കൂട്ടിക്കൽ പഞ്ചായത്തിൻ്റെ ഹൃദയം പിളർന്ന് വീണ്ടും ഉരുൾപൊട്ടൽ; ഇളംകാടിന് സമീപം മ്ലാക്കരയിലെ ഉരുൾ പൊട്ടലിൽ ആളപായമില്ല; പ്രദേശത്തെ 8 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ എത്തിയ ദിവസം തന്നെ വീണ്ടും ഉരുൾപൊട്ടി; ഞെട്ടലോടെ നാട്ടുകാർ; വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയായ കുട്ടിക്കൽ പഞ്ചായത്തിൻ്റെ ഹൃദയം പിളർന്ന് വീണ്ടും ഉരുൾപൊട്ടൽ കൂട്ടിക്കൽ ഇളംകാടിന് സമീപം മ്ലാക്കരയിലെ ഉരുൾ പൊട്ടലിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾപൊട്ടലിൽ പുല്ലകയറ്റിലെ പെരുവെള്ളപാച്ചിലിൻ്റെ വീഡിയോ ഇവിടെ കാണാം കഴിഞ്ഞ മാസം നിരവധി പേരുടെ മരണത്തിനും ഏക്കറ് കണക്കിന് ഭൂമി ഒലിച്ച് പോയതുമായ പ്രളയത്തിൽ വിട് തകർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ 8 കുടുംബങ്ങൾ മ്ലാക്കരയിലുണ്ടായിരുന്നു. ഇവരുടെ വീടുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കിയതും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതും ഇന്ന് രാവിലെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ ഉച്ചയോടെ […]

കോട്ടയം ജില്ലയിൽ 422 പേർക്ക് കോവിഡ്; 255 പേർക്കു രോഗമുക്തി; ജില്ലയിൽ 23320 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 422 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറു പേർ രോഗബാധിതരായി. 255 പേർ രോഗമുക്തരായി. 4614 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 192 പുരുഷൻമാരും 190 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,25,232 കോവിഡ് ബാധിതരായി. 3,17,718 രോഗമുക്തി നേടി. ജില്ലയിൽ […]

കേരളത്തിലെ ആദ്യ കാന്‍സര്‍ ചികിത്സകൻ ഡോക്ടര്‍ സി.പി.മാത്യു വിടവാങ്ങി

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: കേരളത്തിലെ ആദ്യ കാന്‍സര്‍ ചികിത്സകൻ ഡോക്ടര്‍ സി.പി.മാത്യു വിടവാങ്ങി. കേരളത്തിലെ ആദ്യത്തെ എംബിബിഎസ് ഡോക്ടര്‍മാരില്‍ ഒരാളുമായിരുന്നു. പ്രായാധിക്യം മറന്ന് അവസാനനാളിലും രോഗികള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍കി മണര്‍കാട് ചെറിയാന്‍ ആശ്രമത്തില്‍ സജീവമായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റിന് ശേഷം സിദ്ധ, ആയുര്‍വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്ബ്രദായങ്ങളും ഹോമിയോയും ഉള്‍പ്പെടുത്തിയ സംയോജിത ചികിത്സയിലൂടെയാണ് കാന്‍സര്‍ ചികിത്സിച്ചത്. 1960 മുതല്‍ 1986 വരെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി പതിനായിരത്തിലധികം കാന്‍സര്‍ രോഗികളെ ചികിത്സിച്ചു. 1954ല്‍ തൃശൂര്‍ സിവില്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. […]

ഓൺലൈൻ ഫുഡ്‌ ഡെലിവറിയുടെ മറവിൽ മാരക ലഹരികടത്ത്; രണ്ടുപേർ പിടിയിലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഓൺലൈൻ ഫുഡ്‌ ഡെലിവറിയുടെ മറവിൽ മാരക ലഹരി കടത്തിയ രണ്ടുപേർ പിടിയിലായി എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ നെടുമങ്ങാട് കരിപ്പൂർ വാണ്ടയിൽ നിന്നും SWIGGY ഫുഡ്‌ ഡെലിവറിയുടെ മറവിൽ KL 01 AF 7389 നമ്പർ ഹീറോ ഹോണ്ട ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.360 kg കഞ്ചാവ്‌,100 മാരക ലഹരി ഗുളികകൾ എന്നിവ പിടികൂടി വാണ്ട സ്വദേശി ശ്രീജിത്ത്‌, വ്ളാവെട്ടി […]

അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ച സംഭവം; സർജറി നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് സൂചന; സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നു; ആരോഗ്യരംഗത്ത് കേരളം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പിൽ നടക്കുന്ന തട്ടിപ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയുന്നില്ലേ?

സ്വന്തം ലേഖകൻ അടൂര്‍: ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തിൽ ദുരൂഹത കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്‌ക്രിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ […]

ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ; ഓഹരിയിൽ വൻ ഇടിവ് നേരിട്ട് ഫെയ്സ് ബുക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ കഴിഞ്ഞു. തകരാറുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍ എന്നറിയിച്ചെങ്കിലും, സേവനം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് വ്യക്തതയില്ല. പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയില്‍ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്. കമ്പനിയുടെ ഭാഗത്തു നിന്നുള്ള തകരാറാണെന്നറിയാതെ നെറ്റ് ഓഫർ തീർന്നതായും, വാട്സ് ആപ്പ് പോയതായും പറഞ്ഞ് ഇന്നലെ രാത്രി മുതൽ ഉപഭോക്താക്കൾ നെട്ടോട്ടത്തിലാണ്.

ആഡംബര കപ്പലിലെ ലഹരി പാർട്ടി ഷാരൂഖ് ഖാൻ്റെ മകനെ അറസ്റ്റ് ചെയ്തു; ലഹരി പാർട്ടിയിൽ ബോളിവുഡിലെ നിരവധി താരങ്ങൾക്ക് പങ്ക്

സ്വന്തം ലേഖകൻ മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ് അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മുംബൈ തീരത്തു നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയാണ് എന്‍സിബിയുടെ തന്ത്രപരമായ നീക്കത്തില്‍ കയ്യോടെ പിടിച്ചത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കും തിരിച്ചും ഒരു സംഗീത യാത്ര. ഇതായിരുന്നു കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പിലിലെ രണ്ട് ദിന യാത്രയ്ക്ക് സംഘാടകര്‍ നല്‍കിയ പേര്. മുംബൈ തീരത്തു നിന്ന് പുറപ്പെട്ടതിനു പിന്നാലെ സംഗീതത്തിനൊപ്പം ലഹരിയുമെത്തി. എന്‍സിബി […]

ഭവാനിപൂരിൽ മമത ബാനർജിക്ക് മിന്നുന്ന വിജയം; മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത് 58,389 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് തകർപ്പൻ ജയം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ വിജയം. 58,389 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനര്‍ജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി.യുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപുരില്‍നിന്നും വീണ്ടും ജനവിധി തേടിയത്. നവംബറിനു മുന്‍പ് ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് വിജയിച്ചില്ലായിരുന്നെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം […]

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; തീയറ്ററുകൾ ഈ മാസം 25 മുതൽ; വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം;സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗരേഖ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതിലും തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവര്‍ത്തിപ്പിക്കാം. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ […]

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോഴും കോവിഡ് നിരക്ക് കുറയാത്തതിൽ ആശങ്ക

സ്വന്തം ലേഖകൻ കോട്ടയം:കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോഴും കോവിഡ് നിരക്ക് കുറയാത്തതിൽ കടുത്ത ആശങ്കയിലാണ് പല രക്ഷിതാക്കളും. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ […]