സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇപ്പൊൾ കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും. അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ […]

മാറുന്ന ജീവിത ശൈലി നിങ്ങളുടെ പല്ലുകൾക്ക് ദോഷം ചെയ്യുന്നുവോ? പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ..!

സ്വന്തം ലേഖകൻ മാറുന്ന ജീവിത ശൈലിയും സംസ്‌ക്കരിച്ച പഞ്ചസാര ക്രമാതീതമായ അളവിലുള്ള മധുരപലഹാരങ്ങൾ, ബേക്കറി ഉല്പന്നങ്ങൾ, ശീതള പാനീയങ്ങർ, കോളകൾ എന്നിവയും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, പല്ലുകളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദന്താരോഗ്യത്തിന് സമീകൃത ആഹാരം കഴിക്കുന്നത് ശീലമാക്കണം പൊതുവായ ആരോഗ്യത്തിൽ പല്ലുകളുടെയും, വായയുടെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് കാര്യം പലർക്കും വേണ്ടത്ര അറിവുള്ള കാര്യമില്ല. ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണങ്ങളിൽ നാം കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രധാന പങ്കുണ്ട്.പല്ലുകളെ സംരക്ഷിക്കുന്ന ‘ഇനാമല്‍’ എന്ന ആവരണത്തിന്‍റെ ആരോഗ്യത്തിനും അതുവഴി പല്ലുകള്‍ […]

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? അറിയാം വൃക്കകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന പത്ത് ശീലങ്ങൾ..!

സ്വന്തം ലേഖകൻ വൃക്കകള്‍ നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളുമെല്ലാം രക്തത്തില്‍ നിന്ന് അരിച്ചു മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലാകുന്നത് ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി പല വിധ രോഗസങ്കീര്‍ണതകള്‍ക്ക് കാരണമാകാം. ഇനി പറയുന്ന പത്ത് ശീലങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. 1.വേദനസംഹാരികളുടെ അമിത ഉപയോഗം തലവേദന, തൊണ്ടവേദന എന്നെല്ലാം പറഞ്ഞ് ഡോക്ടറെ കാണാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വേദനസംഹാരികളും […]

ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? സുഖമായി ഉറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ..!

സ്വന്തം ലേഖകൻ നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കത്തെയും ഉറക്കക്കുറവിനെയും പറ്റി കാര്യമായ ആവലാതികൾ ഇല്ലാത്തവരായിരുന്നു കുറച്ചു കാലം മുൻപ് വരെ മലയാളികൾ. എന്നാൽ, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ഉറക്കക്കുറവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും മലയാളികളുടെ ജീവിതത്തിന്റേയും ഭാഗമാക്കി. മാനസിക പ്രശ്നങ്ങൾ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ എന്നിവയൊക്കെ ഉറക്കമില്ലായ്മയ്ക്ക് കാരണമായേക്കാം. ശരിയായ ഉറക്കം ലഭിക്കാത്തത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. […]

ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ ‘; ഭക്ഷണത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധ ശേഷി കൂട്ടും

ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ’ കാബേജ്; ഹൃദയ സംരക്ഷണം മുതല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാൻ വരെ ശേഷി ഉള്ളവൻ; ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും ഇലക്കറികള്‍. പോഷകങ്ങളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമൃദ്ധമാണ് ഇലക്കറികള്‍. അവയ്ക്കിടയില്‍ ഒരു പ്രമുഖനാണ് നമ്മുടെ കാബേജ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കാബേജിനെ ഇലക്കറികളിലെ സൂപ്പര്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് […]

അറിഞ്ഞിരിക്കുക; വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സ്വന്തം ലേഖകൻ ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യപങ്ക് വഹിക്കുന്നു. ഉദാസീനമായ ജോലി, നിരന്തരമായ സമ്മര്‍ദ്ദം,ഫാസ്റ്റ് ഫുഡ് ഉപയോഗം ഉറക്കക്കുറവ്, മദ്യപാനം, പുകവലി, വ്യായാമം എന്നിവ വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഓക്കാനം ഛര്‍ദ്ദി വിശപ്പില്ലായ്മ ക്ഷീണവും ബലഹീനതയും ഉറക്ക പ്രശ്നങ്ങള്‍ പേശീവലിവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കതകരാറിൻ്റെ ലക്ഷണങ്ങളാണ്. വൃക്കകളെ സംരക്ഷിക്കാന്‍ ജീവിതശെെലിയില്‍ ശ്രദ്ധിക്കാം, 1) അമിതമായ പഞ്ചസാരയുടെ ഉപയോഗം […]

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; നാലു മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 700 മുകളിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ പറയുന്നു. ‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരെ പോരാടേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം’ ആരോഗ്യ സെക്രട്ടറി കത്തിൽ […]

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

സ്വന്തം ലേഖകൻ ടെൽ അവീവ്: കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പുറത്തുവരുന്നു. അജ്ഞാത വേരിയന്റിന്റെ രണ്ടു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വകഭേദം ലോകത്ത് മറ്റ് ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് വ്യക്തികളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് BA.1, BA.2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വൈറസിന്റെ ഒമൈക്രോണ്‍ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കണ്ടെത്തിയ ഈ സംയോജിത […]

മാതൃകാശുപത്രി പാകപ്പിഴകളിലും മാതൃകയാകുന്നു; പുനലൂർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി നഗരസഭ അധികൃതർ നഗരസഭ അധികൃതർ നഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ പു​ന​ലൂ​ർ: രാ​ജ്യ​ത്തി​ന് തന്നെ മാതൃക എന്ന് പേരുകേട്ട പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യുടെ പ്രവർത്തനത്തിൽ താളപ്പിഴകൾ. പരാതിയെ തുടർന്ന് നഗരസഭാ അധികൃതർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പിഴവുകൾ കണ്ടെത്തി. ശുചീകരണത്തിലെ അപാകതയെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി. അടുത്തിടെ ചുമതലയേറ്റ സൂപ്രണ്ട് ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പകരം ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയെങ്കിലും പലരംഗത്തും പാകപ്പിഴകൾ ഉണ്ടായതോടെ പരാതികൾ വ്യാപകമാവാൻ തുടങ്ങി. ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ചെയർപേഴ്സൺ ബി […]

ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്; കെ ബി ഗണേഷ് കുമാറിൻ്റെ വിവാദ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഐ എം എ; ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ പെരുകുന്നുവെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: ഈ മാസം 17 ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചുമാണ് ഡോക്ടര്‍മാര്‍ സമരം നടത്തുക. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്ന […]