എല്‍.ഡി.എഫ്. സര്‍ക്കാരിന് ജനങ്ങളോട് ആത്മാര്‍ഥതയില്ല: തിരുവഞ്ചൂര്‍
സ്വന്തം ലേഖകൻ
കോട്ടയം: ജനങ്ങളോട് എന്തെങ്കിലും ആത്മാര്ഥതയുണ്ടൊയിരുന്നെങ്കില് കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളെങ്കിലും പൂര്‍ത്തീകരിക്കാനുള്ള മനസ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കണമായിരുന്നുവെന്ന് കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ചത് ഇടുത് പക്ഷമാണ്. ഒരു പദ്ധതിപോലും കോട്ടയത്ത് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങി വച്ച 17 പദ്ധതികള്‍ക്ക് അവര്‍ തടസം നിന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും ഒന്നും ചെയ്യാതിരുന്നിട്ട് ഇപ്പോള്‍ മണ്ഡലത്തില്‍ വികസനമുരടിപ്പാണ് എന്ന് ആരോപിക്കുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ പരിശോധിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുക അനുവദിക്കേണ്ടതും പദ്ധതികള്‍ കൊണ്ടുവരേണ്ടതും സര്‍ക്കാര്‍ ആയിരുന്നു. അവര്‍ കോട്ടയത്തിനായി ഒന്നും തന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വികസനമല്ലാതെ കോട്ടയത്ത് ഒന്നുമുണ്ടായിട്ടില്ല. അന്നും ഇന്നും എന്നും അഭിപ്രായം പറയാനല്ലാതെ ഒരു വികസനം പോലും കോട്ടയത്ത് കൊണ്ടുവരാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോട്ടയത്തിനായി ആകെ ചെയ്തത് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നത് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനം റയില്‍വെ സ്റ്റേഷന് ജങ്ഷനില്‍ എ.ഐ.സി.സി. അംഗം കുര്യന് ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലം പള്ളി, മോഹന്‍ കെ. നായര്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്, എസ്. രാജീവ്, ചിന്റു കുര്യൻ സിബി ചേനപ്പാടി,യൂജിൻ തോമസ്സി, ബി ജോണ്‍, എം.പി. സന്തോഷ്കുമാര്‍, ജോഷി മാത്യു, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, സാബു പുളിമൂട്ടില്‍, സിന്‍സി പാറയില്‍, ജയമോള്‍, ,ബോബൻ തോപ്പിൽ, ഷീബ പുന്നൻ ഘടകകക്ഷി നേതാക്കളായ തമ്പി ചന്ദ്രന്, ജോയി ചെട്ടിശേരി, കുര്യന് പി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് ആരംഭിച്ച വാഹനപര്യടനം മുള്ളന്‍കുഴി കോ്ളനിയിലെത്തിയപ്പോള് വീട്ടമ്മമാര്‍ ആരതി ഒഴിഞ്ഞാണ് തിരുവഞ്ചൂരിനെ സ്വീകരിച്ചത്. തുടര്‍ന്ന് പള്ളിപ്പറമ്പ്, കന്നുകുഴിചിറ, പുളിക്കല്‍ചിറ, കാച്ചുവേലിക്കുന്ന്, ഒരപ്പാന്‍കുഴി, വിജയപുരം കോളനി, കുരിക്കശ്ശേരില്‍, വെട്ടൂര്‍ ജങ്ഷന്, അംബ്ദേകര്‍ കോളനി, മനോരമത്തോപ്പ്, തടത്തില്‍പ്പറമ്പ്, എന്നിവിടെങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍ പര്യടനം അവസാനിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹന പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ഗ്രസ് ചിങ്ങവനം മണ്ഡലത്തില്‍ പര്യടനം നടത്തും.