Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2772 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 94 പുരുഷന്‍മാരും 78 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

138 പേര്‍ രോഗമുക്തരായി. 1580 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84631 പേര്‍ കോവിഡ് ബാധിതരായി. 82199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8305 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം -26

 

ഏറ്റുമാനൂര്‍-13

 

ചങ്ങനാശേരി-12

 

പാമ്പാടി-9

 

പുതുപ്പള്ളി-8

 

കാഞ്ഞിരപ്പള്ളി-7

 

കുറവിലങ്ങാട്, മുണ്ടക്കയം, വൈക്കം, -6

 

മീനച്ചില്‍, ചിറക്കടവ്, അയര്‍ക്കുന്നം, തിടനാട്-5

 

കാണക്കാരി, കൂരോപ്പട, അതിരമ്പുഴ, വെളിയന്നൂര്‍, മീനടം-4

 

രാമപുരം-പൂഞ്ഞാര്‍, അയ്മനം, മൂന്നിലവ്, കടനാട്, എലിക്കുളം, മേലുകാവ്, മുത്തോലി, കൊഴുവനാല്‍, കുമരകം-3

 

മാടപ്പള്ളി, കരൂര്‍, ആര്‍പ്പൂക്കര, പാലാ, കടുത്തുരുത്തി, ഈരാറ്റുപേട്ട, ഉദയനാപുരം, എരുമേലി, ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മാഞ്ഞൂര്‍-2

 

നെടുംകുന്നം, വാഴപ്പള്ളി, പായിപ്പാട്, പാറത്തോട്, വെള്ളാവൂര്‍, മണിമല, കറുകച്ചാല്‍, മുളക്കുളം, വാകത്താനം, കല്ലറ, ചെമ്പ്, മറവന്തു

രുത്ത്, ഭരണങ്ങാനം, തലപ്പലം-1