play-sharp-fill

ഗ്യാസിന്  സ്വർണ്ണവില : സിലിണ്ടറിന് ആക്രിവില ; ഗ്യാസ് വാങ്ങാൻ സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് പ്രതിഷേധം ; വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്

സ്വന്തം ലേഖകൻ കോട്ടയം: ഗ്യാസിന് സ്വർണ്ണ വില, എന്നാൽ സിലിണ്ടറിന് ആക്രിവില. ഭക്ഷണം പാകം ചെയ്യുന്നതിന് സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് ജനങ്ങളുടെ പ്രതിഷേധം. വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്. അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഗ്യാസ് വില വർദ്ധനവിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ച് സിലിണ്ടർ ആക്രിവിലക്കു തൂക്കി വിറ്റ് പ്രതിഷേധിച്ചത്. പ്രതിഷേധയോഗത്തിൽ, വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. മോളി തോമസ്, ലിസമ്മ ബേബി, ബിനോയ് മാത്യു, ഷൈലജ […]

ഫെബ്രുവരി 24, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ട്രാൻസ് – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.15 AM , 01.45 PM, -5.15pm,8.45pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് : ട്രാൻസ് (മലയാളം നാല് ഷോ) 10.15am, 01.45 PM, 05.15 PM , 08.45 Pm. *അനുപമ : ഷൈലോക്ക് (മലയാളം)- 10.45 am , പാപം ചെയ്യാത്തവർ കല്ലെറിയട്ടെ – 2.00, 6.00 pm, 9.00 pm *രമ്യ […]

ചൂടിനെ പേടിച്ച് കോട്ടയവും; റോഡിലിറങ്ങിയാൽ പൊള്ളി പുകഞ്ഞു പോകും; മുന്നറിയിപ്പുമായി ജില്ലാ കളക്ടറും; പൊരിവെയിലിൽ പണിയെടുക്കുന്ന പൊലീസുകാർ എന്തു ചെയ്യണം സർ..?

സ്വന്തം ലേഖകൻ കോട്ടയം: അതിരാവിലെ എഴുന്നേൽക്കുന്ന സൂര്യൻ, അതിരൂക്ഷമായി പ്രതികരിക്കുന്നതോടെ കോട്ടയവും ചൂടിനെ ഭയന്ന് തലയിൽ മുണ്ടിട്ട് നിൽക്കുന്നു. ഇതുവരെ കാണാത്ത ചൂടും, വെയിലും അനുഭവപ്പെട്ടു തുടങ്ങിയതോടെ കോട്ടയത്തിന്റെ മണ്ണിൽ തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണ്. തിങ്കളാഴ്ച ചൂട് ക്രമാതീതമായി ഉയരുമെന്ന അവസ്ഥയും മുന്നറിയിപ്പും ഉണ്ടായതോടെ അതീവ ജാഗ്രതയിൽ വകുപ്പുകൾ രംഗത്ത് എത്തിയിട്ടുണ്ട്. തീയും പുകയും നിറഞ്ഞ തിങ്കളാഴ്ച ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങളുമായി കളക്ടർ ഫെയ്‌സ്ബുക്ക് പേജിലൂടെയും രംഗത്ത് എത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ പരമാവധി സഹകരിക്കണമെന്നാണ് ജില്ലാ […]

പാട്ടും സിനിമയും കൈ കോർത്ത് ആഘോഷമാക്കി ഫിലിം ഫെസ്റ്റിവൽ വേദി

സ്വന്തം ലേഖകൻ കോട്ടയം : നാടൻപാട്ടും സിനിമാ ഗാനങ്ങളും കോർത്തിണക്കി ഗാന മാധുരിയുമായി ആത്മയുടെ ചലച്ചിത്ര മേളയിൽ കലാകാരന്മാർ.  ചലച്ചിത്രമേളയുടെ ഭാഗമായി അനശ്വര തീയറ്ററിന് മുന്നിൽ തയ്യാറാക്കിയ വേദിയിലാണ് മ്യൂസിക്കൽ ഈവനിംങ്ങ് അരങ്ങേറിയത്. സി.എം.എസ് കോളേജിലെ മ്യൂസിക് ക്ലബും   സതീഷ് തുരുത്തിയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരും  ആത്മയിലെ കലാകാരന്മാരും ചേർന്നാണ്  ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റ് അവതരിപ്പിച്ചത്. മലയാളത്തിലെ നാടകഗാനങ്ങൾ അടക്കം മേളയുടെ ഭാഗമായുള്ള മ്യൂസിക്കൽ ഈവനിംങ്ങിൽ അരങ്ങേറി. ഇന്നലെ അഞ്ചു സിനിമകളാണ് ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചത്. ആയിരത്തോളം ഡെലിഗേറ്റുകൾ […]

അയ്മനം കല്ലുമട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ 

സ്വന്തം ലേഖകൻ അയ്മനം: കല്ലുമട ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രവരി 28 ന് കൊടിയേറ്റോടു കൂടി തുടക്കമാവും. മാർച്ച് ആറിന് നടക്കുന്ന ആറാട്ടോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും. 28 ന് വൈകിട്ട് ആറിന് അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 28 ന് പുലർച്ചെ 4.30 ന് പള്ളിയുണർത്തൽ നടക്കും. തുടർന്നു മഹാഗണപതിഹോമം. രാവിലെ പത്തിന് ഉദയാസ്തമനപൂജ, തുടർന്ന് നവകലശ സമർപ്പണം. വൈകിട്ട് 6.45 ന് ദീപക്കാഴ്ച, സോപാനസംഗീതം. രാത്രി 09.30 […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 14 ന് കൊടിയേറും; മൂന്ന് ഗാനമേളയും പകൽപ്പൂരവുമായി ഇനി നഗരത്തിന് ആഘോഷദിനങ്ങൾ; മാർച്ച് 20 ന് പകൽപ്പൂരവും 23 ന് ആറാട്ടും

