
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബാംഗ്ലൂർ ഐലൻ്റ് എക്സ്പ്രസിന് മകളെ യാത്രയാക്കാൻ വന്ന പിതാവ് ട്രെയിനിടയിൽ വീണ് മരിച്ചു.
ചങ്ങനാശ്ശേരി വേരൂർ പാലാത്ര വീട്ടിൽ അലക്സ് സെബാസ്റ്റ്യൻ (53) ആണ് മരിച്ചത്. മകൾ അൻസ (21) യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് എഞ്ചിനീയർ വിദ്യാർത്ഥിയാണ് അൻസ. വൈകിട്ട് നാല് മണിക്കുള്ള ഐലൻ്റ് എക്സ്പ്രസിന് പോകാനെത്തിയതായിരുന്നു ഇരുവരും.
സ്റ്റേഷനിൽ നിന്ന് ഓടി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.







