play-sharp-fill

എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിശ്വാസങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചു: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ കോട്ടയം: എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിശ്വാസങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ്. പനച്ചിക്കാട് മണ്ഡലത്തിലെ വാഹന പര്യടനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ മറുപടി നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. എടുത്തനിലപാടില്‍ അവര്‍ ഇപ്പോള്‍ മാപ്പ് പറയുകയാണ്. ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ഇന്ന് ഈ നാട്ടിലെ എല്ലാവരുടെയും മനസില്‍ വേദനയും ദുഃഖവുമായി നിലനില്‍ക്കുകയാണ്. ആരാധനാക്രമങ്ങള്‍ അനുഷ്ടിച്ച് പോരുന്ന ഒരു സമൂഹത്തിന്റെ വേദനയായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസിന്റെ സമ്മുന്നദരായ നേതാക്കളെ ജയിലില്‍ കയറ്റുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് എല്‍.ഡി.എഫ്. […]

ഉറപ്പുള്ള വികസനപ്രവർത്തങ്ങൾ ഉറപ്പുള്ള ആളിലൂടെ : ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു അനിൽകുമാർ മുന്നേറുന്നു

സ്വന്തം ലേഖകൻ കോട്ടയം : പരമാവധി സ്ഥലങ്ങളിൽ അതിവേഗമെത്തി പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ടർമാരുടെ മനസ് കീഴടക്കി അഡ്വ.കെ അനിൽകുമാർ പ്രചാരണ രംഗത്ത് അതിവേഗം മുന്നേറുകയാണ്. കോട്ടയത്തിന്റെ സമഗ്രവികസനത്തിനായി ഇടതുമുന്നണി പുറത്തിറക്കിയ വികസനരേഖയിലെ ഓരോ കാര്യങ്ങൾക്കും വലിയ സ്വീകാര്യതയാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി എത്തിയ അനിൽകുമാറിനെ വലിയ ആവേശത്തോടെയാണ് ഓരോ സ്ഥലത്തും സ്വീകരിച്ചത്. എല്ലായിടത്തും വീട്ടമ്മമാർ അടക്കമുള്ളവർ കാത്ത് നിന്നാണ് അനിൽകുമാറിനെ സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ തന്നെയാണ് […]

ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകളുടെ കനിവ് കാത്ത് അജീഷ്

തേർഡ് ഐ ബ്യൂറോ കുറവിലങ്ങാട് : സുമനസുകളുടെ കനിവ് കാത്ത് ഹൈപ്പർ ടെൻഷൻ മൂലം കാഴ്ച നഷ്ടപ്പെട്ട യുവാവ്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നെടുമലയിൽ ശങ്കരന്റെ മകൻ അജീഷ് (ഉണ്ണി -30) രക്തസമ്മർദ്ദത്തെ തുടർന്ന് പൂർണ്ണമായും കാഴച നഷ്ടപ്പെട്ട അവസ്ഥയിൽ (ഒപ്റ്റിക് ന്യൂറോപ്പതി)  ചികിത്സയിൽ കഴിയുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അജീഷ്. കാഴ്ച നഷട്ടപ്പെട്ടതോടെ ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് അജീഷും കുടുംബവും. തുടർ ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമാണ്. സുമനസുകളുടെ സഹായത്തോടെ മാത്രമേ ഉണ്ണിക്ക് ജീവിതം തുടരാൻ […]

ശാന്തിതീരം പാലിയേറ്റീവ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം.കോട്ടയം മെഡിക്കൽ കോളജിലും, സമീപ പ്രദേശങ്ങളിലുമുള്ള നിർദ്ധനരായ രോഗി ക ൾ ക്ക് സ്വാന്തന പരിചരണം നൽകുന്നതിനായി ശാന്തിതീരം പാലിയേറ്റീവ് സ്റ്റൻ്റൻ്റെ ഉദ്ഘാടനം നവജീവൻ ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട രോഗികൾക്ക് താൽക്കാലിക താമസ സൗകര്യവും, ചികിത്സ കഴിഞ്ഞ് തിരിച്ചു പോകുവാൻ കഴിയാത്ത അനാഥ അഗതികളുടെ പുനരധിവാസവും സ്ഥാപനം ലക്ഷ്യം വയ്ക്കുന്നു. പാവപ്പെട്ട രോഗികൾക്ക് സാധ്യമായ ഭക്ഷണ / ചികിത്സാ സഹായങ്ങൾ നൽകുന്ന തോടൊപ്പം സമീപ പ്രദേശങ്ങളായ ഏറ്റുമാനൂർ, അതിരമ്പു..ഴ, സംക്രാന്തി, കുമ്മനം താഴത്തങ്ങാടി […]

ആവേശക്കോട്ട തീർത്ത്, നാടിനെ ഉഴുതുമറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്; വികസനം വരണമെങ്കിൽ ഇനി യു.ഡി.എഫ് വരണം

സ്വന്തം ലേഖകൻ പാലാ: വികസനം വരണമെങ്കിൽ യു.ഡി.എഫ് വരണമെന്നുറക്കെ പ്രഖ്യാപിച്ച് ഏറ്റുമാനൂർ മണ്ഡലത്തെ ഉഴുതുമറിച്ച് ട്രാക്ടറിലേറി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം. മണ്ഡലത്തിന്റെ മുക്കുംമൂലയും ഇളക്കിമറിച്ച സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ സാധാരണക്കാരുടെ മനസിലേയ്ക്കാണ് ആഴ്ന്നിറങ്ങുന്നത്. കുമരകത്തെയും തിരുവാർപ്പിലെയും തുറന്ന വാഹനത്തിലെ പ്രചാരണത്തിനു ശേഷം ഇന്നലെ അയ്മനത്താണ് സ്ഥാനാർത്ഥി ഇന്നലെ എത്തിയത്. രാവിലെ അയ്മനം പഞ്ചായത്തിലെ കുടമാളൂർ പുളിഞ്ചോട് ഭാഗത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് അയ്മനം പഞ്ചായത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിന് നൂറുകണക്കിന് […]

അഞ്ചു വർഷത്തെ ദുരിതത്തിന് അറുതിവരുത്താനുള്ള അവസരം: ഫിലിപ്പ് ജോസഫ്: അയ്മനം വളരണം, യു.ഡി.എഫിനൊപ്പം: വികസനം എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധർ: അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ അയ്മനം: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിലെ സാധാരണക്കാർ അനുഭവിച്ച ദുരിതത്തിന് അറുതിവരുത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയ്മനം കുടമാളൂർ പുളിഞ്ചുവട് ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം മുൻപ് കേരളത്തിലെ ജനത്തിന് ഒരു അബദ്ധം പറ്റി. യു.ഡി.എഫ് സർക്കാരിനെതിരെ നടത്തിയ നുണപ്രചരണങ്ങളിൽ വിശ്വസിച്ച് എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചു. എന്നാൽ, അത് വലിയ അബദ്ധമായിരുന്നു എന്ന് ഇന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായും […]

ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു അഡ്വ.കെ അനിൽകുമാർ വിജയമുറപ്പിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു പ്രചാരണ രംഗത്തു നിറഞ്ഞാടുകയാണ് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ. കോട്ടയത്തിന്റെ സമഗ്ര വികസനം ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള അനിൽകുമാറിലൂടെ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങൾ. മീനച്ചൂടിനെ വകവയ്ക്കാതെ ആവേശകരമായ സ്വീകരണമാണ് പ്രചാരണ സ്ഥലങ്ങളിൽ അദ്ദേഹത്തിന് ലഭിക്കുന്നത്. രാവിലെ കഞ്ഞിക്കുഴിയിലെ വിവിധ മഠങ്ങൾ, സെമിനാരികൾ എന്നിവടങ്ങളിലെ സന്ദർശനത്തോടെ ആരംഭിച്ച പ്രചാരണം. കീഴിക്കുന്നിലെ ഭവന സന്ദർശനത്തിനിടെ ആർടിസ്റ്റ് അരുൺ പുത്തൻപറമ്പിൽ നെന്മണിയിൽ തീർത്ത പിണറായി വിജയന്റെയും അനിൽകുമാറിന്റെയും ഛായാചിത്രം സമ്മാനിച്ചു. മാങ്ങാനം കുരിശുകവല, പാലൂർപാടി, ലക്ഷംവീട് കോളനി എന്നിവടങ്ങളിലെ […]

നാടിനെ അറിഞ്ഞ നാട്ടുകാരനായി തിരുവഞ്ചൂര്‍: വീട്ടമ്മമാരും തൊഴിലാളികളുമടക്കമുള്ളവർ പിന്തുണയുമായി തിരുവഞ്ചൂരിനൊപ്പം

സ്വന്തം ലേഖകൻ കോട്ടയം: നാടിനെ അറിഞ്ഞ നാട്ടുകാരനായി കോട്ടയത്തിന്റെ സ്വന്തം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിയായിരുന്നപ്പോഴും എം.എല്‍.എ. ആയപ്പോഴും എല്ലാം ജനങ്ങള്‍ക്കിടയില്‍ സജീവ സാനിധ്യമായിരുന്നു അദ്ദേഹം. കോട്ടയം മണ്ഡലത്തെ വികസത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ കോട്ടയത്തിന്റെ സ്വന്തം ജനനായകന്‍. ഏവര്‍ക്കും പ്രിയപ്പെട്ടവന്‍. ഏത് സമയത്തും എന്ത് ആവശ്യത്തിനും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ സാധിക്കുന്ന പ്രിയ നേതാവ്. മണ്ഡലത്തിലെ എല്ലാ വഴികളും ഏറെക്കുറെ എല്ലാ വീടുകളും ബഹുഭൂരിപക്ഷം വോട്ടര്‍മാരും പരിചിതമായതിനാല്‍ പര്യടനത്തിനിടെ വോട്ടഭ്യര്‍ഥനയും ക്ഷേമാന്വേഷണവും ഒന്നുപോലെ മുന്നോട്ടു നീങ്ങുന്നു. വോട്ട് ചോദിച്ച് എത്തുന്ന തിരുവഞ്ചൂരിനെ ഏറെ അടുപ്പത്തോടെയാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്. […]

കോട്ടയം ജില്ലയില്‍ 111 പേര്‍ക്ക് കോവിഡ്; 145 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ   കോട്ടയം : ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. . പുതിയതായി 2982 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 56 പുരുഷന്‍മാരും 52 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   145 പേര്‍ രോഗമുക്തരായി. 1387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83630 പേര്‍ കോവിഡ് ബാധിതരായി. 81394 രോഗമുക്തി നേടി. ജില്ലയില്‍ […]

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തേർഡ് ഐ ബ്യൂറോ എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് വലിയമ്പലത്തിനു മുന്നിൽ റാന്നിയിൽ നിന്നും റോഡു മാർഗം എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥി ടോമി കല്ലാനിയും നേതാക്കളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ടൗണിലേക്ക് റോഡ് ഷോ നടത്തും. പതിനായിരത്തിലധികം പ്രവർത്തകരുടെ അകമ്പടിയോടെയാകും റോഡ് ഷോ. സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.ഐ.സി.സി, […]