play-sharp-fill

തൊഴിലിടങ്ങളിൽ ആവേശമായി ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എൻ വാസവൻ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : തോഴിൽ ക്ഷേമ പ്രവർത്തന ങ്ങളിൽ ഊന്നൽ നൽകുന്ന ഇടതുപക്ഷ സർക്കാരിന് നന്ദിയർപ്പിച്ച് തൊഴിലാളി സമൂഹത്തിൻ്റെ ആവേശ സ്വീകരണം. തൊഴിലിടങ്ങളിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ്റെ വ്യാഴാഴ്ച പ്രചരണം പ്രധാനമായി കേന്ദ്രീകരിച്ചത്. നാപ്പതേക്കർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ നൂറിലധികം തൊഴിലാളികൾ സ്ഥാനാർഥിക്ക് ആവേശ സ്വീകരണം ഒരുക്കി.ഹസ്തദാനം ചെയ്തും രക്ത ഹാരമണിയിച്ചും തൊഴിലാളികൾ അവരുടെ പിന്തുണ അറിയിച്ചു.പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കാനും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന എൽഡിഎഫ് സർക്കാരിൻ്റെ ക്ഷേമ പ്രവർത്തങ്ങളിൽ വിശ്വാസമാണെന്ന് തൊഴിലാളികൾ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ്റെ […]

എല്‍.ഡി.എഫ്. സര്‍ക്കാരിന് ജനങ്ങളോട് ആത്മാര്‍ഥതയില്ല: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ കോട്ടയം: ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടൊയിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളെങ്കിലും പൂര്‍ത്തീകരിക്കാനുള്ള മനസ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കണമായിരുന്നുവെന്ന് കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ചത് ഇടുത് പക്ഷമാണ്. ഒരു പദ്ധതിപോലും കോട്ടയത്ത് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങി വച്ച 17 പദ്ധതികള്‍ക്ക് അവര്‍ തടസം നിന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും ഒന്നും ചെയ്യാതിരുന്നിട്ട് ഇപ്പോള്‍ […]

കോട്ടയം ജില്ലയില്‍ 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് രോഗബാധ

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3103 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 68 പുരുഷന്‍മാരും 72 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 128 പേര്‍ രോഗമുക്തരായി. 1421 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83519 പേര്‍ കോവിഡ് ബാധിതരായി. 81426 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

ഉറപ്പുള്ള വികസനപ്രവർത്തങ്ങൾ ഉറപ്പുള്ള ആളിലൂടെ : ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു അനിൽകുമാർ മുന്നേറുന്നു

സ്വന്തം ലേഖകൻ കോട്ടയം : പരമാവധി സ്ഥലങ്ങളിൽ അതിവേഗമെത്തി പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ടർമാരുടെ മനസ് കീഴടക്കി അഡ്വ.കെ അനിൽകുമാർ പ്രചാരണ രംഗത്ത് അതിവേഗം മുന്നേറുകയാണ്. കോട്ടയത്തിന്റെ സമഗ്രവികസനത്തിനായി ഇടതുമുന്നണി പുറത്തിറക്കിയ വികസനരേഖയിലെ ഓരോ കാര്യങ്ങൾക്കും വലിയ സ്വീകാര്യതയാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി എത്തിയ അനിൽകുമാറിനെ വലിയ ആവേശത്തോടെയാണ് ഓരോ സ്ഥലത്തും സ്വീകരിച്ചത്. എല്ലായിടത്തും വീട്ടമ്മമാർ അടക്കമുള്ളവർ കാത്ത് നിന്നാണ് അനിൽകുമാറിനെ സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ തന്നെയാണ് […]

കെ.സി ഹാബേൽ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : തുരുത്തിപ്പറമ്പിലായ കരുനാട്ട് കെ.സി. ഹാബേൽ (കുഞ്ഞുമോൻ 58) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഭാര്യ : നാട്ടകം കാരിയ്ക്കാപറമ്പിൽ മേഴ്‌സി. മക്കൾ : ടിന്റു (ഓസ്ട്രേലിയ), ടിജു (ദുബായ്). മരുമകൻ: മാടപ്പള്ളി പുത്തൻപുരയിൽ എബി ഏബ്രഹാം (ഓസ്ട്രേലിയ). സംസ്‌കാരം വെള്ളി ഒൻപതിന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം സെന്റ് ഓർത്തഡോക്‌സ് ദേവാലയത്തിൽ

സഹായവൊന്നും മറക്കില്ല… സഖാവേ… ഈ സർക്കാരിനെയും: ആവേശമായി വാസവൻ്റെ പ്രചാരണം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : കൈപ്പുഴ കുര്യാറ്റുകുന്ന് കോളനിയിലെ തങ്കമ്മയ്ക്ക് ഇപ്പോൾ എൺപത് വയസുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കുര്യാറ്റുകുന്ന് കോളനിയിലെത്തുന്നു കേട്ടപ്പളെ ചുറുചുറുക്കോടെ ചാടിയിറങ്ങിയതാണ്.വാർദ്ധക്യം പിടിപെട്ടിണ്ടുണ്ട് എങ്കിലും തൻ്റെ സ്ഥാനാർഥിയെ നേരിൽ കണ്ടപ്പോൾ ഇടറിയ ശബ്ദത്തിലാണെങ്കിലും കൈകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് സ്നേഹം അറിയിച്ചു. ” അരിക്ക് അരിയും പെൻഷന് പെൻഷനും മുടങ്ങാതെ കിട്ടുന്നുണ്ട് ഞങ്ങൾക്കതു മതി മറക്കില്ല ഈ സർക്കാരിനെ. പട്ടിണിക്കിട്ടില്ലല്ലോ ” തങ്കമ്മ പറഞ്ഞു. തങ്കമ്മയുൾപ്പെടെയുള്ള വയോജനങ്ങളുടെ കൂട്ടം തന്നെ സ്ഥാനാർഥിയെ ഒരു നോക്കു കാണാൻ കാത്തുനിന്നിരുന്നു. അവർ ആവേശത്തോടെ സ്ഥാനാർഥിക്ക് […]

