play-sharp-fill

പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും പിടിച്ചെടുത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോട്ടയം: പനഞ്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളും നേടി കോണ്‍ഗ്രസ്. കോട്ടയം നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍. 1.ധനകാര്യം – വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ (യുഡിഎഫ്) 2.ആരോഗ്യം – വിനോദ് എന്‍ എന്‍ (എല്‍ഡിഎഫ്) 3.വിദ്യാഭ്യാസം – കെ ശങ്കരന്‍ (എന്‍ഡിഎ) 4.വികസനകാര്യം – ബിന്ദു സന്തോഷ് കുമാര്‍ (യുഡിഎഫ്) 5.ക്ഷേമകാര്യം – സിന്ധു ജയകുമാര്‍ (എല്‍ഡിഎഫ്) 6.പൊതുമരാമത്ത് തെരഞ്ഞെടുപ്പ് പിന്നീട് നടത്തപ്പെടും. കോട്ടയം ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ […]

മിനിമുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും ഒരു കോടി രൂപ കൊള്ളയടിച്ചു: ശാഖാ മാനേജരായ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം

ക്രൈം ഡെസ്‌ക് പാലാ: മിനി മുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും വിവിധ ഇനത്തിലായി നിക്ഷേപകരുടെയടക്കം ഒരു കോടി രൂപ തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ. പത്തോളം ശാഖകളുടെ ചുമതല വഹിച്ചിരുന്ന സോണൽ മാനേജരാണ് സാധാരണക്കാർ നിക്ഷേപമായി നൽകിയിരുന്നത് അടക്കമുള്ള ഒരു കോടി രൂപയോളം വിവിധ വകുപ്പുകളിലായി തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ അരുൺ സെബാസ്റ്റ്യനെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. സ്വർണ്ണപ്പണയത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മുത്തൂറ്റിലെ രണ്ടു ജീവനക്കാരുടെ സഹായവും ഇയാൾക്കു […]

ഇന്ന് കോട്ടയത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത് 500 പേർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 500 പേർ. വാക്സിനേഷൻ എടുത്തവരുടെ എണ്ണം ചുവടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി – 60 കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്‍റർ – 60 പാലാ ജനറല്‍ ആശുപത്രി- 40 ചങ്ങനാശേരി ജനറൽ ആശുപത്രി – 60 പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 60 എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം – 60 ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം – 60 ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 40 വൈക്കം […]

കോട്ടയം ജില്ലയില്‍ 308 പേര്‍ക്കുകൂടി കോവിഡ് ; 306 പേർക്കും സമ്പർക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 308 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 306 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 2 പേര്‍ രോഗബാധിതരായി. പുതിയതായി 2405 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 118 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 109 പേര്‍ രോഗമുക്തരായി. 5560 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59982 പേര്‍ കോവിഡ് ബാധിതരായി. 54262 പേര്‍ […]

ഹോട്ടല്‍ മാലിന്യം തള്ളുന്നത് പൊതുവഴിയില്‍; ഒഴുകിയെത്തുന്ന മലിനജലം കുടിവെള്ളവുമായി കലരുന്നു; മെഡിക്കല്‍ കോളേജിലും അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും സ്ഥിതി ഗുരുതരം

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ഹോട്ടല്‍ മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കുന്നതായി പരാതി.മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിന്,സമീപം ആശ്രയ റോഡിന്റെ ഇടത് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കരുണ ഹോട്ടലില്‍ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേയ്ക്ക് ഒഴുക്കിവിടുന്നത്. രാത്രി കാലങ്ങളില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേയ്ക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. ഈ മലിനജലം മുണ്ടാര്‍ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ വഴി കുടമാളൂര്‍ പമ്പ് ഹൗസ് ഭാഗത്തേയ്കും ഈ മാലിന്യം ഒഴുകിയെത്തും.ഈ വെള്ളമാണ് അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേയ്ക്കും, മെഡിക്കല്‍ കോളേജിലേയ്ക്കും കുടിവെള്ളമായി ഉപയോഗിക്കുവാന്‍ പമ്പു ചെയ്യുന്നത്.നിലവില്‍ ഈ […]

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ 17ഓളം പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: പൊലീസ് സ്റ്റേഷനിലെ 17 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 കോണ്‍സ്ട്രബിള്‍മാര്‍ക്കും ഒരു ഹോം ഗാര്‍ഡിനും, സ്വീപ്പര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്റ്റേഷന്‍ അടച്ചിടേണ്ടി വരുമെന്നാണ് സൂചന.

സാരിയുടുത്ത് മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മീശ വടിച്ച സുന്ദരിമാർ നഗരം കീഴടക്കുന്നു; അടുത്ത് കൂടുന്നവരെ പ്രലോഭിപ്പിച്ച് ഇടവഴികളിലെത്തിച്ച് പണം തട്ടിയെടുക്കും ; കോട്ടയം നഗരത്തിൽ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലും സമീപത്തെ തിയേറ്റര്‍ റോഡിലും തിരുനക്കരയിലും തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. പുരുഷ സംഘങ്ങൾ ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്ത്രീവേഷം കെട്ടിയാണ് തട്ടിപ്പ് നടത്തുന്നത്. സാരിയുടുത്ത്, മുല്ലപ്പൂവും ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ തട്ടിപ്പിനായി എത്തുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്‌ളാക്ക് മെയിലിംഗും പണം വെട്ടിപ്പുമാണ് ഇവരുടെ പരിപാടി. ക്ലീൻ ഷേവ് ചെയ്ത് സ്ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. എന്നാൽ അടുത്ത് കൂടുന്നവരെ  […]

കല്യാണം ആലോചിച്ച് മടുത്തു; കാണക്കാരിയില്‍ 36കാരന്‍ വധുവിനെ തേടി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു; ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ കോട്ടയം: കാണക്കാരിയില്‍ 36കാരന്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം ചെയ്തു, ബ്രോക്കര്‍മാരെ കണ്ടു, പ്രയോജനമുണ്ടായില്ല. ഒടുവില്‍ തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്ന് ഉറപ്പിച്ച് വധുവിനെ തേടി ഫ്ളക്‌സ് ബോര്‍ഡ് വച്ചിരിക്കുകയാണ് കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യനാണ് വധുവിനെ തേടി ഫ്ളക്സ് ബോര്‍ഡ് വച്ചത്. ‘വധുവിനെ തേടുന്നു.ഡിമാന്‍ഡുകള്‍ ഇല്ലാതെ, മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്..’ എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ അനീഷ് കുറിച്ചിരിക്കുന്നത്. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും […]

തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും. എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് […]

കോട്ടയം ജില്ലയില്‍ 399 പേര്‍ക്കുകൂടി കോവിഡ് ;367 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 399 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 3 പേര്‍ രോഗബാധിതരായി. പുതിയതായി 3466 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 161 സ്തീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 367 പേര്‍ രോഗമുക്തരായി. 5362 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59674 പേര്‍ കോവിഡ് ബാധിതരായി. 54162 പേര്‍ […]