ജില്ലയിലേയ്ക്ക് കൂടുതൽ പ്രവാസികൾ: 15 പേർ കോതനല്ലൂരിലെ ക്വാറൻ്റൈൻ സെൻ്ററിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം : വിദേശത്തു നിന്നും ജില്ലയിലേയ്ക്ക് കൂടുതൽ പ്രവാസികൾ എത്തുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്ന് നെടുമ്പാശേരിയില്‍ എത്തിയ കോട്ടയം ജില്ലയില്‍നിന്നുള്ള 15 പേരെ കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലാക്കി. ഇതില്‍ 10 പേര്‍ പുരുഷന്‍മാരും അഞ്ചു പേര്‍ സ്ത്രീകളുമാണ്. ദോഹയില്‍നിന്ന് എത്തിയവരില്‍ ഹോം ക്വാറന്റയിന്‍ അനുവദിക്കപ്പെട്ടവര്‍ ഒഴികെയുള്ളെവരെയും ഇവിടെയാണ് താമസിപ്പിക്കുക. കുവൈത്തില്‍നിന്ന് എത്തിയ 19 പേരിൽ എട്ടു പേര്‍ ഗര്‍ഭിണികളും, രണ്ടു കുട്ടികളുമുണ്ട്. മസ്‌കത്തില്‍നിന്ന് എത്തിയ 13 പേരിൽ രണ്ടു പേർ ഗര്‍ഭിണികളാണ്. പുലര്‍ച്ചെ ദോഹയില്‍നിന്ന് […]

പനച്ചിക്കാട് യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലാട് കുന്നമ്പള്ളി പ്രദേശത്തെ പാവപ്പെട്ട കുടുബങ്ങളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, സുബിൻ, ശ്രീക്കുട്ടൻ, വൈശാഖ്, മഹേഷ് കോൺഗ്രസ് നേതാക്കളായ റ്റി ജി അനിൽകുമാർ, […]

കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കും ; പ്രതികരിച്ചാല്‍ അസഭ്യവര്‍ഷവും ഭീഷണിയും ; സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്ന വിരുതനെ തേടി പൊലീസ് : നടപടി കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ് പിടിച്ച് തിരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകള്‍ അയക്കുകയും പ്രതികരിക്കുന്നവരെ സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വഴി അസഭ്യവര്‍ഷം നടത്തുന്ന ഫെയ്‌സ്ബുക്ക് വിരുതനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ടിരുന്ന യുവാവാണ് സമൂഹമാധ്യമങ്ങള്‍ വഴി വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കുന്നത്. വീട്ടമ്മ തന്റെ രണ്ട് കുട്ടികള്‍ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയുും ചെയ്തിരുന്നു. ഇത് കാണാനിടയായ […]

ബേബി സൗണ്ട് ഉടമ ഉലഹന്നാന്‍ ബേബി നിര്യാതനായി

സ്വന്തം ലേഖകന്‍ കോട്ടയം : ബോബി ഡൗണ്ട് ഉടമ തിരുവാതുക്കല്‍ വേളൂര്‍ കൈലാത്ത് പുന്നാപറമ്പില്‍ ഉലഹന്നാന്‍ ബേബി ( ബേബിച്ചായന്‍ 74) നിര്യാതനായി. ഭാര്യ :ഏലമ്മ (മൂഴൂര്‍ തെക്കേ കൊഴുവനാല്‍) മക്കള്‍ :സോയി ,സോഫി. മരുമക്കള്‍ ടിനി സോയി, ജയ്‌സണ്‍. സംസ്‌കാരം തിങ്കളാഴ്ച( മെയ് 11) വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയത്തില്‍

പാറമ്പുഴ പള്ളിയില്‍ നിന്നും 32 ലക്ഷം അപഹരിച്ചു : തട്ടിപ്പ് നടത്തിയത് കൈക്കാരന്‍ തന്നെ ; കണ്ണൂരില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍ ; പിടിയിലായത് തെള്ളകം സ്വദേശി

