ചങ്ങനാശ്ശേരി അരമനപ്പടിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറുമ്പനാടം കാരയ്ക്കാട് വീട്ടില്‍ കെ.വി ദീപക്ക് (22) ആണ് മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍ കുറുമ്പനാടം തകിടിയില്‍ ആര്‍ല്‍ബിന്‍ ടി സജി(18) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച 3.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് […]

ഇടുക്കി കല്ലാര്‍ ഡാമില്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളും ചാടിയതായി സംശയം; തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖിക ഇടുക്കി: കല്ലാര്‍ ഡാമില്‍ രണ്ട് പേര്‍ ചാടിയതായി സംശയം. പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം. ബൈക്കിലെത്തിയ ഇവര്‍ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.

ചങ്ങനാശേരിയിൽ കെ റെയില്‍ പ്രതിഷേധ സമരത്തിനിടെ വനിതാ പൊലീസിന്റെ കണ്ണില്‍ മണ്ണെണ്ണ വീണു; കണ്ണിൻ്റെ കാഴ്ച്ചയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ്; 150 പേർക്കെതിരെ കേസ്

സ്വന്തം ലേഖിക ചങ്ങനാശേരി: വെങ്കോട്ട മുണ്ടുകുഴിയില്‍ കെ റെയില്‍ പ്രതിഷേധ സമരത്തിനിടെ വനിതാ പൊലീസിന്റെ കണ്ണില്‍ മണ്ണെണ്ണ വീണു. തൃക്കൊടിത്താനം പൊലീസ്‌ സ്‌റ്റേഷനിലെ വനിതാ സിപി.ഒ. ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്‌. മണ്ണെണ്ണ വീണ് കണ്ണിൻ്റെ കാഴ്ച്ചയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിണ്ണര കേസ്‌ എടുത്തതായി തൃക്കൊടിത്താനം എസ്‌.എച്ച്‌.ഒ. ഇ. അജീബ്‌ പറഞ്ഞു. പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പടക്കം കേസില്‍ പ്രതിയാണ്. ഇന്ന് മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കും എന്നാണ് വിവരം. ചങ്ങനാശേരി […]

ഓടി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രെയിനടിയിൽപ്പെട്ടു; ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മകളെ യാത്രയാക്കാനെത്തിയ പിതാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബാംഗ്ലൂർ ഐലൻ്റ് എക്സ്പ്രസിന് മകളെ യാത്രയാക്കാൻ വന്ന പിതാവ് ട്രെയിനിടയിൽ വീണ് മരിച്ചു. ചങ്ങനാശ്ശേരി വേരൂർ പാലാത്ര വീട്ടിൽ അലക്സ് സെബാസ്റ്റ്യൻ (53) ആണ് മരിച്ചത്. മകൾ അൻസ (21) യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് എഞ്ചിനീയർ വിദ്യാർത്ഥിയാണ് അൻസ. വൈകിട്ട് നാല് മണിക്കുള്ള ഐലൻ്റ് എക്സ്പ്രസിന് പോകാനെത്തിയതായിരുന്നു ഇരുവരും. സ്‌റ്റേഷനിൽ നിന്ന് ഓടി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം; മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല; മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്ത്രീയെയും പുരുഷനെയും […]

ഫയര്‍ ഫോഴ്സിനെ വിളിച്ചാല്‍ ഓടിയെത്തുക പ്രയാസം; അംഗബലം കുറച്ചു; കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളില്‍ കൂട്ടസ്ഥലംമാറ്റം

സ്വന്തം ലേഖിക കോട്ടയം: ജില്ലാ കേന്ദ്രത്തിലെ ഫയര്‍ഫോഴ്സിലെ തസ്തികകള്‍ വെട്ടിക്കുറച്ച്‌ കൂട്ടസ്ഥലംമാറ്റം. കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളില്‍ നിന്നാണ് 12 പേരെ എറണാകുളം, ആലപ്പുഴ ഫയര്‍ സ്റ്റേഷനുകളിലേയ്ക്ക് സ്ഥലംമാറ്റിയത്. ഫലത്തില്‍ 12 പേരുടെ സേവനം ഇനി ജില്ലയ്ക്കുണ്ടാവില്ല. ഡ്രൈവര്‍മാരും ഫയര്‍മാന്‍മാരുമാണ് സ്ഥലംമാറ്റപ്പെട്ടവര്‍. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, നിയമസഭാ മന്ദിരം എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേകം സംഘത്തെ നിയോഗിക്കാനും ചെറു സ്റ്റേഷനുകളില്‍ അംഗബലം വര്‍ദ്ധിപ്പിക്കാനും പുതിയ നിയമനം നടത്താതെ, നിലവിലുള്ള നിലയങ്ങളില്‍ നിന്ന് ജീവനക്കാരെ പുനര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. എന്നാല്‍ പുതിയ ട്രാന്‍സ്ഫര്‍ നടത്തി മാസങ്ങള്‍ കഴിയുമ്പോഴാണ് […]

