മഹാനഗരമെന്ന സ്വപ്നത്തിലേക്കു ചുവടുവെച്ചു കോട്ടയം : വികസനരേഖ പുറത്തിറക്കി അനിൽകുമാർ

മഹാനഗരമെന്ന സ്വപ്നത്തിലേക്കു ചുവടുവെച്ചു കോട്ടയം : വികസനരേഖ പുറത്തിറക്കി അനിൽകുമാർ

സ്വന്തം ലേഖകൻ

കോട്ടയം : മഹാനഗരമെന്ന കോട്ടയത്തിന്റെ സ്വപനം സാധ്യമാക്കുന്ന വികസനരേഖയുമായി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ. കോട്ടയത്തെ റോഡുകളുടെയും ബൈപാസുകളുടെയും ഫ്ളൈഓവറുകളുടെയും നിർമാണത്തിൽ പുതിയ സമീപനം. ഉപയോഗിക്കാനാവാതെ കിടക്കുന്ന നാഗമ്പടം ഇൻഡോർ സ്റ്റേഡിയം അത് പ്രവർത്തനക്ഷമമാക്കും. നെഹ്റു സ്റ്റേഡിയം വെള്ളക്കെട്ടിൽ നിന്നും മുക്തമാക്കി ശാസ്ത്രീയമായി നവീകരിക്കും. കായിക താരങ്ങൾക്കു പ്രോത്സാഹനം നൽകി കൂടുതൽ കായിക താരങ്ങളെ വളർത്തിയെടുക്കും. സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. ജില്ലാ കേന്ദ്രത്തിലെ എല്ലാ കോടതികളും ഒരു കെട്ടിടത്തിൽ ആക്കുവാൻ പുതിയ കെട്ടിടം നിർമിക്കും. പ്രാദേശികമായി പുതിയ ഉൾനാടൻ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും തുടങ്ങി നിരവധിയായ വികസന കാഴ്ചപ്പാടുകളാണ് അനിൽകുമാറിന്റെ വികസനരേഖയിൽ.

40 വർഷത്തോളം തരിശായി കിടന്നിരുന്ന അനിൽകുമാറിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുകയും ചെയ്ത തിരുവാതുക്കലിലെ ഇളവനിക്കരിപ്പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് ആരംഭിച്ച പ്രചാരണം നാട്ടകത്തെ കൈരളി നഗറിലെയും വാളംപറമ്പിലെയും വീടുകൾ സന്ദർശിച്ചു തുടർന്ന് പാക്കിലെ ഇൻഡസ്ട്രിയൽ മേഘലയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു തൊഴിലാളികൾക്കൊപ്പം അൽപ്പനേരം ചിലവഴിച്ചു പിന്നീട് ഇൻഡസ് മോട്ടോഴ്‌സിലെ തൊഴിലാളികൾക്കിടയിലേക്കു, അവർ രക്തതാഹാരമണിയിച്ചു പിന്തുണയറിയിച്ചു. മൂലവട്ടം തച്ചുകുന്നു, മുപ്പായിക്കാട് പ്രദേശങ്ങളിലെ വീടുകളും ദിവൻകവലയിലെ മരണവീടും സന്ദശിച്ചു തുടർന്ന് പാക്കിൽ കവലയിലെ കടകളിൽ കയറി വോട്ടഭ്യർഥിച്ച ശേഷം വടവാതൂരിലെ കല്യാണത്തിലും പങ്കെടുത്തു. വടവാതൂരിലെ മിൽമയുടെ ഓഫീസിലെത്തി തൊഴിലാളികളെ സന്ദർശിച്ചു. തുടർന്ന് ചിങ്ങവനം ഭാഗത്തേയ്ക്കു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലത്തിൽ സജീവമായ സ്ഥാനാർത്ഥിയ്ക്കൊപ്പം ഇടതുമുന്നണി പ്രവർത്തകരും വലിയ ആവേശത്തിലാണ് പ്രവർത്തിക്കുന്നത് നാട്യങ്ങളും ജാഡകളുമില്ലാതെ സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്ന അനിൽകുമാറിന്റെ വ്യക്തി വൈഭവവും മണ്ഡലത്തിലുടനീളമുള്ള വ്യക്തി ബന്ധങ്ങളും വിജയത്തിലേയ്ക്ക് എത്തിക്കുമെന്ന ഉറപ്പിലാണ് ഇടതുമുന്നണി.