ച​ങ്ങ​നാ​ശേ​രി എ​സ് ബി ​കോ​ളേജിലെ അ​ധ്യാ​പ​ക​ന്‍ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം കുഴഞ്ഞുവീണ് മ​രി​ച്ചു

സ്വന്തം ലേഖകൻ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി എ​സ് ബി ​കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.

ഡോ.​വി​പി​ന്‍ ചെ​റി​യാ​ന്‍(41) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി കു​ളി​ക്കാ​ന്‍ ബാ​ത്ത്റൂ​മി​ലേ​ക്കു ക​യ​റു​മ്പോള്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ക​റു​ക​ച്ചാ​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ച​ങ്ങ​നാ​ശേ​രി ബാ​റി​ലെ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ക​ങ്ങ​ഴ പു​ഷ്പ​മം​ഗ​ലം അ​ഡ്വ. പി.​സി. ചെ​റി​യാ​ന്‍റെ​യും കോ​ട്ട​യം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ മേ​ഴ്സി​ക്കു​ട്ടി ജോ​ണി​ന്‍റെ​യും മ​ക​നാ​ണ് ഡോ.​വി​പി​ന്‍.

സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച്‌ 11ന് ​നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ബി​ന്ദ്യ തോ​മ​സ് ( ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക, ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പാ​യി​പ്പാ​ട്) ച​മ്പക്ക​ര പാ​ലാ​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഹാ​രി വി. ​ചെ​റി​യാ​ന്‍, ഹെ​യ്സ​ല്‍ വി. ​മ​രി​യ (ഇ​രു​വ​രും ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ വി​ഹാ​ര്‍ വി​ദ്യാ​ര്‍​ത്ഥിക​ള്‍).