
ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ഗാന്ധി.
മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം വരുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
നേതാക്കൾ ഒന്നിച്ചുള്ള ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുടെ വസതിയിൽ നടന്നത് മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയായിരുന്നു.
രാഹുൽ ഗാന്ധിയടക്കം നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയിൽ വെച്ച് കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് എതിരെ രാഹുൽ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുലിന്‍റെ രൂക്ഷ വിമർശനം.
നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.
ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാൻഡ് ഒന്നടങ്കം ചോദിക്കുകയും ചെയ്തു…
ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.







