play-sharp-fill
റീസര്‍ജന്റ് കേരള വായ്പാ പദ്ധതി മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു: പലിശ വിതരണത്തിന് തുടക്കമായി

റീസര്‍ജന്റ് കേരള വായ്പാ പദ്ധതി മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു: പലിശ വിതരണത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിന്റെ അതിജീവന മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.


കുറിച്ചി ഗ്രാമപഞ്ചായത്തിലെ 26 അയല്‍കൂട്ടങ്ങള്‍ക്കുള്ള പലിശ തുകയായ 10.58 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗ്രാമവികസന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച സ്വാശ്രയസംഘങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായ തിടനാട് പഞ്ചായത്തിലെ പഞ്ചമി അയല്‍ക്കൂട്ടത്തെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബുവും പഞ്ചമി അയല്‍കൂട്ടത്തിലെ അംഗങ്ങളും സന്നിഹിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.കെ.എല്‍.എസ് വായ്പ ഏറ്റവും കൂടുതല്‍ നല്‍കിയ ബാങ്കിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യൂണിയന്‍ ബാങ്ക് പ്രതിനിധി ടോജോയ്ക്ക് സമ്മാനിച്ചു.

പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് സഹായമേകുന്നതിനായാണ് സര്‍ക്കാര്‍ റീസര്‍ജന്റ് കേരള വായ്പാ പദ്ധതി (ആര്‍.കെ.എല്‍.എസ്) ആവിഷ്‌ക്കരിച്ചത്. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനും ഒരു കുടുംബശ്രീ അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കി. സര്‍ക്കാരില്‍ നിന്ന് പ്രളയ ദുരിതാശ്വാസമായി 10,000 രൂപ ധനസഹായം ലഭിച്ച കുടംബങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയല്‍കൂട്ടം വഴിയാണ് ഈ വായ്പ ലഭ്യമാക്കിയത്.

വായ്പ തുകയുടെ മുഴുവന്‍ പലിശയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അയല്‍ക്കൂട്ടങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഗുണഭോക്താക്കളില്‍ നിന്ന് ബാങ്ക് ഈടാക്കിയ ഒമ്പത് ശതമാനം പലിശയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരികെ നല്‍കുന്നത്. പദ്ധതിയില്‍ സംസ്ഥാനത്ത് ആകെ 1680.13 കോടി രൂപ വായ്പ നല്‍കി. 2020 മാര്‍ച്ച് 31 വരെയുള്ള പലിശയിനത്തില്‍ ലഭിക്കേണ്ട 131.18 കോടി രൂപ അയല്‍കൂട്ടങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

കോട്ടയം ജില്ലയില്‍ 3194 അയല്‍ക്കൂട്ടങ്ങളിലെ 31906 പേര്‍ക്കായി 221.81 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് പലിശയിനത്തില്‍ 13.05 കോടി രൂപയാണ് വിതരണം ചെയ്യുക.

പ്രളയബാധിതര്‍ക്കായി ഏര്‍പ്പെടുത്തിയ റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുറിച്ചി ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോര്‍ജ് മുളപ്പന്‍ഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.ശോഭ സലിമോന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂസി ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മേഴ്‌സി സണ്ണി, അരുണ്‍ ബാബു, അംഗങ്ങളായ കെ.ഡി. സുഗതന്‍, ബിജു തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ. ജോസഫ്, കുറിച്ചി കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിശ്വമ്മ ശ്രീധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.