ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം; വെള്ളിയാഴ്ച ഓസ്‌കാർ നേടിയ പാരസൈറ്റ് പ്രദർശനത്തിന്; ആത്മ ചലച്ചിത്ര മേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം; വെള്ളിയാഴ്ച ഓസ്‌കാർ നേടിയ പാരസൈറ്റ് പ്രദർശനത്തിന്; ആത്മ ചലച്ചിത്ര മേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഓസ്‌കർ പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുന്ന കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിക്കുന്നതോടെ ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗിക തുടക്കമാകും.

വൈകിട്ട് അനശ്വര തീയറ്ററിൽ അഞ്ചിന് ചേരുന്ന സമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. രാവിലെ പത്തു മുതൽ അനശ്വര തീയറ്ററിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങും. 25 ന് ചലച്ചിത്ര മേള സമാപിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങൾ അടക്കം 25 സിനിമകൾ പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധായകരും ചലച്ചിത്ര പ്രവർത്തകരുമായ സിബി മലയിൽ, ബീനാ പോൾ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, വി.എൻ വാസവൻ, ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജോഷി മാത്യു എന്നിവർ പങ്കെടുക്കും.

പ്രശസ്ത ഫോട്ടോ ഗ്രാഫർ ചിത്രാകൃഷ്ണൻ കുട്ടിയുടെ ശേഖരത്തിലുള്ള ചലച്ചിത്ര ഫോട്ടോ പ്രദർശനത്തിന് തുടക്കമായി.  ക്യാമറാമാൻ സണ്ണി ജോസഫ് അനശ്വര തീയറ്റിലെ പ്രദർശനം ഉദ്ഘാടനം ചെയ്തു.  തേക്കിൻകാട് ജോസഫ് , ജോഷി മാത്യു , മോനി കാരാപ്പുഴ, ആർട്ടിസ്റ്റ് സുജാതൻ , ബിനോയ് വേളൂർ , ഫെലിക്‌സ് ദേവസ്യ , അലക്‌സ് , ടാൻസൻ , ജയ്‌മോൻ, രാജേഷ് വേളൂർ എന്നിവർ പങ്കെടുത്തു.

മേളയുടെ ഭാഗമായി  പ്രശസ്ത കലാകാരന്മാരായ ആർട്ടിസ്റ്റ് അശോകൻ , ആർട്ടിസ്റ്റ് കെ.എസ് ശങ്കർ , കാർട്ടൂണിസ്റ്റ് പീറ്റർ ,  ഉദയൻ, പ്രസന്നൻ ആനിക്കാട്, യേശുദാസ് പി.എം എന്നിവർ ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കും. സി.എം.എസ് കോളേജിലെ മ്യൂസില് ക്ലബ് ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംങ്, യേശുദാസിന്റെയും സതീഷ് തുരുത്തിയുടെയും നാടൻപാട്ടുകളും,  ആത്മയിലെ കലാകാരന്മർ ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും.

വെള്ളിയാഴ്ചത്തെ സിനിമ

10.00 AM
THE QUILT
INDIA

11.45 AM
HAVA , MARYAM,
AYESHA
AFGHANISTAN

02.30 PM
KENJIRA
INDIA

05.00 PM
INAGURAL FUNCTION
PARASITE
KOREA

08.00 PM
DEEP WELL
KAZAKHSTAN