നഗരസഭ ഇടപെട്ടു: നാഗമ്പടം പാലത്തിൽ വെളിച്ചം തെളിഞ്ഞു; നാഗമ്പടം പാലത്തിലെ സോളാർ ലൈറ്റുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രകാശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഇരുട്ടിലാണ്ടു കിടന്ന കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ പ്രകാശവുമായി കോട്ടയം നഗരസഭ. നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾക്കു ശേഷം നഗരസഭ നാഗമ്പടം പാലത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചു. നാഗമ്പടം പാലത്തിലേയ്ക്കുള്ള കൈവഴിയിൽ ഇരുവശത്തുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ശനിയാഴ്ച ലൈറ്റുകളുടെ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ബിന്ദു സന്തോഷ്‌കുമാർ, ടി.സി റോയി, ടിനോ തോമസ്, സാബു പുളിമൂട്ടിൽ, കെ.എസ് സനൽ, ടി.എൻ ഹരികുമാർ, വിനു ആർ.നായർ എന്നിവരും വിവിധ കൗൺസിലർമാരും […]

വില കൂട്ടിയാൽ വിവരം അറിയും: ശബരിമലക്കാലത്ത് കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിക്കിയ വില വിവരപട്ടിക കുത്തരി ഊണ് (8 കൂട്ടം- സോര്‍ട്ടെക്സ് റൈസ്)- 60 രൂപ ആന്ധ്രാ ഊണ് (പൊന്നരി -65, കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം – 35 ചായ -10 മധുരമില്ലാത്ത ചായ -9 […]

വിജിലന്‍സ് വാരാഘോഷം; സെമിനാര്‍ നടത്തി

കോട്ടയം : വിജിലൻസ് വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കോട്ടയം വിജിലന്‍സിന്‍റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി.കെ. വിനീത് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി എസ്. സുരേഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു. വിഎസിബി കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍. രാജന്‍ , വിവിധ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ക്ഷത്രിയക്ഷേമസഭ സംസ്ഥാന സമ്മേളനം നവംബർ ഒൻപതിന് കോട്ടയത്ത്

കോട്ടയം : ക്ഷത്രിയക്ഷേമസഭ സംസ്ഥാന സമ്മേളനം നവംബർ ഒൻപത്,പത്ത് തീയതികളിൽ ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഓർമ്മയ്ക്ക് ക്ഷത്രിയക്ഷേമ സഭയും തപാൽവകുപ്പും സംയുക്തമായി ചേർന്ന് മൈ സ്റ്റാമ്പ് പദ്ധതിയിൽപ്പെടുത്തി സ്റ്റാമ്പിറക്കും. ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന സമ്മേളനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം, കലാമത്സരങ്ങൾ, എന്നിവയുണ്ട്. സമാപന സമ്മേളനം പത്തിന് വൈകുന്നേരം 3.30 ന് ജസ്റ്റിസ് കെ. ടി തോമസ് ഉദ്ഘാടനം ചെയ്യും.

അക്ഷര നഗരിയിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ സി.പി.ഐ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം വഴിയോരങ്ങളിലാണ് നഗരസഭയുടെ അനുമതിയോട് കൂടി ഡംപിങ്ക് യാർഡ് പ്രവർത്തിക്കുന്നത്. ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്യാതെ നഗരം മുഴുവൻ നാറിക്കൊണ്ടിരിക്കുന്നത്. മഴ വെള്ളത്തിനൊപ്പം മാലിന്യവും ഒഴുകി നഗരം മുഴുവൻ നാറുന്നു. മാലിന്യം ഒഴുകി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമെത്തി ജനജീവിതം ദുസ്സഹമാക്കുന്നു. മാലിന്യം മൂലം പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുണ്ട.് നഗരത്തിലെ ശുദ്ധജലവും ഇതുമൂലം മലിനപ്പെടുന്നു. നഗരസഭാ അധികാരികളോട് പല തവണ അഭ്യർത്ഥിച്ചിട്ടും മാലിന്യം നീക്കാൻ തയ്യാറായില്ല. […]

മീറ്ററിടാത്ത ഓട്ടോറിക്ഷകൾക്കു മൂക്കുകയറുമായി മോട്ടോർ വാഹന വകുപ്പ്: രണ്ടാം ഘട്ടപരിശോധനയിൽ കുടുങ്ങിയത് മീറ്ററില്ലാത്ത 23 ഓട്ടോറിക്ഷകൾ

