play-sharp-fill
ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം;  മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല; മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം; മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല; മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖിക

കോട്ടയം: ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്ത്രീയെയും പുരുഷനെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്‌കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു.

അപകടത്തിൽ മരിച്ച രണ്ടു പേരെയും ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.

വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.