ഏറ്റുമാനൂർ പ​​ട്ടി​​ത്താ​​ന​​ത്ത് അ​​പ​​ക​​ടം തു​​ട​​ര്‍​​ക്ക​​ഥ​​യാ​​കു​​ന്നു; വൈ​​ക്കം റോ​​ഡി​​ല്‍ ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ച​​ങ്ങ​​നാ​​ശ്ശേരി സ്വദേശിക്ക് പരിക്ക്

സ്വന്തം ലേഖിക ഏ​​റ്റു​​മാ​​നൂ​​ര്‍: പ​​ട്ടി​​ത്താ​​ന​​ത്ത് അ​​പ​​ക​​ടം തു​​ട​​ര്‍​​ക്ക​​ഥ​​യാ​​കു​​ന്നു. നാ​​ഷ​​ണ​​ല്‍ പെ​​ര്‍​​മി​​റ്റ് ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച്‌ ഓ​​ട്ടോ ഡ്രൈ​​വ​​ര്‍ മ​​രി​​ച്ച ഇ​​ന്ന​​ലെ ത​​ന്നെ വൈ​​കു​​ന്നേ​​രം മ​​റ്റൊ​​രു അ​​പ​​ക​​ടം കൂ​​ടി. പ​​ട്ടി​​ത്താ​​നം ജം​​ഗ്ഷ​​ന് തൊ​​ട്ട​​ടു​​ത്ത് വൈ​​ക്കം റോ​​ഡി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ യു​​വാ​​വി​​ന് പ​​രി​​ക്കേ​​റ്റു. ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശ്ശേരി സ്വ​​ദേ​​ശി ടി​​ഫി (36)​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. സ്വി​​ഗ്ഗി​​യു​​ടെ ഡെ​​ലി​​വ​​റി ബോ​​യി​​യാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു .

കോട്ടയം എം.സി റോഡിൽ നാഗമ്പടത്ത് ബുള്ളറ്റും മിനി വാനും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു

സ്വന്തം ലേഖിക കോട്ടയം: ബുള്ളറ്റ് മിനി വാനിൽ ഇടിച്ച് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു. കുമാരനല്ലൂരിൽ ലൂമിനസ് ഇൻവെർട്ടർ സ്ഥാപനം നടത്തുന്ന ചങ്ങനാശ്ശേരി സ്വദേശിയായ റോബിൻ മാത്യു (33)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നാഗമ്പടം ക്ഷേത്രത്തിന്റെ കമാനത്തിന് മുന്നിലെ സ്ഥലത്തായിരുന്നു അപകടം. കുമാരനല്ലൂരിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന റോബിൻ സഞ്ചരിച്ച ബുള്ളറ്റ് എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ റോബിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ […]

പതിനെട്ടോളം പോലീസ് സ്റ്റേഷനുകളിൽ കേസുള്ള അന്തർസംസ്ഥാന മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ; ചങ്ങനാശ്ശേരി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് കേസിലെ പ്രതി; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും സ്ഥാപനത്തിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ. തളിപ്പറമ്പ് ആലക്കോട് നെല്ലിക്കുന്ന് ജംഗ്ഷന് സമീപം തെക്കേമുറിയിൽ വീട്ടിൽ കുഞ്ഞച്ചൻ മകൻ തങ്കച്ചൻ മാത്യു(54) ആണ് പോലീസ് പിടിയിലായത്. ചങ്ങനാശ്ശേരി നഗരത്തിലെ രണ്ട് വെള്ളിക്കടകൾ കുത്തിത്തുറന്ന് രണ്ട് കിലോയോളം വെള്ളി മേഷ്ടിച്ച കേസ്സിലെ പ്രതിയാണ് തങ്കച്ചൻ. സമാനമായ രീതിയിൽ ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന നിയോ മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 15500 ഓളം രൂപ മോഷണം നടത്തിയ കേസിലും പ്രതിയാണ് തങ്കച്ചൻ. […]

കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു; അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

സ്വന്തം ലേഖകൻ ചങ്ങനാശേരി: എംസി റോഡിൽ ചങ്ങനാശ്ശേരി എസ്ബി കോളജിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതേമുക്കാലോടെ എസ്.ബി കോളജിനു സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും മതുമൂല ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ […]