play-sharp-fill

സൗഹൃദം പുതുക്കി തിരുനക്കരയില്‍ തിരുവഞ്ചൂരിന്റെ ഭവനസന്ദര്‍ശനം

സ്വന്തം ലേഖകൻ കോട്ടയം: സൗഹൃദം പുതുക്കി കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുനക്കരയില്‍ ഭവന സന്ദര്‍ശനം നടത്തി. ആചാരാനുഷ്ടാനങ്ങളെ സംരക്ഷിക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ മതങ്ങളുടെയും സഭകളുടെയും ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തിരുനക്കര കുന്നുംപുറത്തെ കുടിവെള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. വെള്ളമുണ്ടായിട്ടും വിതരണത്തിന് തടസം നില്‍ക്കുന്ന എല്ലാ ബാഹ്യ ശക്തികളുടെ ഇടപെടലുകളെ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വീടുകളിലേക്ക് പ്രിയ നേതാവ് എത്തിയപ്പോള്‍ വളരെ സന്തോഷത്തോടും ആവേശത്തോടും അദ്ദേഹത്തെ അവര്‍ സ്വീകരിച്ചു. പലതും സുപരിചിതമായ മുഖങ്ങള്‍, […]

കോട്ടയത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കും : അനിൽകുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഇടതു തരംഗം അലയടിക്കുന്ന പോരാട്ടക്കളത്തിൽ ജനസമ്മതിയുടെ കരുത്തുമായി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ നൂറുമേനി വിജയം ഉറപ്പിക്കുന്നു. നദീ സംയോജന പദ്ധതിയുമായി മണ്ഡലത്തിലെ ഓരോ നാട്ടുവഴികളും നടന്നു ഓരോ സാധാരണക്കാരനും തൊട്ടറിയാവുന്ന, പൊതുരംഗത്തും വ്യക്തി ജീവിതത്തിലും കറപുരളാത്തയാളെന്ന നിലയിലും ജനം അനിൽകുമാറിൽ വിശ്വാസം അർപ്പിക്കുന്നു. കുടിവെള്ള ക്ഷാമത്തിനും നഗരവികസനത്തിനും തൊഴിൽമേഖല ശക്തിപ്പെടുത്തുന്നതിനുമായി അനിൽകുമാർ അവതരിപ്പിച്ചിരുക്കുന്ന വികസനരേഖയിൽ ജനങ്ങൾ പൂർണ തൃപ്തരാണ്. രാവിലെ പാച്ചിറ ക്നാനായ കാത്തലിക് പള്ളിയിൽ പെസഹാവ്യാഴ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്കൊപ്പം ചിലവഴിച്ച ശേഷം, ജഡ്ജി ആറായിരത്തിൽ […]

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് 15000 വോട്ടുകൾക്ക് വിജയിക്കും: അന്തിമ ഘട്ട വിലയിരുത്തലുമായി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് 15000 വോട്ടുകൾക്കു വിജയിക്കുമെന്നു നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പതിനയ്യായിരത്തോളം വോട്ടിനു വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലിലുള്ളത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനായാണ് യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ചേർന്നത്. മണ്ഡലത്തിൽ ഉടനീളം പ്രവർത്തനം വരും ദിവസങ്ങളിൽ ശക്തമാക്കാനും, പോരായ്മയുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനത്തിനിറങ്ങാനും യോഗത്തിൽ നിർദേശം ഉയർന്നു. മണ്ഡലം ചെയർമാൻ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് മറുപടി പ്രസംഗം നടത്തി. […]

നീണ്ടൂരിൽ വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്: മണ്ഡലപര്യടനം പൂർത്തിയാക്കി വിജത്തേരിലേറി സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രാർത്ഥനയുടെ വിശുദ്ധ വാരത്തിൽ, തനിക്കായി വോട്ടും പ്രാർത്ഥനയുമേകണമെന്ന് അഭ്യർത്ഥിച്ച് നാടിനൊപ്പം ചേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലുടനീളം സജീവമായ പ്രവർത്തനത്തിനു ശേഷം ഇന്നലെ നീണ്ടൂർ മണ്ഡലത്തിൽ ഭവന സന്ദർശനത്തിനാണ് സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്. വ്യാഴാഴ്ച പകൽ കൂടുതൽ സമയവും നീണ്ടൂരിലും പരിസര പ്രദേശത്തുമുള്ള വീടുകളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൂടുതൽ സമയവും ചിലവഴിച്ചത്. തുടർന്നു, മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബ യോഗങ്ങളിലും ബൂത്ത് തലത്തിലുള്ള കൺവൻഷനുകളിലും പങ്കെടുത്തു. പെസഹ വ്യാഴാഴ്ചയും, ദുഖവെള്ളിയുമായതിനാൽ തുറന്ന വാഹനത്തിലെ പര്യടനം […]

തിരുവാർപ്പിൽ പുഴയിൽ വീണ ഏഴു വയസുകാരിയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ തിരുവാർപ്പ്: തിരുവാർപ്പിൽ പുഴയിൽ വീണ ഏഴു വയസുകാരിയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ അഭിനന്ദിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. തിരുവാർപ്പ് പരപ്പേൽ രഞ്ചിവ് രമ ദമ്പതികളുടെ മകൻ കാശിനാഥിനെയാണ് ധീരതയുടെ പേരിൽ അഡ്വ.പ്രിൻസ് ലൂക്കോസ് അഭിനന്ദിച്ചത്. സഹോദരനൊപ്പം നടക്കുമ്പോൾ കഴിഞ്ഞ ദിവസമാണ് റമീഷ എന്ന പെൺകുട്ടി പുഴയിൽ വീണത്. ഈ സമയം ഇതുവഴി എത്തിയ കാശിനാഥ് പുഴയിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കാശിനാഥിന്റെ രക്ഷാപ്രവർത്തനം അടക്കം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച കാശിനാഥിന്റെ വീട്ടിൽ […]

കോട്ടയം ജില്ലയില്‍ 199 പേര്‍ക്ക് കോവിഡ്; 138 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2772 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 94 പുരുഷന്‍മാരും 78 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   138 പേര്‍ രോഗമുക്തരായി. 1580 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84631 പേര്‍ കോവിഡ് ബാധിതരായി. 82199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പാലാ നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങളായ സിപിഎം, കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ […]

കോവിഡ് മാനദണ്ഡങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമോ: തുറവൂര്‍ പ്രേംകുമാര്‍

സ്വന്തം ലേഖകൻ കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമാണോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി തുറവൂര്‍ പ്രേംകുമാര്‍ പറഞ്ഞു. കോട്ടയം ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തിലധികം ക്ഷേത്രജീവനക്കാരെയും പതിനായിരത്തോളം പെന്‍ഷന്‍കാരെയും ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങള്‍കൊണ്ട് വരുമാനം കുറയുന്നത് ബാധിക്കും. ഹൈന്ദവാചാരങ്ങള്‍ കാറ്റില്‍പറത്തി ക്ഷേത്രചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി എന്‍.എസ്. […]

കോട്ടയത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം : യു.ഡി.എഫ്. കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ വാഹനപട്യനത്തിന് ലഭിച്ച സ്വീകരങ്ങള്‍ക്ക് നന്ദി പറഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനൊപ്പമാണെന്ന് പറയുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ഇടുതപക്ഷം കോട്ടയത്തോട് കാണിച്ചിരിക്കുന്നത്. കോടിമതയിലെ പുതിയ പാലം പണിതിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. വികസനം എന്ന് എപ്പോഴും വീമ്പിളക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആ പാലത്തിന്റെ തുരുമ്പ് മാറ്റാന്‍ പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുത് സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ കോട്ടയം ജനതയുടെ വിധി എഴുത്താക്കും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം […]

ഹൃദയാംഗീകാരം വോട്ടാകുന്നു കോട്ടയത്തെങ്ങും അനിൽകുമാർ തരംഗം

സ്വന്തം ലേഖകൻ കോട്ടയം : എല്ലാവിഭാഗം ജനങ്ങളുടെയും ഹൃദയാംഗീകാരം ഏറ്റുവാങ്ങി കോട്ടയം മണ്ഡലം എൽഡിഎഫ്‌‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയേകുന്നു. നാടിന്റെ വികസനമുന്നേറ്റത്തിന്‌ എൽഡിഎഫ്‌ തുടർഭരണം വേണമെന്ന ജനങ്ങളുടെ തിരിച്ചറിവിന്റെ പ്രതീകമായി മാറി സ്വീകരണകേന്ദ്രങ്ങളിലെ ആൾക്കൂട്ടം. ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള സ്ഥാനാർഥി പര്യടനം വീക്ഷിക്കാനും അനുഗ്രഹിക്കാനും ഒപ്പം ചേരാനുമായി റോഡുവക്കിലും വീടിന്റെ ഉമ്മറത്തും ആളുകൾ നിലയുറപ്പിച്ചിരുന്നു. രാവിലെ കോട്ടയം ചന്തക്കവലയിൽ നിന്നും ആരംഭിച്ച വാഹനജാഥ പിന്നീട് അനുപമ തീയറ്ററിന്റെ മുൻപിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കെഎസ്ആർറ്റിസി സ്റ്റാന്റിലെത്തി […]