സ്വന്തം ലേഖകന്‍ കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍ നിന്ന് 32 ലക്ഷം രൂപ അപഹരിച്ചത് പള്ളിയിലെ കൈക്കാരന്‍ തന്നെ. ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി മുങ്ങിയ കൈക്കാരന്‍ മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡീജു ജേക്കബ് (45) ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2019 ആഗസ്റ്റിലാണ് ഇയാള്‍ പാറമ്പുഴ പള്ളിയില്‍ കൈക്കാരനായി ചാര്‍ജെടുത്തത്. അന്ന് മുതല്‍ 2020 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ബാങ്കില്‍ അടയ്ക്കാനുള്ള 31.5 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കാതെ മോഷ്ടിച്ചതായാണ് പരാതി. നാളുകളായി […]

ഇൻഷുറൻസ് ഏജൻ്റ് ഓർഗനൈസേഷൻ മാസ്ക് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം : ജനറൽ ഇൻഷുറൻസ് ഏജൻ്റ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി സമാഹരിച്ച മസ്ക് ജില്ലാ പോലീസ് മേധാവി ജി.ജയദേവിനു സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രൻ തോട്ടുപുറം കൈമാറി. ജില്ലാ പ്രസിഡൻ്റ് അനീഷ് വരമ്പിനകം ,സെക്രട്ടറി സി.എസ് ഷിജു എന്നിവർ പങ്കെടുത്തു.

ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകലിനെതിരെ പ്രതിഷേധം: ഗുരുവായൂർ ദേവസ്വം തീരുമാനം നിയമവിരുദ്ധം: ഹിന്ദുഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ദേവന്റെ സ്വത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ദേവസ്വം ആക്ടും ഹൈക്കോടതി വിധിയും നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നൽകാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം നിയമവിരുദ്ധവും പ്രതിഷേധാർഹവും മാണെന്ന് എ.കെ.സി.എച്ച്.എം.എസ് (അഖില കേരള ചേരമർ ഹിന്ദു മഹാസഭ) സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.പ്രസാദ് ആരോപിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ പ്രവർത്തനത്തിനാണ് ഗുരുവായൂർ ദേവസ്വം ആഗ്രഹിക്കുന്നുവെങ്കിൽ കോവിഡ് മഹാവ്യാധിയുടെ സമയത്ത് ഉപജീവന മാർഗ്ഗം ബുദ്ധിമുട്ടിലായ […]

എൻ്റെ നാട് പരിപ്പ് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : എൻ്റെ നാട് പരിപ്പ് സോഷ്യൽ മീഡിയാ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ അമ്പതിലധികം നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജന, പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ ബിനു, വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നിവർ കിറ്റ് വിതരണം ചെയ്തു. മഹേഷ് മംഗലത്ത്, സുജിത് എൻ. എസ്., വിനീത് കോട്ടിയാട്ട്, വിമൽ വിജയൻ, എന്നിവർ പങ്കെടുത്തു.

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം. രണ്ടാം ഘട്ടത്തിലെ രോഗവ്യാപനത്തെത്തുടര്‍ന്ന് എട്ടു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 14 വാര്‍ഡുകളാണ് കണ്ടെയ്ന്‍റ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുക. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പരിധിയില്‍ വരുന്ന മേഖലകള്‍ പൂര്‍ണമായും […]

കോൺഗ്രസ് വാർഡ് കമ്മിറ്റി പച്ചക്കറിക്കിറ്റ് വിതരണം ചെയതു

തേർഡ് ഐ ബ്യൂറോ കുഴിമറ്റം: പനച്ചിക്കാട് കോൺഗ്രസ് 15ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു.   കോൺഗ്രസ് നേതാക്കളായ ബാബുക്കുട്ടി ഈപ്പൻ, അഡ്വ. ജോണി ജോസഫ്,റോയി മാത്യൂ,സി കെ ഫിലിപ്പ്,എബി, അജീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്, സച്ചിൻ,അജു എന്നിവർ സന്നിഹിതരായിരുന്നു. കിറ്റു വിതരണത്തിനിടയിൽ അമ്മ തുന്നിയ തുണി മാസ്‌കുമായ് വന്ന കൊച്ച് മിടുക്കി അത് വാർഡ് മെമ്പർ റോയ് മാത്യൂ ന് കൈമാറുന്നു അതോടൊപ്പം സ്വന്തം കൃഷി ഇടത്തിൽ നിന്നും […]