ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഹർത്താൽ: ഇന്ന് ജില്ല നിശ്ചലമാകും

ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഹർത്താൽ: ഇന്ന് ജില്ല നിശ്ചലമാകും

സ്വന്തം ലേഖകൻ

കോട്ടയം: വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ കടകൾ അടച്ച് ഹർത്താൽ നടത്തും. ഇതോടെ ഇന്ന് ജില്ല ഏതാണ്ട് നിശ്ചചലമാകും. ജില്ലയിലെ ഏതാണ്ട് 90 ശതമാനത്തോളം വ്യാപാരികളും സമരത്തിൽ പങ്കെടുക്കുന്നതോടെ പ്രധാന സഥലങ്ങളിലെല്ലാം വ്യാപാരം ഇല്ലാതാകും. ഇതോടെ അക്ഷരാർത്ഥത്തിൽ ഹർത്താലിന്റെ പ്രതീതിയാവും നഗരത്തിൽ.

കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ ഹർത്താൽ നടത്തുന്നത്. കോട്ടയത്ത് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും പ്രതിഷേധപ്രകടനവും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9.30ന് എം.എൽ. റോഡിലെ വ്യാപാരഭവനിൽനിന്നും പ്രകടനമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ചേരുന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ല ജനറൽസെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഹോട്ടലുകളും മെഡിക്കൽസ്റ്റോറും ഉൾപെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷധസമരത്തിൽ പങ്കെടുക്കും.

പ്രക്ഷോഭവുമായി സഹകരിക്കുമെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ഹോട്ടലുകളും അടച്ചിടേണ്ടി വരും. 2011 മുതലുള്ള കണക്ക് കാണിച്ചാണ് കുടിശിക നോട്ടീസ് വ്യാപാരികൾക്ക് നൽകുന്നത്. ജില്ലയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ വന്നതോടെ പല വ്യാപാരികളും കച്ചവടം നിർത്തി.

30000 വ്യാപാരികൾ ഉണ്ടായിരുന്നിടത്ത് 10000 പേരെങ്കിലും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി പറയുന്നു.ജി.എസ്.ടി. തുടങ്ങിയ 2017-ൽ ആരംഭദിശയിൽ റിട്ടേൺ നൽകുന്നതിന് സാവകാശം നൽകിയിരുന്നു. പക്ഷേ ഇപ്പോൾ അതിനും പലിശ സഹിതം നോട്ടീസാണ് വരുന്നത്.

18 ശതമാനം പലിശ സഹിതമുള്ള കുടിശികയിൽ പാതി അടച്ചാലെ അപ്പീൽ പോലും പരിഗണിക്കൂ. സോഫ്‌ട്വെയർ തയ്യാറാക്കുന്ന നോട്ടീസാണെന്ന് പറഞ്ഞാൽ അത് ശരിയാക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.പ്രകടനം
ചൊവ്വാഴ്ച രാവിലെ 10-ന് എം.എൽ.റോഡിലെ വ്യാപാരഭവനിൽ നിന്ന് പ്രകടനം തുടങ്ങും. കളക്ട്രേറ്റിൽ സമാപിക്കും.ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി ഉദ്ഘാടനം ചെയ്യും.എ.കെ.എൻ. പണിക്കർ അധ്യക്ഷത വഹിക്കും.