15 ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ മധ്യ വയസ്കൻ പിടിയിൽ; മദ്യം സൂക്ഷിച്ചുവച്ചിരുന്നത് അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടി

സ്വന്തം ലേഖകൻ ചങ്ങനാശേരി :15 ലിറ്റർ വിദേശമദ്യവുമായി മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആന്റണി (49) യെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പനച്ചി ഭാഗത്ത് പ്രവർത്തിക്കുന്ന വി ഹെൽപ്പ് എന്ന സ്ഥാപനത്തിൽ തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിനോട് ചേർന്നുളള ഷെഡിൽ വിവിധ ബ്രാന്റുകളിലുളള 15 ലിറ്റർ വിദേശ മദ്യമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മറവിൽ സ്ഥിരമായി മദ്യകച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥാപന ഉടമയായ ബാബു ആന്റണി ഷെഡിനു മുൻപിൽ നിന്നും മാറാതെ നിൽക്കുന്നത് കണ്ട് സംശയം […]

എം.സി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി; ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യാത്രക്കാരൻ മരിച്ചു. അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. കായംകുളം പത്തിയൂർ അക്കിത്തത് സുഭാഷ് (41)ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശികളായ മോഹിത് ഷൈജു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങനാശേരി ളായിക്കാട് എം.സി റോഡിലായിരുന്നു അപകടം. ഹൗസ് വാമിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയതായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ ളായിക്കാട് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. […]

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് ഇത് രണ്ടാം തവണ; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ചങ്ങനാശേരി സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ.ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഇടപ്പള്ളി കോളനി നിവാസിയായ കുഞ്ഞുമോൻ ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. ഇയാൾ മുൻപും ഭാര്യയെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചിട്ടുള്ളതായി സമീപവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് , കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ​ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ വാഴപ്പള്ളി: ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിനു സമീപം അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലേക്കും ഇടിച്ചു കയറുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും എത്തിയ കാറിലും, സ്‌കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ കാറിനടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ […]

ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ 20 ആർ.സി ബുക്കടക്കം റോഡിൽ പാർക്ക് ചെയ്ത് ടൂ വീലർ മോഷണം പോയി

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ടൂ വീലര്‍ മോഷണം പോയി. ചങ്ങനാശ്ശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ശനിയാഴ്ച രാത്രി 8.30 നും 8.45നും ഇടയിലാണ് KL 31 P 7647 നമ്പരിലുള്ള ഡിയോ ടൂ വീലര്‍ നഷ്ടപ്പെട്ടത്. ആര്‍.ടി.ഒ ഏജൻ്റായ ചങ്ങനാശ്ശേരി പളളിപ്പറമ്പില്‍ അനൂപ് അന്‍സാരി സുഹൃത്തിന്റെ വാഹനം എടുത്തുകൊണ്ടു വന്നതാണ്. ഇരുപത് ആര്‍.സി ബുക്കുകളും വണ്ടിയിലുണ്ട്. സമീപത്തെ പടക്ക കടയില്‍ ജോലി ചെയ്ത ആള്‍ക്ക് വെള്ളം നല്‍കുന്നതിന് മാറിയ സമയത്താണ് വണ്ടി നഷ്ടപ്പെട്ടത്. താക്കോല്‍ വണ്ടിയില്‍ […]

പക്ഷിപ്പനി: 31371 താറാവുകളെ നശിപ്പിച്ചു ഇന്നലെ 9730 താറാവുകളെക്കൂടി കൊന്നു സംസ്‌ക്കരിച്ചു

കോട്ടയം: വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 9730 താറാവുകളെക്കൂടി ഇന്നലെ (ഡിസംബർ 17) കൊന്നു സംസ്‌ക്കരിച്ചു. കുമരകത്ത് 4976 താറാവുകളെയും വെച്ചൂരിൽ 4754 താറാവുകളെയും ദ്രുതകർമ്മസേന കൊന്നു സംസ്‌ക്കരിച്ചു. മൂന്നുദിവസമായി ജില്ലയിൽ മൊത്തം 31371 താറാവുകളെയാണ് നശിപ്പിച്ചത്. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്ത് തട്ടത്തുതറ തങ്കച്ചൻ(1106), പത്തുപങ്കിൽ രാഹുൽ(2380), ബിനുപറമ്പിൽ വിദ്യാധരൻ(130), വടക്കേവീട് ലാലൻ(1360) എന്നിവരുടെ താറാവുകളെയാണ് നശിപ്പിച്ചത്. വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഉണ്ണിഭവൻ ഉദയപ്പൻ(1979), തോട്ടുവേലിച്ചിറ നാസർ(1575), മണലേൽ വിനോദ്(1200) എന്നിവരുടെ […]

സഖാവ് മനസ്സില്‍ കൂടിയത് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ പഠനത്തിനിടെ; സന്ദീപിൻ്റെ ജന്മദിനം ഇന്ന്; ‘ഞാന്‍ വാങ്ങിയ പിറന്നാള്‍ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ’ എന്ന് പൊട്ടിക്കരഞ്ഞ് സുനിത; പ്രിയപ്പെട്ടവൾ വാങ്ങിയ മെറൂണ്‍ ഷര്‍ട്ട് അവസാനമായി ഇട്ട് സന്ദീപ്; കണ്ടുനിന്നവരെ കണ്ണീരണിയിച്ച് പ്രിയ സഖാവിൻ്റെ അന്ത്യയാത്ര