സ്വന്തം ലേഖകൻ  കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം മാർച്ച് 14ന് കൊടിയേറും. 23നാണ് ആറാട്ട്. 20ാം തീയതിയാണ് പ്രസിദ്ധമായ തിരുനക്കര പൂരം. മൂന്ന് ഗാനമേളയും, ആഘോഷവുമായാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടക്കുക.വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 20 ന് പകൽപ്പൂരവും, 23 ന് ആറാട്ടും നടക്കും. രണ്ടാം ഉത്സവദിവസമായ 15 മുതൽ ഒൻപതാം ഉത്സവദിവസമായ മാർച്ച് 22 വരെ ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലി ദർശനം നടക്കും. കൊടിയേറ്റ് ദിവസമായ 14 ന് രാത്രി എട്ടിന് നടക്കുന്ന […]

ഞായറാഴ്ചത്തെ ഹർത്താൽ ജനം തള്ളി; അവധി ദിവസത്തിലും സജീവമായി കോട്ടയം നഗരം; സംഘർഷം ഒഴിഞ്ഞ് ഗ്രാമനഗര മേഖലകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ഹർത്താൽ ജനം തള്ളി. അവധിദിവസമായിട്ടു കൂടി കോട്ടയം നഗരത്തിൽ സാധാരണ പോലെ തന്നെയായിരുന്നു ജനജീവിതം. ഒരിടത്തും തിരക്കൊഴിഞ്ഞ അവസ്ഥയുണ്ടായിരുന്നില്ല. ഞായറാഴ്ച തുറക്കുന്ന കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു. ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുകയും ചെയ്തു. ഞായറാഴ്ച അടച്ചിടുന്ന പതിവ് കടകൾ മാത്രമാണ് ഇതുവരെ നഗരത്തിൽ അടച്ചിട്ടിരിക്കുന്നത്. വാഹനങ്ങൾ സർവീസ് നടത്തിയതിനാൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.   സ്ഥാനക്കയറ്റത്തിന് സംവരണം മാനദണ്ഡമാകില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയാണ് വിവിധ ദളിത് […]

സിനിമകൾ കാഴ്ചക്കാരന് വേണ്ടിയാകണം: റോഷൻ ആൻഡ്രൂസ് ; ആത്മ ചലച്ചിത്ര മേള ആവേശമായി

സ്വന്തം ലേഖകൻ കോട്ടയം: സിനിമകൾ കാഴ്ചക്കാരന് വേണ്ടിയാകണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ആറാമത് ആത്മ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കോട്ടയം അനശ്വര തീയറ്ററിൽ ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇന്ററാക്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സിനിമയും പ്രേക്ഷകന്റെ കാഴ്ചപ്പാടിൽ നിന്ന് എടുക്കാനാണ് ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ ഓരോ സിനിമയ്ക്കും പ്രേക്ഷകന്റെ അംഗീകാരമാണ് പ്രതീക്ഷിക്കുന്നതും. എന്റെ എല്ലാ സിനിമകളും എന്റെ മക്കളാണ്. മക്കൾ നല്ലതായാലും മോശമായാലും എന്റെ മാത്രം ഉത്തരവാദിത്വമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു ഇന്ററാക്ഷനിൽ പങ്കെടുത്തു. എം.ജി യൂണിവേഴ്സിറ്റി […]

കെ.എം മാണിയും കുന്നശേരി പിതാവും പുതിയ തലമുറയ്ക്ക് പാഠം ആകേണ്ട ആളുകൾ : പി.എസ് ശ്രീധരൻപിള്ള

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയും , ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരിയും പുതിയ തലമുറയ്ക്ക് പാഠം ആകേണ്ട ആളുകളാണെന്ന് മിസോറാം ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള. സൗഹൃദബന്ധങ്ങളാണ് മനുഷ്യ ജീവിതത്തിന്റെ മൂല്യം. ഇത് മനസിലാക്കിയവരാണ് ഇരുവരും.സഭയുടെ ചട്ടക്കൂടുകൾ ലംഘിക്കാതെ തന്നെ , അതിനും അപ്പുറത്തേയക്ക് വളരാൻ കുര്യാക്കോസ് കുന്നശേരി പിതാവിന് സാധിച്ചു. തത്വശാസ്ത്രത്തിന്റെ കടുംപിടുത്തം ഇല്ലാതെ സമൂഹത്തിനും മനുഷ്യനും നന്മ ചെയ്യുകയായിരുന്നു കെ.എം മാണി ചെയ്തിരുന്നത്. നന്മയുള്ള രാഷ്ട്രീയ മുഖമായിരുന്നു കെ.എം മാണിയുടേത് എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ നടന്ന […]

റീസര്‍ജന്റ് കേരള വായ്പാ പദ്ധതി മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു: പലിശ വിതരണത്തിന് തുടക്കമായി

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിന്റെ അതിജീവന മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 26 അയല്‍കൂട്ടങ്ങള്‍ക്കുള്ള പലിശ തുകയായ 10.58 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗ്രാമവികസന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച സ്വാശ്രയസംഘങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായ തിടനാട് പഞ്ചായത്തിലെ പഞ്ചമി അയല്‍ക്കൂട്ടത്തെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബുവും പഞ്ചമി അയല്‍കൂട്ടത്തിലെ അംഗങ്ങളും സന്നിഹിതരായി. ആര്‍.കെ.എല്‍.എസ് വായ്പ ഏറ്റവും കൂടുതല്‍ നല്‍കിയ ബാങ്കിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് […]