പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ തിരുനക്കരക്കുന്ന് റസിഡൻസ്  അസോസിയേഷൻ: പ്രകൃതി സൗഹൃദ ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു

പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ: പ്രകൃതി സൗഹൃദ ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ. പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാൻ, അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിലെല്ലാം പ്രകൃതി സൗഹൃദ ബാഗുകളാണ് അസോസിയേഷൻ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം 80 വീടുകളിലായി 160 ബാഗുകൾ അസോസിയേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

125 രൂപ വരെ വിലവരുന്ന രണ്ടു ടൈപ്പ് ബാഗുകളാണ് അസോസിയേഷൻ എത്തിച്ചത്. സിബ് ഉള്ള ടൈപ്പ് പ്രകൃതി സൗഹൃദ ബാഗുകൾ തിരുപ്പൂരിൽ നിന്നുമാണ് എത്തിച്ചത്. ഇവിടെ നിന്നു തന്നെ ബാഗിന്റെ തുണി എടുത്ത്, തിരുനക്കരയിൽ എത്തിച്ച് ബാഗ് തയ്ച്ചും വിതരണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തിൽ പൂർണമായും സൗജന്യമായാണ് ബാഗുകൾ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടമായി ആവശ്യക്കാർക്ക് നിശ്ചിത തുക ഈടാക്കി ബാഗുകൾ നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസിഡൻസ് അസോസിയേഷൻ പരിധിയിൽ ബാഗുകൾ വിതരണം ചെയ്യുന്ന പദ്ധതി അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രമാദേവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.പ്രതീഷ് നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ പ്രകൃതി സൗഹൃദ ബാഗുകൾ കൂടുതലായി എത്തിക്കുന്നതിനാണ് അസോസിയേഷൻ ആലോചിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു റസിഡൻസ് അസോസിയേഷൻ പ്ലാസ്റ്റിക്ക് നിരോധിച്ചതിനു ബദലായി സ്വന്തം നിലയിൽ പ്രവർത്തനം നടത്തുന്നത്.