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററിടാതെ നാട്ടുകാരെ പറ്റിക്കുന്ന ഓട്ടോറിക്ഷകളെ വിടാതെ പിൻതുടർന്ന് മോട്ടോർ വാഹന വകുപ്പ്. മീറ്ററിടാതെ സർവീസ് നടത്തുന്ന 23 ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ വീണ്ടും ഓട്ടോറിക്ഷകൾ മീറ്റർ ഇടണമെന്നത് കർശനമാക്കി നടപ്പാക്കുകയാണ്. മീറ്റർ ഇടാത്തത് അടക്കം 32 ഓട്ടോറിക്ഷകൾക്കെതിരെയാണ് വെള്ളിയാഴ്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് നടപടിയെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെയും നിർദേശാനുസരണം ജില്ലയിൽ […]

ഓൺലൈൻ വ്യാപാരത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരിക്കൂട്ടായ്മ: മൊബൈൽ റീച്ചാർജ് അസോസിയേഷൻ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ മൊബൈൽ റീച്ചാർജ് അസോസിയേഷൻ ഗാന്ധിസ്‌ക്വയറിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയം ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരവും ധർണയും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാജൻ തോപ്പിൽ, ജെയിംസ് പാലത്തൂർ, കെ.കെ ഫിലിപ്പ് കുട്ടി, പി.ആർ വിനോദ്, നൗഷാദ് പനച്ചിമൂട്ടിൽ, സനറ്റ് പി.മാത്യു, ബേബി […]

അർധരാത്രി ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു: ആശുപത്രി വളപ്പിലെ മരം മറിഞ്ഞു വീണത് പതിനൊന്നാം വാർഡിനു മുകളിൽ; രോഗികളുടെ മൂന്ന് കൂട്ടിരിപ്പുകാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജനറൽ ആശുപത്രി വളപ്പിലെ പടുകൂറ്റൻ വാകമരം കടപുഴകി ആശുപത്രിയിലെ പതിനൊന്നാം വാർഡിനു മുകളിൽ വീണു. നിരവധി രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിനു മുകളിൽ അർധരാത്രി മരം കടപുഴകി വീണതോടെ ആളുകൾ നിലവിളിയുമായി നാലു പാടും പാഞ്ഞു. അപകടങ്ങളിലടക്കം പരിക്കുപറ്റി കിടക്കുന്ന ആളുകൾ ഉള്ള വാർഡിനു മുകളിലേയ്ക്കാണ് അപ്രതീക്ഷിതമായി മരം വീണത്. അപകടത്തിൽ ഭാഗ്യം കൊണ്ടു മാത്രമാണ് പലരും പരിക്കേൽക്കാതെ രക്ഷപെട്ടത്. മരത്തിന്റെ ശിഖരം തലയിലും പുറത്തും വന്നടിച്ച് വാർഡിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിക്കാനെത്തിയ അയ്മനം ചിറയിൽ തമ്പി(49) […]

ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം: ഗിരീഷ് മത്തായി പ്രസിഡന്റ് അനിയൻ ജേക്കബ് സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, പി.എസ് ശശിധരൻ, സി.ടി സുകുമാരൻ നായർ, ജോസ് ജോസഫ്, അൻസാരി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗിരീഷ് മത്തായി (പ്രസിഡന്റ്), അനിയൻ ജേക്കബ് (സെക്രട്ടറി), എ.എ പ്രൈമി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അയ്മനം റോഡ് നവീകരിക്കണം: കോൺഗ്രസ്

സ്വന്തം ലേഖകൻ അയ്മനം: പഞ്ചായത്തിലെ കുടയംപടി – പരിപ്പ് റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കുക, കല്ലുമട മുതൽ പള്ളിക്കവല വരെ റോഡ് ഉയരം കൂട്ടി ഗതാഗതയോഗ്യമാക്കുക, ജലനിധിക്കായി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി ജംഗ്ഷനിൽ വഴിതടയൽ സമരം നടത്തി. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണ് കുടയംപടി-പരിപ്പ് റോഡ്. 2018, 2019 ലെ പ്രളയത്തിൽ തകർന്ന റോഡിൽ  കുഴികളിൽ പെട്ട് അപകടം വർധിച്ചു വരുകയാണ്. ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തന്നെ റോഡിലെ […]