യെച്ചൂരിയും വിജയരാഘവനും വ്യാഴാഴ്ച ജില്ലയിൽ; ബേബി 30ന്‌

സ്വന്തം ലേഖകൻ കോട്ടയം : സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനും വ്യാഴാഴ്‌ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. പകൽ 11ന്‌ കടുത്തുരുത്തി മണ്ഡലത്തിലെ പെരുവയിലും വൈകിട്ട്‌ അഞ്ചിന്‌ കോട്ടയം തിരുനക്കര മൈതാനത്തും ആറിന്‌ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കറുകച്ചാലിലും യെച്ചൂരി പങ്കെടുക്കും. എ വിജയരാഘവൻ വൈകിട്ട്‌ 4.30ന് കുമരകം, 5.30ന്‌ വാകത്താനം, 6.30 ചങ്ങനാശേരി എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി 30ന്‌ പകൽ 11ന്‌ പുതുപ്പള്ളി, […]

മണിയാപറമ്പിലെ കോൺഗ്രസ് കുടുംബം വാസവനൊപ്പം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഇടതുപക്ഷ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളിൽ കഴമ്പുണ്ടെന്നു കണ്ട് ദീർഘകാല കോൺഗ്രസ് കുടുംബം ഇടതുപക്ഷത്തേക്ക് ചേർന്നു. മണിയാപറമ്പ് മംഗലശ്ശേരി വീട്ടിൽ നടന്ന കുടുംബ സംഗമത്തിൽ ദീർഘകാല കോൺഗ്രസ് പ്രവർത്തകരായ എം ഇ ബേബി ഭാര്യ ടെൻസി, മണിയപറമ്പ് സ്വദേശി ജോസ് ചാലാശേരി എന്നിവരെ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ രക്ത ഹാരം അണിയിച്ച് സ്വീകരിച്ചു. ബുധനാഴ്ച നടന്ന സ്ഥാനാർഥി പ്രചരണം മണിയപാറമ്പ് ഭാഗത്തെത്തിയപ്പോഴാരുന്നു കുടുംബ സംഗമത്തിൽ പങ്കെടുത്ത്. ” സാധാരണക്കാർക്ക് വേണ്ടി ഇടതു സർക്കാർ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ […]

യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുത്: ഫിലിപ്പ് ജോസഫ്

സ്വന്തം ലേഖകൻ നീണ്ടൂർ: യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയ യുവാക്കളെയും വിദ്യാർത്ഥികളെയും പെരുവഴിയിൽ നിർത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് യുവാക്കളുടെ കണ്ണീർ വീഴ്ത്തിയ സർക്കാർ, ഈ കണ്ണീരിൽ തന്നെ ഒലിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള തുറന്ന വാഹനത്തിലെ പര്യടനം നീണ്ടൂർ ഓണംതുരുത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉറപ്പാണ് എൽ.ഡി.എഫ് എന്നതാണ് ഇടതു മുന്നണിയുടെ പ്രചാരണ […]

മഹാനഗരമെന്ന സ്വപ്നത്തിലേക്കു ചുവടുവെച്ചു കോട്ടയം : വികസനരേഖ പുറത്തിറക്കി അനിൽകുമാർ

സ്വന്തം ലേഖകൻ കോട്ടയം : മഹാനഗരമെന്ന കോട്ടയത്തിന്റെ സ്വപനം സാധ്യമാക്കുന്ന വികസനരേഖയുമായി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ. കോട്ടയത്തെ റോഡുകളുടെയും ബൈപാസുകളുടെയും ഫ്ളൈഓവറുകളുടെയും നിർമാണത്തിൽ പുതിയ സമീപനം. ഉപയോഗിക്കാനാവാതെ കിടക്കുന്ന നാഗമ്പടം ഇൻഡോർ സ്റ്റേഡിയം അത് പ്രവർത്തനക്ഷമമാക്കും. നെഹ്റു സ്റ്റേഡിയം വെള്ളക്കെട്ടിൽ നിന്നും മുക്തമാക്കി ശാസ്ത്രീയമായി നവീകരിക്കും. കായിക താരങ്ങൾക്കു പ്രോത്സാഹനം നൽകി കൂടുതൽ കായിക താരങ്ങളെ വളർത്തിയെടുക്കും. സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. ജില്ലാ കേന്ദ്രത്തിലെ എല്ലാ കോടതികളും ഒരു കെട്ടിടത്തിൽ ആക്കുവാൻ […]