play-sharp-fill
കെ.എം മാണിയും കുന്നശേരി പിതാവും പുതിയ തലമുറയ്ക്ക് പാഠം ആകേണ്ട ആളുകൾ : പി.എസ് ശ്രീധരൻപിള്ള

കെ.എം മാണിയും കുന്നശേരി പിതാവും പുതിയ തലമുറയ്ക്ക് പാഠം ആകേണ്ട ആളുകൾ : പി.എസ് ശ്രീധരൻപിള്ള

സ്വന്തം ലേഖകൻ

കോട്ടയം: കെ.എം മാണിയും , ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരിയും പുതിയ തലമുറയ്ക്ക് പാഠം ആകേണ്ട ആളുകളാണെന്ന് മിസോറാം ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള. സൗഹൃദബന്ധങ്ങളാണ് മനുഷ്യ ജീവിതത്തിന്റെ മൂല്യം.


ഇത് മനസിലാക്കിയവരാണ് ഇരുവരും.സഭയുടെ ചട്ടക്കൂടുകൾ ലംഘിക്കാതെ തന്നെ , അതിനും അപ്പുറത്തേയക്ക് വളരാൻ കുര്യാക്കോസ് കുന്നശേരി പിതാവിന് സാധിച്ചു. തത്വശാസ്ത്രത്തിന്റെ കടുംപിടുത്തം ഇല്ലാതെ സമൂഹത്തിനും മനുഷ്യനും നന്മ ചെയ്യുകയായിരുന്നു കെ.എം മാണി ചെയ്തിരുന്നത്. നന്മയുള്ള രാഷ്ട്രീയ മുഖമായിരുന്നു കെ.എം മാണിയുടേത് എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ നടന്ന ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണത്തിലും അവാർഡ് ദാനത്തിലും മുഖ്യാ പ്രഭാഷണം നടത്തുകയായിരുന്നു മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള.

മികച്ച പൊതു പ്രവർത്തകനുള്ള മരണാനന്തര ബഹുമതിയായി മുൻ ധനമന്ത്രി കെ.എം മാണിയ്ക്ക് ലഭിച്ച അവാർഡ് , അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ ചെയർമാനും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷ പ്രസംഗം നടത്തി.

റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ സി.വി ആനന്ദബോസ് അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ , എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.സുരേഷ് കുറുപ്പ്, ട്രസ്റ്റ് അംഗം ടി.പി ശ്രീനിവാസൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഫൗണ്ടേഷൻ മാനേജിംങ്ങ് ട്രസ്റ്റി തോമസ് ചാഴികാടൻ എം.പി സ്വാഗതം ആശംസിച്ചു. ട്രസ്റ്റി ജോയി ജോസഫ് കൊടിയന്തറ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് ഉപഹാരം സമർപ്പിച്ചു. ട്രസ്റ്റി രമണി ടീച്ചർ സി.വി ആനന്ദ ബോസിന് ഉപഹാരം സമ്മാനിച്ചു.

മധ്യവർഗത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത് കെ.എം മാണിയുടെ ഇടപെടലായിരുന്നുവെന്ന് ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ ജോസ് കെ മാണി എംപി പറഞ്ഞു. കുന്നശേരി പിതാവും കെ.എം മാണിയും തമ്മിലുള്ള ആത്മബന്ധം വലുതായിരുന്നു. ഈ ബന്ധം എന്നും സമൂഹത്തിന് ഗുണകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവാർഡ് തുക നവജീവൻ ട്രസ്റ്റിന് കൈ മാറുന്നതായി ജോസ് കെ.മാണി എം.പി വേദിയിൽ പ്രഖ്യാപിച്ചു. ട്രസ്റ്റി മോൻസ് ജോസഫ് എം.എൽ.എ നന്ദി പ്രകാശനം നടത്തി. പുരസ്കാര ജേതാവ് കെ.എം മാണിയുടെ മക്കളും , മരുമക്കളും കൊച്ചു മക്കളും യോഗത്തിൽ പങ്കെടുത്തു.