കോട്ടയം ജില്ലയില്‍ 399 പേര്‍ക്കുകൂടി കോവിഡ് ;367 പേര്‍ക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 399 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 3 പേര്‍ രോഗബാധിതരായി. പുതിയതായി 3466 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 161 സ്തീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

367 പേര്‍ രോഗമുക്തരായി. 5362 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59674 പേര്‍ കോവിഡ് ബാധിതരായി. 54162 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14532 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 59
ഏറ്റുമാനൂര്‍- 21
പാമ്പാടി- 19
ചങ്ങനാശേരി- 17
വിജയപുരം- 16
അയര്‍ക്കുന്നം- 12
പാറത്തോട്, വെളിയന്നൂര്‍- 11
വൈക്കം, ആര്‍പ്പൂക്കര, കൂരോപ്പട, മാഞ്ഞൂര്‍- 10
അകലക്കുന്നം- 9
കിടങ്ങൂര്‍,ഉദയനാപുരം, കറുകച്ചാല്‍, പള്ളിക്കത്തോട്-8
കുറിച്ചി, വെള്ളാവൂര്‍, പാല-7
തലയോലപ്പറമ്പ്, പുതുപ്പള്ളി, എരുമേലി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി-6
വെള്ളൂര്‍,തലയാഴം,അതിരമ്പുഴ- 5
നെടുംകുന്നം, തൃക്കൊടിത്താനം, മണര്‍കാട്, മറവന്തുരുത്ത്-4

വെച്ചൂര്‍, ചിറക്കടവ്, മരങ്ങാട്ടുപിള്ളി, നീണ്ടൂര്‍, പനച്ചിക്കാട്, ഈരാറ്റുപേട്ട, മുണ്ടക്കയം, തിടനാട്, തലനാട്, ഭരണങ്ങാനം,മീനടം-3
കരൂര്‍, പായിപ്പാട്, മാടപ്പള്ളി, കല്ലറ, കുറവിലങ്ങാട്, കൂട്ടിക്കല്‍, വാഴൂര്‍, രാമപുരം,ഞീഴൂര്‍, കോരുത്തോട്, അയ്മനം, മുളക്കുളം,തിരുവാര്‍പ്പ്- 2
കങ്ങഴ, ചെമ്പ്, തീക്കോയി, ഉഴവൂര്‍, മൂന്നിലവ്, മീനച്ചില്‍, മണിമല, വാകത്താനം, മുത്തോലി, വാഴപ്പള്ളി, മേലുകാവ്-1