സ്വന്തം ലേഖിക ചങ്ങനാശേരി: ‘ഞാന്‍ വാങ്ങിയ പിറന്നാള്‍ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ’. നെഞ്ചുപൊട്ടി കരയുന്ന സുനിതയെ ആശ്വാസിപ്പിക്കാൻ കണ്ടു നിന്നവർക്ക് സാധിക്കുന്നില്ലായിരുന്നു. മകള്‍ക്കൊപ്പമുള്ള ആദ്യ ജന്മദിനാഘോഷത്തിന് മണിക്കൂറുകള്‍മുമ്പായിരുന്നു ആ കൊലപാതകം. പ്രസവാനന്തര ശുശ്രൂഷയ്ക്ക് തൃക്കൊടിത്താനം കുന്നുംപുറത്ത് പ്ലാംപറമ്പില്‍ വീട്ടിലായിരുന്നു സുനിതയോട് ജന്മദിനമായ ശനിയാഴ്ച പിറന്നാളിന് എത്താമെന്ന് സന്ദീപ് പറഞ്ഞിരുന്നു. അന്ന് നല്‍കാന്‍ കാത്തുവച്ചതായിരുന്നു ആ മെറൂണ്‍ ഷര്‍ട്ട്. ഒടുവില്‍ ആ ഷര്‍ട്ടണിഞ്ഞ് അവൻ യാത്രയായി. വ്യാഴാഴ്ച രാത്രി സന്ദീപിന് എന്തോ അപകടം പറ്റിയതായി സുനിത അറിഞ്ഞിരുന്നു. രാത്രിതന്നെ വീട്ടുകാര്‍ മരണവിവരം അറിഞ്ഞെങ്കിലും മകളോട് […]

മണർകാട് പള്ളിയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് തലകറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു

സ്വന്തം ലേഖകൻ മണർകാട്: മണർകാട് പള്ളിയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരന് വാഹനം തലകറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3.40തോടുകൂടി ആണ് അപകടം സംഭവിച്ചത്. മണർകാട് സ്വദേശിയായ ബിജി കെ സാം മണർകാട് നിന്നും വീട്ടിലേക്ക് പോകുന്ന വഴി വാഹനം ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. നിയന്ത്രണം വിട്ട കാർ എംആർഎഫ് ജീവനക്കാരനായ പള്ളിക്കത്തോട് സ്വദേശി ജയൻ ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ജയനെ മണർകാട് സെൻതോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ […]

മദ്യലഹരിയില്‍ നേര്‍ച്ചയിടാന്‍ ചെന്നപ്പോള്‍ കാല്‍വഴുതി; വീഴാതിരിക്കാന്‍ പിടിച്ച കുരിശ് മറിഞ്ഞു പോയി; ചങ്ങനാശ്ശേരി കുറുമ്ബനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കല്‍വിളക്ക് തകര്‍ത്ത സംഭവത്തിൻ്റെ ചുരുളഴിയുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കുറുമ്ബനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കല്‍വിളക്ക് തകര്‍ത്ത സംഭവത്തില്‍ പ്രതി തന്നെ പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി. കുറുമ്ബനാടം ചൂരനോലി സ്വദേശി ആണ് കുറ്റസമ്മതം നടത്തി പൊലീസിനു മുന്നില്‍ എത്തിയത്. വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടായ ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്ന ആശ്വാസത്തിലാണ് നാട്ടുകാരും വിശ്വാസികളും പോലീസും. സാമൂഹികവിരുദ്ധര്‍ നടത്തിയ അക്രമം എന്നായിരുന്നു ഈ സംഭവത്തില്‍ പൊലീസ് ആദ്യം അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ മനപ്പൂര്‍വ്വം അക്രമിച്ചത് അല്ല എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. രാത്രി […]

ചങ്ങനാശേരിയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ തീർപ്പാക്കി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന വനിത കമ്മിഷൻ ചങ്ങനാശേരി ഇ.എം.എസ് സ്മാരക ഹാളിൽ നടത്തിയ അദാലത്തിൽ പരിഗണിച്ച 101 പരാതികളിൽ 32 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികളിൽ പൊലീസിന്റെ റിപ്പോർട്ട് തേടി. 64 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വഴി തർക്കങ്ങളും വിവാഹ മോചനകേസുകളുമാണ് കൂടുതലായി കമ്മിഷനു മുന്നിലെത്തിയത്. കമ്മിഷന്റെ പരിധിയിൽ പെടാത്ത പരാതികൾക്ക് അതത് ഓഫീസുകളുമായി ബന്ധപ്പെടാനുളള സാഹചര്യം ലഭ്യമാക്കി. കേസ് നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമ സഹായം നൽകും. കമ്മിഷൻ അംഗങ്ങളായ ഇ.എം. […]