗരത്തിലെ അപകടങ്ങൾക്ക് കാരണമാകുന്നത് എന്നും കണ്ടെത്തിയിരുന്നു.