തിരുവാർപ്പിൽ പുഴയിൽ വീണ ഏഴു വയസുകാരിയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്
സ്വന്തം ലേഖകൻ
തിരുവാർപ്പ്: തിരുവാർപ്പിൽ പുഴയിൽ വീണ ഏഴു വയസുകാരിയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ അഭിനന്ദിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. തിരുവാർപ്പ് പരപ്പേൽ രഞ്ചിവ് രമ ദമ്പതികളുടെ മകൻ കാശിനാഥിനെയാണ് ധീരതയുടെ പേരിൽ അഡ്വ.പ്രിൻസ് ലൂക്കോസ് അഭിനന്ദിച്ചത്.
സഹോദരനൊപ്പം നടക്കുമ്പോൾ കഴിഞ്ഞ ദിവസമാണ് റമീഷ എന്ന പെൺകുട്ടി പുഴയിൽ വീണത്. ഈ സമയം ഇതുവഴി എത്തിയ കാശിനാഥ് പുഴയിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കാശിനാഥിന്റെ രക്ഷാപ്രവർത്തനം അടക്കം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച കാശിനാഥിന്റെ വീട്ടിൽ അഡ്വ.പ്രിൻസ് ലൂക്കോസ് എത്തിയത്. തുടർന്നു കുട്ടിയെ ഷോൾ അണിയിച്ച് അനുമോദിക്കുകയായിരുന്നു. തിരുവാർപ്പിലെ യു.ഡി.എഫ് കോൺഗ്രസ് കേരള കോൺഗ്രസ് മണ്ഡലം ഭാരവാഹികളും ജനപ്രതിനിധികളും പ്രിൻസ് ലൂക്കോസിനൊപ്പമുണ്ടായിരുന്നു.